Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightവീണ്ടും ബാങ്ക്​ ലയന...

വീണ്ടും ബാങ്ക്​ ലയന മണിമുഴക്കം

text_fields
bookmark_border
bank-Merger
cancel

ഇന്ത്യയിൽ പൊതുമേഖല ബാങ്കി​ങ്​ രംഗത്ത്​ വീണ്ടും ലയന മണിമുഴക്കം. എസ്.ബി.​െഎ ലയനത്തിനുശേഷം പൊതുമേഖലയിൽ അവശേഷിക്കുന്ന 20 ബാങ്കുകളിൽ എ​െട്ടണ്ണമെങ്കിലും മറ്റുള്ളവയിൽ വിലയം പ്രാപിക്കുമെന്നത്​ ഏറക്കുറെ ഉറപ്പായി. ബാക്കിയുള്ളവയുടെ അസ്​തിത്വവും സുരക്ഷിതമല്ല. അടുത്തഘട്ടത്തിൽ പൊതുമേഖലബാങ്കുകളുടെ എണ്ണം 12 ആയും പിന്നീട്​ അഞ്ചായും കുറക്കാനുള്ള നീക്കത്തിനാണ്​ കേന്ദ്ര സർക്കാർ​ പച്ചക്കൊടി കാട്ടിയിരിക്കുന്നത്​. താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകൾ സമീപഭാവിയിലും ഇടത്തരം വലുപ്പമുള്ളവ ഏറെ വൈകാതെയും ലയിച്ച്​ ഇല്ലാതാകുമെന്ന്​ ഉറപ്പായിക്കഴിഞ്ഞു. 

അഞ്ച്​ സ്​റ്റേറ്റ്​ ബാങ്കുകളും ഭാരതീയ മഹിളാബാങ്കും എസ്​.ബി.​െഎയിൽ വിലയം പ്രാപിച്ച്​ അഞ്ചുമാസം കഴിയു​േമ്പാഴാണ്​ അടുത്ത ബാങ്ക്​ ലയനത്തിന്​ മണി മുഴങ്ങിയിരിക്കുന്നത്​. എസ്​.ബി.​െഎയിൽ ലയിച്ച അസോസിയേറ്റ്​ ബാങ്കുകളിലെ ജീവനക്കാർക്ക്​ സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കിയതി​​െൻറയും അടുത്തടുത്ത ശാഖകൾ പൂട്ടി ജീവനക്കാരെ വിദൂരസ്​ഥലങ്ങളിലേക്ക്​ മാറ്റിയതി​​െൻറയും പ്രതിഷേധം അണയാതെ നിൽക്കു​േമ്പാഴാണ്​ വീണ്ടും ലയന നീക്കം. 

ഇക്കുറി, താര​തമ്യേന ചെറിയ ബാങ്കുകളിലെ ജീവനക്കാരുടെ ഉള്ളാണ്​ പൊള്ളുന്നത്. പലർക്കും തൊഴിൽ നഷ്​ടപ്പെടുമെന്നും ഏറെപ്പേർ വിദൂരസ്​ഥലങ്ങളിലേക്ക്​ മാറ്റപ്പെടുമെന്നുമാണ്​ പരക്കെ ആശങ്ക. എസ്​.ബി.​െഎയിൽ ലയിച്ച അസോസിയേറ്റ്​ ബാങ്കുകളിലെ ജീവനക്കാരുടെ അനുഭവം മുന്നിൽവെച്ചാണ്​ ഇൗ ആ​​ശങ്ക. ഇതോടൊപ്പം, ഇടപാടുകാരും കടുത്ത ആശങ്കയിലാണ്​. താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളിൽ വായ്​പ അനുവദിക്കുന്നതിന്​ ഉദാരവ്യവസ്​ഥകളും ജീവനക്കാരുടെ ഭാഗത്തുനിന്ന്​ സൗമ്യമായ പെരുമാറ്റവുമാണുള്ളത്​. 

വൻകിട ബാങ്കുകളിൽ ലയിക്കുന്നതോടെ സർവിസ്​ നിരക്കുകൾ കുത്തനെ വർധിക്കുന്നതിനൊപ്പം വായ്​പ അനുവദിക്കുന്നതിന്​ കടുത്ത നിയന്ത്രണവും വരുമെന്ന ആശങ്കയാണ്​ ഇടപാടുകാർക്കുള്ളത്​. ധനമന്ത്രി അരുൺ ജെയ്​​റ്റ്​ലിയും റിസർവ്​ ബാങ്ക്​ ഗവർണർ ഉർജിത്​​പ​േട്ടലുമാണ്​ ലയന നയത്തി​​െൻറ ശക്​തരായ വക്​താക്കൾ​. 

ലയനത്തിന്​ നടപടിക്രമങ്ങളായി
ബാങ്ക്​ ജീവനക്കാർ അഖിലേന്ത്യതലത്തിൽ നടത്തിയ പ്രതിഷേധസമരങ്ങളെ അവഗണിച്ച്​ കേന്ദ്ര മന്ത്രിസഭ ബാങ്ക്​ ലയന നടപടിക്രമങ്ങൾക്ക്​ തുടക്കമിട്ടു. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന്  കേന്ദ്ര മന്ത്രിസഭ തത്ത്വത്തില്‍ അംഗീകാരവും നല്‍കിക്കഴിഞ്ഞു. ഇനിയുള്ള നടപടികൾക്കായി പകരം സംവിധാനങ്ങൾ (ആൾട്ടർനേറ്റീവ്​ മെക്കാനിസം) സംബന്ധിച്ചും ധാരണയായി. ഇതിനായി പ്രധാനമന്ത്രി ഉടൻ മന്ത്രിതല സംഘത്തെ നിർദേശിക്കും. ​ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയും കേന്ദ്ര പൊതുമരാമത്ത്​-ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്​കരിയും ഇതിൽ മുഖ്യ അംഗങ്ങളായിരിക്കുമെന്നാണ്​ സൂചന. ലയിപ്പിക്കേണ്ട ബാങ്കുകളുടെ പട്ടിക ഇൗ മന്ത്രിസഭസമിതിക്ക്​ കൈമാറും.

ബാങ്കുകളുടെ വരുമാനം, ബ്രാഞ്ചുകള്‍ ഉള്ള സ്ഥലങ്ങള്‍, സാമ്പത്തികശേഷി തുടങ്ങിയവ മാനദണ്ഡമാക്കിയാകും ഏതൊക്കെ ബാങ്കുകളെ തമ്മിലാണ് ലയിപ്പിക്കേണ്ടതെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുക. ലയനം സംബന്ധിച്ച ബാങ്കുകളുടെ നിർദേശങ്ങളും അഭിപ്രായവും പരിഗണിച്ച്​ ഇൗ സമിതി പച്ചക്കൊടി കാണിച്ചാൽ ലയനം സംബന്ധിച്ച ഒൗപചാരിക നടപടികൾ ആരംഭിക്കും. അതിന​ുശേഷം റിസർവ്​ ബാങ്കുമായി കൂടിയാലോചിച്ച്​ കേന്ദ്ര സർക്കാർ​ ലയനത്തിനുള്ള വിജ്​ഞാപനം പുറപ്പെടുവിക്കും. മാറിവരുന്ന സമ്പദ്​വ്യവസ്​ഥക്ക്​ അനുസൃതമായ വായ്​പാ ആവശ്യങ്ങൾ പരിഹരിക്കുന്നതിന്​ ബാങ്കുകളെ സന്നദ്ധമാക്കുക, രാജ്യ ഖജനാവിനെ അമിതമായി ആശ്രയിക്കാതെ ബാങ്കുകൾ സ്വന്തം നിലക്ക്​ സാമ്പത്തിക ശേഷി കൈവരിക്കുക തുടങ്ങിയവയാണ്​ ഇതുകൊണ്ട്​ ലക്ഷ്യംവെക്കുന്നത്​. 

‘അമേരിക്കൻ അനുഭവം’ മറക്കരുത്​ –ജീവനക്കാർ
‘ലയിച്ച്​ വലുതായി ശക്​തരാവുക’ എന്ന്​ വാദിക്കുന്നവർ അമേരിക്കൻ അനുഭവം മറക്കരുതെന്നാണ്​​ ജീവനക്കാരുടെ സംഘടനകൾ മുന്നറിയിപ്പ്​ നൽകുന്നത്​. സാമ്പത്തിക പ്രതിസന്ധിയിൽ അമേരിക്കയിൽ തകർന്നതെല്ലാം വൻകിട ബാങ്കുകളായിരുന്നു. അത്തരമൊരു ബാങ്ക്​ തകർച്ച നേരിടാനുള്ള ശക്​തി നമ്മുടെ രാജ്യത്തിന്​ ഇല്ലെന്നും അവർ മുന്നറിയിപ്പ്​ നൽകുന്നു. 

ബാങ്കുകളുടെ വലുപ്പം കൂടുന്നതോടെ അവ സാമ്പത്തികമായി ശക്​തിപ്പെടുമെന്നത്​ മിഥ്യാധാരണയാണെന്നും ലോകത്ത്​ ഇതിനകം തകർന്ന ബാങ്കുകളെല്ലാം വലുപ്പത്തിൽ മുൻപന്തിയിലായിരുന്നുവെന്ന കാര്യം മറക്കരുതെന്നുമാണ്​ ഒാൾ ഇന്ത്യ ബാങ്ക്​ എംപ്ലോയീസ്​ അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്​. വെങ്കടാചലത്തി​​െൻറ മു​ന്നറിയിപ്പ്​. ബാങ്കുകളു​ടെ വലുപ്പംകൂടു​േന്താറും കിട്ടാക്കടത്തി​​െൻറ വലുപ്പവും വർധിക്കുന്നതാണ്​ രാജ്യത്ത്​ കണ്ടുവരുന്നത്​. രാജ്യത്തെ വൻകിടക്കാർ മനഃപൂർവം തിരിച്ചടക്കാതെ പൊതുമേഖലാ ബാങ്കുകളിൽ കുടിശ്ശിക വരുത്തിയിരിക്കുന്നത്​ 92376 കോടി രൂപയാണ്​. ഇതി​​െൻറ 27 ശതമാനമായ 25104 കോടി രൂപയും ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്​.ബി.​െഎയിലാണെന്നും ബാങ്ക്​​ ജീവനക്കാരുടെ സംഘടനയായ ബെഫിയും വിശദീകരിക്കുന്നു. 

വൻകിട കോർപറേറ്റുകൾക്കും ബിസിനസ്​ ഗ്രൂപ്പുകൾക്കും സ്വന്തമായി ബാങ്ക്​ തുടങ്ങാൻ ഇൗയിടെ സർക്കാർ ലൈസൻസ്​ നൽകിയത്​ പൊതുമേഖലാ ബാങ്കുകളെ തളർത്തിയിട്ടുമുണ്ട്​. ഇതോടെ ഇത്തരം ഗ്രൂപ്പുകളിൽ നിന്നുള്ള നിക്ഷേപവും മറ്റ്​ ഇടപാടുകളും സ്വകാര്യ ബാങ്കുകളിലേക്ക്​ നീങ്ങി. ബാങ്കുകൾക്കുള്ള പണലഭ്യത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വെട്ടിക്കുറക്കു​േമ്പാൾതന്നെ, വൻകിട കോർപറേറ്റുകൾക്ക്​ നൽകിയ കിട്ടാക്കടം, നഷ്​ടത്തിലായ സ്​ഥാപനങ്ങളുടെ ഒാഹരിയാക്കി മാറ്റാൻ ഗവൺമ​െൻറ്​ പൊതുമേഖലാ ബാങ്കുകളെ നിർബന്ധിക്കുന്ന വിചിത്രമായ സാഹചര്യവുമുണ്ട്​. കിട്ടാക്കടവും അതുവഴി നിഷ്​ക്രിയ ആസ്​തിയും വർധിക്കുന്നതാണ്​ ഇന്ന്​ പൊതുമേഖലാബാങ്കുകൾ നേരിടുന്ന പ്രധാന പ്രതിസന്ധി. കിട്ടാക്കടത്തിൽ സിംഹഭാഗവും വൻകിട കോർപറേറ്റ്​ കമ്പനികളുടേതാണ്​.

കിട്ടാക്കടത്തി​​െൻറ നിലവാരം അപകടകരമായി ഉയർന്നതിനെ തുടർന്ന്​ റിസർവ്​ ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും ഇടപെടേണ്ടിവന്ന അവസ്​ഥയുമുണ്ടായി. ബാങ്കുകളുടെ ലാഭത്തി​​െൻറ നല്ലൊരു ശതമാനവും പോകുന്നത്​ ഇത്തരം കിട്ടാക്കടങ്ങളുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാനാണ്​. ഇൗ സാഹചര്യത്തിലാണ്​ വരുമാനത്തിന്​ മറുവഴി തേടുന്നതി​​െൻറ ഭാഗമായി സാധാരണക്കാർക്ക്​ നൽകുന്ന സേവനങ്ങൾക്ക്​ ഇൗടാക്കുന്ന നിരക്ക്​ കുത്തനെ ഉയർത്തിയതും.

ഒരുപാട്​ ബാങ്കുകൾ ആവശ്യമില്ല –റിസർവ്​ ബാങ്ക്​ ഗവർണർ
പൊതുമേഖലയിൽ നിരവധി ബാങ്കുകളുടെ ആവശ്യമില്ലെന്ന നിലപാടിലാണ്​ റിസർവ്​ ബാങ്ക്​ ഗവർണർ ഉർജിത്​ പ​േട്ടൽ. പൊതുമേഖലാബാങ്കുകളു​െട എണ്ണം കുറക്കുകയും ഉള്ളവയെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുകയാണ്​ ത​​െൻറ നയമെന്നും അദ്ദേഹം വിശദീകരിക്കുന്നു. സർക്കാറി​​െൻറ സാമ്പത്തിക നയം വേഗത്തിലും കൃത്യതയോടെയും നടപ്പാക്കുന്നതിന്​ പൊതുമേഖലാ ബാങ്കുകൾ ലയിച്ച്​ എണ്ണം കുറയുകയാണ്​ വേണ്ടത്​. സാധാരണക്കാർക്ക്​ സേവനം നൽകാൻ സഹകരണ ബാങ്കുകളും മൈ​ക്രോ ഫിനാൻസ്​ ബാങ്കുകളുമുണ്ടെന്നാണ്​ അദ്ദേഹം വ്യക്​തമാക്കിയത്​. പൊതുമേഖലാ ബാങ്കുകൾ മൂലധനത്തിനായി ഗവൺമ​െൻറിനെ ആശ്രയിക്കുന്നത്​ അവസാനിപ്പിക്കണം. പകരം, വിപണിയിൽ നിന്ന്​  മൂലധനം കണ്ടെത്തണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank mergingmalayalam newsindian banking system
News Summary - Again Bank Merging In India -Business News
Next Story