Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightവായ്​പ പലിശ നിരക്ക്​...

വായ്​പ പലിശ നിരക്ക്​ ഉയർത്തി എസ്​.ബി.​െഎ

text_fields
bookmark_border
sbi-board
cancel

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.​െഎ വായ്​പ പലിശ നിരക്കുകൾ ഉയർത്തി. അടിസ്ഥാന വായ്​പ പലിശ നിരക്കിൽ 0.10 ശതമാനത്തി​​െൻറ വർധനയാണ്​ വരുത്തിയിരിക്കുന്നത്​. എസ്​.ബി.​െഎക്ക്​ പു​റമേ എച്ച്​.ഡി.എഫ്​.സി, ​െഎ.സി.​െഎ.സി.​െഎ, പഞ്ചാബ്​ നാഷണൽ ബാങ്ക്​ തുടങ്ങിയവരും വായ്​പ പലിശ നിരക്ക്​ ഉയർത്തിയിട്ടുണ്ട്​. വായ്​പ പലിശനിരക്ക്​ ഉയർന്നതോടെ ലോണുകളുടെ പ്രതിമാസ തിരിച്ചടവും വർധിക്കും.

ജൂൺ ഒന്ന്​ മുതലാണ്​ പുതിയ വായ്​പ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്​. 7.80 ശതമാനമായിരുന്ന വായ്​പ നിരക്ക്​ ജൂൺ ഒന്ന്​ മുതൽ 7.90 ശതമാനമാവും. മൂന്ന്​ മാസത്തേക്കുള്ള വായ്​പകളുടെ നിരക്ക്​ 7.85 ശതമാനത്തിൽ നിന്ന്​ 7.95 ശതമാനമായി വർധിക്കും. ആറ്​ മാസത്തേക്കുള്ള വായ്​പ പലിശ നിരക്ക്​ എട്ടിൽ നിന്ന്​ 8.10 ശതമാനമാകും. ഒരു വർഷം വരെയുള്ള വായ്​പ പലിശ നിരക്ക്​ 8.15 ശതമാനത്തിൽ നിന്ന്​ 8.25 ശതമാനമായും വർധിക്കും.

കഴിഞ്ഞ ദിവസം സ്ഥിരനിക്ഷേപത്തിനുള്ള പലിശനിരക്ക്​ എസ്​.ബി.​െഎ ഉയർത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വായ്​പ പലിശനിരക്കുകൾ എസ്​.ബി.​െഎ വർധിപ്പിച്ചിരിക്കുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbibankingmalayalam newsLoan interst rate
News Summary - After SBI and PNB, banks hike loan interest rates-Business news
Next Story