Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightപൊ​തു​മേ​ഖ​ല...

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ൽ 745 സ്​​പെ​ഷലി​സ്റ്റ് ഓ​ഫിസ​ർ

text_fields
bookmark_border
പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ൽ 745 സ്​​പെ​ഷലി​സ്റ്റ് ഓ​ഫിസ​ർ
cancel

കേ​ന്ദ്ര പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ലേ​ക്ക് സ്​​പെ​ഷലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ഐ.​ബി.​പി.​എ​സ് ഓ​ൺ​ലൈ​നി​ൽ ജൂ​ലൈ 21 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

ഒ​ഴി​വു​ക​ൾ: സ്​​പെ​ഷലി​സ്റ്റ് ഓ​ഫിസ​ർ വി​ഭാ​ഗ​ത്തി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 745 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. അ​ഗ്രി​ക​ൾ​ചർ ഓ​ഫി​സ​ർ -190, എ​ച്ച്.​ആ​ർ/​പേ​ഴ്സ​നൽ ഓ​ഫിസ​ർ -60, ഐ.​ടി ഓ​ഫിസ​ർ -301, ലോ ​ഓ​ഫിസ​ർ -105, രാ​ജ്ഭാ​ഷാ അ​ധി​കാ​രി -89. മാ​ർ​ക്ക​റ്റിങ് ഓ​ഫിസ​ർ ത​സ്തി​ക​യി​ൽ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സ്​​പെ​ഷലി​സ്റ്റ് ഓ​ഫിസ​ർ (സ്കെ​യി​ൽ-1) ത​സ്തി​ക​യു​ടെ ശ​മ്പ​ള​നി​ര​ക്ക് 48480-85920 രൂ​പ​യാ​ണ്.

അ​വ​സ​രം: ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ക​ന​റാ ബാ​ങ്ക്, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്, യൂ​ക്കോ ബാ​ങ്ക്, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക്, യൂ​നി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര, ഇ​ന്ത്യ​ൻ ബാ​ങ്ക്, പ​ഞ്ചാ​ബ് ആ​ൻഡ് സി​ന്ധ് ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഐ.​ബി.​പി.​എ​സ് 2027-28 വ​ർ​ഷ​ത്തേ​ക്ക് പൊ​തു റി​ക്രൂ​ട്ട്മെ​ന്റ് ന​ട​ത്തു​ന്ന​ത്.

പ്രാ​യ​പ​രി​ധി: 1.7.2026ൽ 20-30 ​വ​യ​സ്സ്. എ​സ്.​സി/എ​സ്.​ടി, ഒ.​ബി.​സി-നോ​ൺ ക്രീ​മി​ലെ​യ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​മു​ക്ത ഭ​ട​ന്മാ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

അ​പേ​ക്ഷ ഫീ​സ്: ജി.​എ​സ്.​ടി ഉ​ൾ​പ്പെ​ടെ 850 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 175 രൂ​പ മ​തി.

വെ​ബ് സൈ​റ്റ്: വി​ശ​ദ വി​വ​ര​ങ്ങ​ളും അ​പ്ഡേ​റ്റു​ക​ളും www.ibps.inൽ ​ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career Newsbank jobPublic Sector bankspecialist officer
News Summary - 745 Specialist Officers in Public Sector Banks
Next Story