യു.പി.ഐ ചാർജ് വന്നാലും സൗജന്യമായി തുടരുന്ന 7 കാര്യങ്ങൾ
text_fieldsഒക്ടോബർ 15ന് യു.പി.ഐ എം.ഡി.ആർ നിലവിൽ വരുമ്പോൾ ചാർജിൽ നിന്ന് ഇളവുള്ള മേഖലകൾ ഏതൊക്കെയെന്ന് നോക്കാം.
മറ്റൊരാൾക്ക് പണം അയക്കുന്നത് പൂർണമായും സൗജന്യമായിരിക്കും
വ്യക്തികൾ തമ്മിലുള്ള എല്ലാ യു.പി.ഐ ഇടപാടുകളും തുക എത്രയായാലും സൗജന്യമായി തുടരും. യു.പി.ഐ വഴി പണം അയക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ ട്രാൻസാക്ഷൻ ഫീസോ പ്ലാറ്റ്‌ഫോം ഫീസോ നൽകേണ്ടതില്ല. യു.പി.ഐയുടെ ആകെ പണമിടപാട് മൂല്യത്തിന്‍റെ 70 ശതമാനവും ഇത്തരത്തിലുള്ള ഇടപാടുകളാണ്.
2,000 വരെയുള്ള വ്യാപാരി പേയ്‌മെന്‍റുകൾക്ക് അധിക നിരക്കില്ല
വ്യാപാരികൾക്ക് നൽകുന്ന 2,000 വരെയുള്ള യു.പി.ഐ പേയ്‌മെന്‍റുകൾക്ക് എം.ഡി.ആർ ബാധകമല്ല. ദൈനംദിന ആവശ്യങ്ങൾക്കായി ഈ പരിധിക്കുള്ളിൽ നടത്തുന്ന വാങ്ങലുകൾക്ക് അധിക തുക നൽകേണ്ടി വരില്ല.
യു.പി.ഐ പ്ലാറ്റ്‌ഫോം ഫീസ് നൽകേണ്ടതില്ല
യു.പി.ഐ ആപ്പ് ദാതാക്കൾക്ക് ഉപഭോക്താക്കളിൽ നിന്ന് പ്ലാറ്റ്‌ഫോം ഫീസോ മറഞ്ഞിരിക്കുന്ന മറ്റ് നിരക്കുകളോ ഈടാക്കാൻ അനുവാദമില്ല. എം.ഡി.ആർ എന്നത് വ്യാപാരികളും ബാങ്കുകളും തമ്മിലുള്ള നിരക്കാണ്. ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നതല്ല.
ചെറുകിട വ്യാപാരികൾക്ക് പണം നൽകമ്പോഴും എം.ഡി.ആർ ഉണ്ടാകില്ല
ക്യു.ആർ കോഡ് വഴി പ്രതിമാസം 1 ലക്ഷം വരെ സ്വീകരിക്കുന്ന തട്ടുകടക്കാർ, തെരുവ് വ്യാപാരികൾ, അയൽപക്കങ്ങളിലെ ചെറുകിട കടകൾ (P2PM വിഭാഗം) എന്നിവർക്ക് സീറോ-എം.ഡി.ആർ ആനുകൂല്യം തുടരും.
പ്രതിമാസ ഉപയോഗ പരിധിയോ നിയന്ത്രണങ്ങളോ ഇല്ല
യു.പി.ഐ ഉപയോഗത്തിന് മാസ ക്വോട്ടയോ സൗജന്യ ഇടപാടുകളുടെ പരിധിയോ ഉണ്ടാകില്ല. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ബാങ്കുകൾക്കും എൻപിസിഐക്കും (NPCI) പ്രതിദിന പണക്കൈമാറ്റ പരിധികളുണ്ടാകാം (സാധാരണയായി 1 ലക്ഷം മുതൽ 5 ലക്ഷം വരെ). ഇത് ഫീസ് ഈടാക്കാനുള്ള പരിധിയല്ല.
ഓട്ടോപേ ഇടപാടുകൾക്ക് എം.ഡി.ആർ ഉണ്ടാകില്ല
യൂട്ടിലിറ്റി ബില്ലുകൾ, ഒ.ടി.ടി സബ്‌സ്‌ക്രിപ്‌ഷനുകൾ, പ്രതിമാസ നിക്ഷേപങ്ങൾ എന്നിവയ്ക്കായി ഷെഡ്യൂൾ ചെയ്തിട്ടുള്ള യു.പി.ഐ ഓട്ടോപേ, മാൻഡേറ്റ് ഇടപാടുകൾക്ക് എം.ഡി.ആർ ബാധകമല്ല.
ചെക്ക്ഔട്ടിൽ നേരിട്ട് എം.ഡി.ആർ ഈടാക്കില്ല
എം.ഡി.ആർ എന്നത് വ്യാപാരികൾ നൽകേണ്ട നിരക്കാണ്. ഇത് ഉപഭോക്താക്കളിലേക്ക് കൈമാറരുത് എന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾ സാധനങ്ങളുടെ യഥാർത്ഥ വില മാത്രം നൽകിയാൽ മതിയാകും.
ഒക്ടോബർ 15 മുതൽ യഥാർഥത്തിൽ മാറുന്നത് എന്താണ്?
മാറ്റങ്ങൾ പ്രധാനമായും വ്യാപാരികളുടെ ഭാഗത്താണ്. 2,000-ന് മുകളിലുള്ള വ്യാപാരി ഇടപാടുകൾക്ക് (P2M) 0.4% എംഡിആർ ബാധകമാകും. 75,000ന് മുകളിലുള്ള ഇടപാടുകൾക്ക് ഇത് പരമാവധി 300 ആയിരിക്കും.
റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം എന്നീ മേഖലകളിൽ 2,000ന് മുകളിലുള്ള ഇടപാടുകൾക്ക് ഫ്ലാറ്റ് 5 ആയിരിക്കും നിരക്ക്. ക്യാപിറ്റൽ മാർക്കറ്റ് ഇടപാടുകൾക്ക് 0.02% എംഡിആർ (പരമാവധി 300) ബാധകമാണ്. ഈ തുക സർക്കാർ നികുതിയല്ല, പകരം ബാങ്കുകൾ, ആപ്പ് ദാതാക്കൾ തുടങ്ങിയ പേയ്‌മെന്‍റ് പങ്കാളികൾക്കിടയിൽ പങ്കുവെക്കുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

