2000 രൂപ നോട്ടിന്‍റെ അച്ചടി നിർത്തുന്നു

  • പൂ​ഴ്​​ത്തി​വെ​പ്പി​നും നി​കു​തി വെ​ട്ടി​പ്പി​നും ക​ള്ള​പ്പ​ണ​ത്തി​നും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി സ​ം​ശ​യി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി

22:53 PM
03/01/2019
2000-currency

ന്യൂ​ഡ​ൽ​ഹി: നോ​ട്ട്​ നി​രോ​ധ​നം പാ​ഴ്​​വേ​ല​യാ​യി​രു​ന്നു​വെ​ന്ന്​ വ്യ​ക്​​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ പു​റ​ത്തി​റ​ക്കി​യ 2000 രൂ​പ​യു​ടെ നോ​ട്ട്​ അ​ച്ച​ടി റി​സ​ർ​വ്​ ബാ​ങ്ക്​ (ആ​ർ.​ബി.​െ​എ) നി​ർ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. 2000 രൂ​പ നോ​ട്ട്​ പൂ​ഴ്​​ത്തി​വെ​പ്പി​നും നി​കു​തി വെ​ട്ടി​പ്പി​നും ക​ള്ള​പ്പ​ണ​ത്തി​നും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി സ​ർ​ക്കാ​ർ സ​ം​ശ​യി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ ആ​ർ.​ബി.​െ​എ​യു​ടെ ന​ട​പ​ടി. 

2000 രൂ​പ നോ​ട്ട്​ അ​സാ​ധു​വാ​ക്കു​ന്നി​ല്ലെ​ന്നും പ​ടി​പ​ടി​യാ​യി വി​ത​ര​ണം നി​ർ​ത്തു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. 2000 രൂ​പ നോ​ട്ട്​ പി​ൻ​വ​ലി​ക്കാ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്ന്​ ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്​​ണ​ൻ ലോ​ക്​​സ​ഭ​യി​ൽ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ധ​ന​മ​ന്ത്രാ​ല​യ​ത്തി​​െൻറ ക​ണ​ക്ക​നു​സ​രി​ച്ച്​ 2017 ഡി​സം​ബ​ർ എ​ട്ടു​വ​രെ 365.4 കോ​ടി 2000 രൂ​പ നോ​ട്ടു​ക​ൾ ആ​ർ.​ബി.​െ​എ അ​ച്ച​ടി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്​ മൊ​ത്തം 15,78,700 ​കോ​ടി രൂ​പ​യാ​ണ്​ മൂ​ല്യം. 

ഇ​തി​ൽ 2,46,300 കോ​ടി​യു​ടെ നോ​ട്ടു​ക​ൾ വി​പ​ണി​യി​ൽ വി​ത​ര​ണം ചെ​യ്​​തി​ട്ടി​ല്ല. 2016 ന​വം​ബ​ർ എ​ട്ടി​നാ​ണ്​ 500 രൂ​പ​യു​ടെ​യും 1000 രൂ​പ​യു​ടെ​യും നോ​ട്ടു​ക​ൾ നി​രോ​ധി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ക​ള്ള​പ്പ​ണം ക​ണ്ടെ​ത്തു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ആ​ർ.​ബി.​െ​എ വെ​ളി​പ്പെ​ടു​ത്തി​യ ക​ണ​ക്കു പ്ര​കാ​രം അ​സാ​ധു​വാ​ക്കി​യ 99.3 ശ​ത​മാ​നം നോ​ട്ടു​ക​ളും തി​രി​ച്ചെ​ത്തി​യ​താ​യി വ്യ​ക്​​ത​മാ​യി​രു​ന്നു. 

നോ​ട്ട്​ നി​രോ​ധ​ന​ത്തി​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ സ​ർ​ക്കാ​ർ 2000 രൂ​പ നോ​ട്ട്​ വി​പ​ണി​യി​ൽ ഇ​റ​ക്കി​യ​ത്.

Loading...
COMMENTS