Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightമാസവരുമാനം 14,000...

മാസവരുമാനം 14,000 രൂപയെന്ന്​ വൃദ്ധ, സ്വിസ്​ ബാങ്കിൽ 196 കോടിയുടെ നിക്ഷേപം; പിഴ ഇൗടാക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്​ 

text_fields
bookmark_border
മാസവരുമാനം 14,000 രൂപയെന്ന്​ വൃദ്ധ, സ്വിസ്​ ബാങ്കിൽ 196 കോടിയുടെ നിക്ഷേപം; പിഴ ഇൗടാക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്​ 
cancel

ന്യൂഡൽഹി: സ്വിസ്​ ബാങ്കിൽ 196 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയ 80 കാരിയിൽനിന്ന്​ പിഴയും നികുതിയും ഇൗടാക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്​​. സ്വിസ്​ ബാങ്ക്​ അക്കൗണ്ട്​ കണ്ടെത്തിയതോടെ ത​​െൻറ മാസവരുമാനം 14,000 രൂപ മാത്രമാണെന്നും നിക്ഷേപം ത​േൻറതല്ലെന്നുമാ​െണന്ന വാദവുമായി​ വൃദ്ധ രംഗത്തെത്തി. വൃദ്ധയുടെ വാദം ശരി​യല്ലെന്ന്​ ക​​​ണ്ടെത്തിയതോടെ 80കാരിയായ രേണ​ു തരണിയിൽനിന്ന്​ പിഴ ഈടാക്കാൻ ഇൻകം ടാക്​സ്​ അപ്പ​ല്ലേറ്റ്​ ട്രൈബ്യൂനൽ (ഐ.ടി.എ.ടി) ഉത്തരവിടുകയായിരുന്നു. 

തരണി കുടുംബ ട്രസ്​റ്റി​​െൻറ പേരിലാണ്​ സ്വിസ്​ ബാങ്കിൽ 196 കോടി രൂപയുടെ നിക്ഷേപം. 2004ലാണ്​ സ്വിസ്​ ബാങ്കിൽ ഇൗ അക്കൗണ്ട്​ തുറന്നിരിക്കുന്നത്​. 2005 -06 കാലയളവിൽ നിക്ഷേപവിവരം ആദായ നികുതി റി​ട്ടേണിൽ കാണിച്ചിട്ടില്ല. തുടർന്ന്​ 2014ൽ നിക്ഷേപം കണ്ടെത്തിയതോടെ വൃദ്ധക്കെതിരെ കേസെടുക്കുകയായിരുന്നു. 

എന്നാൽ തനിക്ക്​ സ്വിസ്​ ബാങ്കിൽ നിക്ഷേപമില്ലെന്ന്​ വൃദ്ധ ആവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ട്രസ്​റ്റിലെ നിക്ഷേപത്തിൽ പങ്കില്ലെന്നും ഒരുഘട്ടത്തിൽ നിക്ഷേപകാലയളവിൽ നോൺ റെസിഡൻറാണെന്ന വാദം പോലും വൃദ്ധ ഉയർത്തി. എന്നാൽ 2005 -06 കാലയളവിൽ ആദായ നികുതി റി​​ട്ടേണിൽ 1.7 ലക്ഷം വാർഷിക വരുമാനവും വിലാസം ബംഗളൂരു കാണിക്കുകയും ഇന്ത്യൻ നികുതി ദായകനെന്ന്​ അവകാശപ്പെട്ടതായും ആദായ നികുതി വകുപ്പ്​ ചൂണ്ടിക്കാട്ടി.

ചുരുങ്ങിയ കാലയളവിൽ ഇത്രയ​ും നിക്ഷേപം സ്വിസ്​ ബാങ്കിൽ എങ്ങനെയെത്തിയെന്നും സമ്പത്ത്​ കുന്നുകൂടിയതെങ്ങനെയെന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വൃദ്ധ അറിയപ്പെട​ുന്ന വ്യക്തി അല്ലെന്നും അതിനാൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇത്രയ​ും തുക ലഭിച്ചുവെന്ന്​ വിശ്വസിക്കാനാകില്ലെന്നും ട്രൈബ്യൂനൽ നിരീക്ഷിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxswiss accountunaccounted money
News Summary - 200 crore found in Swiss account woman to pay a penalty -Business news
Next Story