ആങ്കർ അലൈഡ്; ലോകത്തോളം വളർന്ന പശ്ചിമേഷ്യൻ വിജയഗാഥ
text_fieldsഞങ്ങൾക്ക് ആഗോള പങ്കാളിത്തം ദൃശ്യത ലഭിക്കൽ മാത്രമല്ല, ഞങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്. വിപണികൾ അടുത്തറിയൽ, അവയുടെ ആവശ്യങ്ങളെ തിരിച്ചരിയൽ, ഈടുറ്റ പരിഹാരങ്ങൾ നിർമിക്കൽ എന്നിവയിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്
ഓരോ പ്രധാന നഗരത്തിലും, ഓരോ അത്യാധുനിക അംബരചുംബിക്കു പിറകിലുമുണ്ടാകും നവീനതയുടെ അദൃശ്യമായൊരു തലം. നിർമിതികളെ പരിപാലിക്കുന്ന, അടിത്തറ ഭദ്രമായി നിലനിർത്തുന്ന, വാസ്തുശിൽപ സങ്കൽപങ്ങളെ യാഥാർഥ്യമാക്കിയ കുറെയേറെ ഘടകങ്ങൾ. ഇൻസുലേഷനും വാട്ടർപ്രൂഫിങ്ങും മുതൽ േഫ്ലാറിങ്ങും സീലന്റും നിർമാണത്തിലുപയോഗിച്ച കെമിക്കലുകൾ വരെയുള്ളവ ആഗോള വ്യാപകമായി അടിസ്ഥാനസൗകര്യ വികസനത്തിന്റെ നിശ്ശബ്ദമായ നട്ടെല്ലാണ്. യു.എ.ഇയുടെ ഹൃദയത്തിലുമുണ്ട്, കാലങ്ങളായി അതിന്റെ വളർച്ചക്ക് ഊടും പാവും നൽകിയ ഒരു ബ്രാൻഡ്- ആങ്കർ അലൈഡ് ഫാക്ടറി എൽ.എൽ.സി.
1995ൽ ഷാർജയിൽ സ്ഥാപിതമായ ആങ്കർ അലൈഡിന്റേത് ചെറിയ ടേപ്പ് നിർമാണ യൂനിറ്റായാണ് തുടക്കം. പതിറ്റാണ്ടുകൾ പിന്നിട്ട യാത്ര ഇവിടെയെത്തുമ്പോൾ മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും അംഗീകാരമുള്ള കെമിക്കൽ ഉൽപാദക, അനുബന്ധ അടിസ്ഥാന സൗകര്യ വികസന, വ്യാവസായിക, താമസ, വാണിജ്യ പദ്ധതി നിർമാതാക്കളിൽ ഒന്നാണിന്ന്. സിലിക്കൺ, പി.യു സീലന്റുകൾ, സ്പ്രേ അ പ്ലൈഡ് ഇൻസുലേഷൻ ഫോം, ഏറോസോൾ സൊലൂഷനുകൾ, സ്പ്രേ പെയിന്റുകൾ, അഡ്ഹസീവ് ടേപുകൾ, ഇപോക്സി റസിൻ-ബേസ്ഡ് സംവിധാനങ്ങൾ, വാട്ടർപ്രൂഫിങ് കോട്ടിങ്ങുകൾ, റിപ്പയർ മോർട്ടാറുകൾ, സെൽഫ്-ലെവലിങ് ഫ്ലോറിങ് സാങ്കേതിക വിദ്യകൾ, കസ്റ്റമൈസ്ഡ് വ്യാവസായിക ഫോർമുലേഷനുകൾ എന്നിങ്ങനെ നീളുന്നു കമ്പനി പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളുടെ ശ്രേണി.
84ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതിയുള്ള, സൗദി അറേബ്യ, ഈജിപ്ത്, യുക്രെയ്ൻ, ലാറ്റിൻ അമേരിക്ക, ഇന്ത്യ, യു.എസ് എന്നിവിടങ്ങളിൽ മേഖല ഓഫീസുകൾ പ്രവർത്തിക്കുന്ന ആങ്കർ അലൈഡിന്റേത് ശക്തമായ ആഗോള സാന്നിധ്യമാണ്, കരുത്തായി അതത് ദേശങ്ങളിൽ കസ്റ്റമർ സേവനവും ഉറപ്പാക്കുന്നു. പങ്കാളിത്തത്തിലൂടെയാണ് വളർച്ചയെന്ന് ഈ ബ്രാൻഡ് ഉറച്ചുവിശ്വസിക്കുന്നു. അതിനാൽ തന്നെ Big 5 Global, ZAK, BAKUBUILD, UZ Build, Stafda Exhibition എന്നിങ്ങനെ തുടങ്ങി ആഫ്രിക്ക, യൂറോപ്, യു.എസ്, ഏഷ്യ വൻകരകളിൽ നടക്കുന്ന മുൻനിര അന്താരാഷ്ട്ര വ്യാപാര മേളകളിലെല്ലാം കമ്പനി സ്ഥിരമായി സാന്നിധ്യമറിയിക്കുന്നു. ദുബൈയിൽ നടന്ന ബിഗ് 5 ഗ്ലോബൽ 2025 മേളയിലെ വിജയകരമായ പങ്കാളിത്തത്തിന്റെ ചുവടു പിടിച്ച് 2026 ജനുവരി 17 മുതൽ 21 വരെ റിയാദിൽ നടക്കുന്ന ബിഗ് 5 സൗദി എഡിഷനിലും ആങ്കർ അലൈഡ് പങ്കെടുക്കുമെന്ന് ഔദ്യോഗികമായി തീരുമാനമെടുത്തിട്ടുണ്ട്. സൗദി അറേബ്യയിൽ അതിദ്രുതം വളരുന്ന നിർമാണ മേഖലയിൽ പങ്കു വഹിക്കാനും മേഖലയിലെ പങ്കാളികളുമായി കൂടുതൽ അടുത്തുനിൽക്കാനും കമ്പനി ഇതുവഴി ലക്ഷ്യമിടുന്നു.
കമ്പനിയുടെ ജൈത്രയാത്രയെ കുറിച്ച് മാനേജിങ് ഡയറക്ടർ അഹമ്മദ് അലി ഹുസൈൻ നൽവാലയുടെ വാക്കുകൾ ‘ഞങ്ങൾക്ക് ആഗോള പങ്കാളിത്തം ദൃശ്യത ലഭിക്കൽ മാത്രമല്ല, ഞങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്. വിപണികൾ അടുത്തറിയൽ, അവയുടെ ആവശ്യങ്ങളെ തിരിച്ചരിയൽ, ഈടുറ്റ പരിഹാരങ്ങൾ നിർമിക്കൽ എന്നിവയിലാണ് ഞങ്ങൾ വിശ്വസിക്കുന്നു. ഓരോ പ്രദർശനവും ഞങ്ങൾക്ക് പുതിയ ഉൾക്കാഴ്ച പകരും. പുതിയ പങ്കാളികൾ മാത്രമല്ല, ലക്ഷ്യവും സമ്മാനിക്കും’’.
സുസ്ഥിരത, വേഗം, സ്മാർട്ടായ സാങ്കേതികത എന്നിവയാണ് നിർമാണ മേഖലയുടെ ഭാവി പുനർനിർമിക്കുന്നതെന്നതിനാൽ അതിവേഗം സെറ്റാകുന്ന അഡ്ഹസീവുകൾ, ഈടുറ്റ കോട്ടിങ് സംവിധാനങ്ങൾ, ഊർജക്ഷമമായ ഇൻസുലേഷൻ, വ്യവസായങ്ങൾക്ക് പ്രത്യേകമായ കെമിക്കൽ സൊലൂഷനുകൾ എന്നിവ നൽകുംവിധം ആങ്കർ അലൈഡ് അതിന്റെ ഗവേഷണ-വികസന ശേഷി നിരന്തരം ശാക്തീകരിച്ചുകൊണ്ടിരിക്കുകയാണ്.
ഷാർജയിൽ നാന്ദി കുറിച്ച് ലോകമൊട്ടുക്കും പടർന്ന കമ്പനി വസ്തുക്കൾക്കിടയിൽ മാത്രമല്ല, വ്യവസായങ്ങൾക്കും രാജ്യങ്ങൾക്കുമിടയിൽ വരെ കൂടുതൽ കരുത്തുന്ന ബന്ധങ്ങൾക്ക് പ്രതിജ്ഞാബദ്ധരാണ്. കാരണം, ഭാവി എടുക്കപ്പെട്ടിരിക്കുന്നത് തന്നെ ഉറപ്പോടെ ചേർത്തുനിർത്തുന്നവയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

