Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചിമ ബംഗാളിൽ ഒരു ലക്ഷം കോടി നിക്ഷേപിക്കുമെന്ന് ഗൗതം അദാനി

text_fields
bookmark_border
പശ്ചിമ ബംഗാളിൽ ഒരു ലക്ഷം കോടി നിക്ഷേപിക്കുമെന്ന് ഗൗതം അദാനി
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. 2035-ഓടെ പശ്ചിമ ബംഗാളിൽ ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കുമെന്നാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കൊൽക്കത്തയ്ക്ക് സമീപമുള്ള ന്യൂ ടൗൺ പ്രദേശത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് പ്രഖ്യാപനം.

സംസ്ഥാനത്ത് ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 4,000 കോടി രൂപ മുതൽമുടക്കിൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'അദാനി ആരോഗ്യ മന്ദിർ' എന്ന് പേരിട്ടിരിക്കുന്ന പുതിയ മെഡിക്കൽ സ്ഥാപനം 2,000 കിടക്കകളുള്ള ഒരു വലിയ ആരോഗ്യ കേന്ദ്രമായിരിക്കും.

പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 2,000 കിടക്കകളിൽ 1,000 എണ്ണവും സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാർക്കായി മാറ്റിവെക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ പരിധിയിൽ വരുന്നവർക്കായിരിക്കും ഈ കിടക്കകൾ സൗജന്യമായി ലഭ്യമാക്കുക.

ആരോഗ്യ മേഖലയ്ക്ക് പുറമെ, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, ഊർജ്ജ ഉൽപ്പാദനം, ട്രാൻസ്മിഷൻ, റോഡുകൾ, ഹരിത സിമന്റ്, ഹൈസ്കേൽ ഡാറ്റാ സെന്ററുകൾ തുടങ്ങിയ വിവിധ മേഖലകളിലേക്കും ഈ നിക്ഷേപങ്ങൾ വ്യാപിപ്പിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വ്യാവസായിക ഹൃദയഭാഗത്തെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബംഗാൾ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന സമുദ്ര-ലോജിസ്റ്റിക്സ് കണ്ണിയായി മാറാൻ പശ്ചിമ ബംഗാളിന് വലിയ സാധ്യതയുണ്ടെന്നും ഗൗതം അദാനി ചൂണ്ടിക്കാണിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - പശ്ചിമ ബംഗാളിൽ ഒരു ലക്ഷം കോടി നിക്ഷേപിക്കുമെന്ന് ഗൗതം അദാനി
Next Story