Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rupee
cancel
Homechevron_rightBusinesschevron_rightഇന്ത്യയിൽ...

ഇന്ത്യയിൽ മാസാവസാനത്തിന്​ മുമ്പ്​ 80 ശതമാനം ജീവനക്കാരുടെയും പോക്കറ്റ്​ കാലിയാകും -സർവേ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ ജീവിതച്ചെലവ്​ ദിനംപ്രതി വർധിച്ചുവരു​ന്നെന്ന റിപ്പോർട്ടുകൾ പുറത്ത്​. 80 ശതമാനം ജീവനക്കാരുടെയും ശമ്പളം മാസാവസാനത്തിന്​ മുമ്പ്​ തീരും. 34 ശതമാനം പേരുടെയും ശമ്പളം മാസം പകുതിയാകുന്നതിന്​ മുമ്പ്​ ചെലവാകും. 13 ശതമാനം പേർക്ക്​ മാത്രമാണ്​ ശമ്പളത്തിൽനിന്ന്​ ഒരു പങ്ക്​ മിച്ചം പിടിക്കാൻ സാധിക്കുന്ന​െതന്നും കണക്കുകൾ പറയുന്നു. ഇ.വൈയുടെ റിഫൈൻ സർവേയുടേതാണ്​ കണ്ടെത്തൽ.

'അനുദിനം വർധിച്ചുവരുന്ന ജീവിതച്ചെലവ്​, ൈലെഫ്​സ്​റ്റൈൽ മെച്ച​െപ്പടുത്തൽ, മികച്ച സാമ്പത്തിക ആസൂത്രണമില്ലായ്​മ, കടം വർധിക്കുന്നത്​ തുടങ്ങിയവയെല്ലാം ശമ്പളത്തിൽനിന്ന്​ മിച്ചം പിടിക്കുന്നതിൽ ജീവനക്കാർക്ക്​ തിരിച്ചടിയാകുന്നു' - റിപ്പോർട്ടിൽ പറയുന്നു.

ശമ്പളക്കാരായ 3010 ഇന്ത്യക്കാരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയാണ്​ സർവേ. 38 ശതമാനത്തിന്​ മാത്രമാണ്​ തങ്ങളുടെ സാമ്പത്തിക ക്ഷേമത്തിൽ നിയന്ത്രണങ്ങളുള്ളൂ. എന്നാൽ, കുറഞ്ഞ വരുമാനമുള്ളവരിൽ മാത്രമല്ല സാമ്പത്തിക പിരിമുറുക്കം ഉള്ളതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

സർവേയിൽ പ​ങ്കെടുത്ത 60 ശതമാനംപേർ മാസത്തിൽ ഒരുലക്ഷത്തിലധികം രൂപ ശമ്പളം കൈപ്പറ്റുന്നവരാണ്​. എന്നാൽ മാസാമാസമുള്ള ചിലവുകൾക്കായി ഈ തുക തികയുന്നില്ലെന്നാണ്​ അവരുടെ അഭിപ്രായം.

പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനമുള്ള ജീവനക്കാർ ഉയർന്ന വരുമാനമുള്ള ജീവനക്കാരേക്കാൾ ആറിരട്ടി കടക്കെണിയിൽ അകപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

ശമ്പളംകൊണ്ട്​ ചിലവുകളെ നേരിടാൻ കഴിയുന്നില്ലെന്നാണ്​ 75ശതമാനം പേരുടെയും അഭിപ്രായം. ചിലവുകൾ നേരിടുന്നതിന്​ ജീവനക്കാൻ മറ്റു വരുമാന മാർഗങ്ങൾ തേടുന്നുണ്ടെന്നും അടിയന്തര സാഹചര്യങ്ങളിൽ കടക്കാരായി മാറുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SalaryemployeeCost of Living
News Summary - 80 per cent Indian employees run out of salary before month ends Survey
Next Story