32 വർഷമായി ഒരേ വിലക്ക് ചപ്പാത്തി വിൽക്കുന്നു; ഇയാൾക്കിതെങ്ങനെ സാധിക്കുന്നുവെന്ന് നെറ്റിസൺസ്
text_fieldsക്വാലാലംപൂർ: നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുന്നതനുസരിച്ച് റസ്റ്ററന്റുകളും ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടാറാണ് പതിവ്. കോവിഡിന് ശേഷം പല രാജ്യങ്ങളിലും സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതിന് ആനുപാതികമായി റസ്റ്ററന്റുകളിലെ ഭക്ഷ്യവസ്തുക്കളുടേയും വില ഉയർന്നിരുന്നു. എന്നാൽ, 32 വർഷമായി വില ഒട്ടും വർധിപ്പിക്കാതെ ചപ്പാത്തി വിൽക്കുന്ന ഒരാളുണ്ട്. മലേഷ്യയിലാണ് 50 സെന്റിന് ഒരാൾ ചപ്പാത്തി വിൽക്കുന്നത്.
കഴിഞ്ഞ 32 വർഷമായി ഇതേവിലക്കാണ് പാസിർ പുട്ടേതിലെ കച്ചവടക്കാരൻ കമാൽ അബ്ദുല്ല ചപ്പാത്തി വിൽക്കുന്നത്. അടുത്തകാലത്തെങ്ങും അദ്ദേഹത്തിന് വില വർധിപ്പിക്കാനും പദ്ധതിയില്ല. അസംസ്കൃതവസ്തുക്കളുടെ വില വർധന ചപ്പാത്തിയുടെ വില കൂട്ടുന്നതിനുള്ള നായീകരണമല്ലെന്നാണ് അബ്ദുല്ലയുടെ പക്ഷം. സർക്കാർ സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ചപ്പാത്തി നിർമ്മിക്കുന്നതിനാൽ അസംസ്കൃത വസ്തുക്കളുടെ വില വർധനവ് ബാധിക്കാറില്ലെന്ന് അബ്ദുല്ല പറയുന്നു.
ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയല്ല താൻ ചപ്പാത്തി വിൽക്കുന്നതെന്നും പ്രതിദിനം 800 മുതൽ ആയിരം റൊട്ടി വരെ വിൽക്കാൻ സാധിക്കാറുണ്ടെന്നും അബ്ദുല്ല പറയുന്നു. പക്ഷേ റൊട്ടിയുടെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

