Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightഇന്ത്യക്കാർ അടുത്ത...

ഇന്ത്യക്കാർ അടുത്ത മാസങ്ങളിൽ 'പണമിറക്കുമെന്ന്'​ സർവേ; സമ്പദ്​വ്യവസ്​ഥ പച്ചപിടിക്കുമെന്ന്​

text_fields
bookmark_border
ഇന്ത്യക്കാർ അടുത്ത മാസങ്ങളിൽ പണമിറക്കുമെന്ന്​ സർവേ; സമ്പദ്​വ്യവസ്​ഥ പച്ചപിടിക്കുമെന്ന്​
cancel

ന്യൂഡൽഹി: ​േകാവിഡ്​ മഹാമാരിയെത്തുടർന്ന്​ തകർച്ച നേരിടുന്ന രാജ്യത്തെ സമ്പദ്​ വ്യവസ്​ഥ അടുത്ത മാസങ്ങളിൽ പച്ചപിടിക്കുമെന്ന്​ സർവേ റിപ്പോർട്ട്​. രാജ്യത്ത്​ വീട്​ പുനരുദ്ധാരണം, യാത്ര, മറ്റ്​ വിനോദങ്ങൾ എന്നിവക്കായി പണം ചെലവഴിക്കുമെന്ന്​ 48 ശതമാനം ഉപയോക്താക്കളുടെ പ്രതികരണമാണ്​​ സാമ്പത്തിക രംഗത്തിന്​ പുത്തൻ ഉണർവേകുക.

ഉത്സവ സീസണിലെയും ദ്വിവാർഷിക ചെലവഴിക്കലുകളും അടിസ്​ഥാനപ്പെടുത്തിയാണ്​ സർവേ പ്രവചനം.

2020 ഡിസംബർ ഒന്നിനും 2021 മാർച്ച് 31 നും ഇടയിൽ 48 ശതമാനം ഉപഭോക്താക്കളും 1,000 മുതൽ 50,000 രൂപ വരെ ചെലവഴിക്കാൻ പദ്ധതിയിടുന്നതായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച സർവേ കണ്ടെത്തി. വിനോദത്തിനും മറ്റ്​ അവശ്യ വസ്തുക്കൾ വാങ്ങുന്നതിനുമായാണ്​ പണം ചെലവാക്കുന്നതെന്നാണ്​ അവർ സൂചിപ്പിക്കുന്നത്​.

സർവേയിൽ ​അഭിപ്രായം രേഖപ്പെടുത്തിയ 44000 പേരിൽ 10 ശതമാനം ആളുകൾ 50,000 രൂപയുടെ മുകളിൽ പർച്ചേസ്​ നടത്തുമെന്നാണ്​ സർവേയിൽ പറയുന്നത്​. 21 ശതമാനം ആളുകൾ 10,000 മുതൽ 50,000 രൂപ വരെ ചെലവഴിച്ചേക്കും.


വീട്​ മോടിപിടിപ്പിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമാണ്​ കൂടുതൽ പേരും പണം ചെലഴിക്കാൻ പോകുന്നതെന്നാണ്​ സർവേ​. 35 ശതമാനം ആളുകൾ ഇതിനായി പണം ചെലഴിക്കുന്നത്​. 14 ശതമാനം ആളുകൾ ഇലക്​ട്രോണിക്​ സാധനങ്ങളും യാത്രക്കുമായി പണം ​​െചലവാക്കും. 12 ശതമാനം സ്​മാർട്​ഫോണുകളും ഗാഡ്​ജെറ്റുകൾക്കുമായി പണമിറക്കാനാണ്​ ഉദ്ദേശിക്കുന്നത്​. ഏഴ്​ ശതമാനം പേർ റിയൽ എസ്​റ്റേറ്റിനും രണ്ട്​ ശതമാനം ഓ​ട്ടോമൊബൈലിനുമായും ചെലവഴിക്കുമെന്നാണ്​ പ്രതികരിച്ചത്​.

അടുത്ത മാസങ്ങളിൽ പർച്ചേസ്​ നടത്താൻ ആളുകൾ ലക്ഷ്യമിടുന്നുവെങ്കിലും അതേ കാലയളവിൽ തങ്ങളുടെ വരുമാനത്തിൽ ഇടിവ്​ നേരിടുമെന്ന്​ അഭിപ്രായ​െപ്പട്ടത്​ 61 ശതമാനം ആളുകളാണ്​.


ഉപയോക്താക്കൾ ഉത്സവ സീസണിൽ ചെലവഴിച്ച പണത്തി​െൻറ കണക്കും അവർ പരിശോധിച്ചു​. 66 ശതമാനത്തിലധികം പേരും 1000 രൂപയിലധികം ഉത്സവകാലത്ത്​ ചെലവഴിച്ചു. ഇക്കാലത്ത്​ ചെലവഴിക്കാൻ പദ്ധതിയിട്ട തുകയുടെ 10 ശതമാനത്തിലധികം ചെലവഴിച്ചതായി അവർ സാക്ഷ്യപ്പെടുത്തി.

ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ തങ്ങളുടെ സമ്പാദ്യത്തിൽ ഇടിവ്​ നേരിട്ടതായി സർവേയിൽ പ​ങ്കെടുത്തവർ വ്യക്തമാക്കി. 25 മുതൽ 50 ശതമാനം വരെ സമ്പാദ്യത്തിൽ ഇടിവ്​ നേരിട്ടതായി 28 ശതമാനം ആളുകൾ പ്രതികരിച്ചു. 25 ശതമാനം വരെ ഇടിവ്​ നേരിട്ടതായി 25 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു.

കോവിഡ് മഹാമാരി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കിയിരുന്നു. രാജ്യത്തി​െൻറ ജി.ഡി.പി ജൂൺ പാദത്തിൽ 23.9 ശതമാനമാണ്​ ഇടിഞ്ഞത്​. സെപ്റ്റംബർ പാദത്തിൽ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായ സാഹചര്യത്തിൽ നേരിയ പുരോഗതിയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian economyecnomic survey reportpurchasing
News Summary - 48% Indians willing to spend on renovation, travel, survey finds green signs for economy
Next Story