Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേരാമ്പ്രയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി യാത്രക്കാർക്ക് പരിക്ക്

text_fields
bookmark_border
പേരാമ്പ്രയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി യാത്രക്കാർക്ക് പരിക്ക്
cancel

കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായി അപകടത്തിൽ രണ്ടുപേരുടെ നില ഗുരുതരം. ടാങ്കർ ലോറി ഡ്രൈവർ നിസാർ, ബസ് യാത്രക്കാരി സുമ കുറ്റ്യാടി (54) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.30നായിരുന്നു അപകടം.

കോഴിക്കോട് നിന്ന് പേരാമ്പ്രയിലേക്ക് വന്ന ബസും പേരാമ്പ്രയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. വെള്ളിയൂർ കുടക്കൽ താഴെ ഇറക്കത്തിൽ ദിശ തെറ്റിച്ചു വന്ന ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ‍ ലോറിയുടെ കാബിനും ബസിന്റെ മുൻ ഭാഗവും പൂർണമായി തകർന്നു. ബസ് ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

ടാങ്കർ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെയും ബസ് ഡ്രൈവറുടെ പിൻസീറ്റിൽ കൂടുങ്ങിയ യാത്രക്കാരിയെയും കാബിനുകൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സാരമായി പരുക്കേറ്റ നിഷ (35) കോതോട്, ദിൽഷ (28) പെരുവണ്ണൂമുഴി, ബിന്ധ്യ (35) കുറ്റ്യാടി, ഫാത്തിമ മറഹബ (15) നടുവണ്ണൂർ, നസീറ (40), മുഹമ്മദ് അർഹം (10), മറിയം ഫിറോസ (19), എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ആദിലക്ഷ്മി (9) കോതട്, നേഹ (15) കൂത്താളി, അശ്വതി (36) കൂത്താളി, ഹരിചന്ദന (24) എരവട്ടൂർ എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bus and tanker lorry collide in Perambra: Several passengers injured
Next Story