Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightUnion Budgetchevron_rightUnion Budget 2022chevron_rightപ്രതിസന്ധികാലത്തെ...

പ്രതിസന്ധികാലത്തെ പരിഗണിക്കാത്ത മോദി സർക്കാറിന്‍റെ ബജറ്റ്​; കേരളത്തിന്​ നിരാശ മാത്രം

text_fields
bookmark_border
പ്രതിസന്ധികാലത്തെ പരിഗണിക്കാത്ത മോദി സർക്കാറിന്‍റെ ബജറ്റ്​; കേരളത്തിന്​ നിരാശ മാത്രം
cancel

തന്‍റെ നാലാം ബജറ്റാണ്​ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്‍റിൽ​ അവതരിപ്പിച്ചത്​. കോവിഡ്​ മൂന്നാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും രാജ്യം ഇനിയും കരകയറിയിട്ടില്ലെന്ന സാഹചര്യം മുന്നിൽ നിൽക്കുമ്പോഴാണ്​ നിർമ്മല സീതാരാമന്‍റെ ബജറ്റവതരണം. ഇതിനൊപ്പം അഞ്ച്​ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അവരുടെ മുന്നിലുണ്ടായിരുന്നു. കോവിഡ്​ പ്രതിസന്ധി മറികടക്കാനുള്ള വലിയ പ്രഖ്യാപനങ്ങൾ ഇക്കുറി ബജറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ്​ യാഥാർഥ്യം. ആറ്​ ശതമാനത്തിന്​ ​മുകളിൽ ധനകമ്മിയുള്ള ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ​ ഇനിയും വൻതോതിൽ പദ്ധതികൾക്കായി പണം മുടക്കാനാവില്ലെന്ന ന്യായമാണ്​ നിർമ്മല സീതാരാമൻ പറയാതെ പറയുന്നത്​. പക്ഷേ അസാധാരണ സാഹചര്യമായിട്ടും അതിനെ വേണ്ടത്ര ഗൗരവത്തോടെ ധനമന്ത്രി ഉൾക്കൊണ്ടോ എന്ന സംശയം ബാക്കി നിൽക്കുകയാണ്​.

അവതരണത്തിന്​ മുമ്പ്​ ഒരുപാട്​ മേഖലകൾ ബജറ്റിൽ വലിയ പ്രതീക്ഷവെച്ചുപുലർത്തിയിരുന്നു. ഹോസ്പിറ്റാലിറ്റി, ടൂറിസം പോലുള്ള മേഖലകൾ തങ്ങൾക്കായി പ്രത്യേക പാക്കേജ്​ തന്നെ ഉണ്ടാവുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട്​ ഒരു പരാമർശവുമുണ്ടായില്ല. കോവിഡും അത്​ സൃഷ്ടിച്ച പ്രതിസന്ധിയും മറികടക്കാാൻ ​പ്രത്യേകിച്ചൊരു പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചുമില്ല.

മുൻവർഷങ്ങളിലെന്നപോലെ പ്രതിസന്ധി മറികടക്കാൻ അടിസ്ഥാന സൗകര്യവികസന മേഖലയെ കൂട്ടുപിടിക്കുകയെന്ന നയമാണ്​ സർക്കാർ സ്വീകരിച്ചിരിക്കുന്നത്​. റോഡ്​, റെയിൽ, വ്യോമ-ജലഗതാഗതം, ലോജിസ്റ്റിക്​ എന്നിവയുടെ സമഗ്രവികസനം ലക്ഷ്യമാക്കുന്ന പി.എം ഗതിശക്​തി പദ്ധതിലൂടെ അടിസ്ഥാന സൗകര്യമേഖലയിൽ കൂടുതൽ പണമിറക്കി തൊഴിൽ സൃഷ്ടിച്ച്​ പ്രതിസന്ധി മറികടക്കുകയാണ്​ സർക്കാർ ലക്ഷ്യം.

കാർഷിക മേഖലയിൽ ആധുനികവൽക്കരണം പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ പ്രായോഗികതലത്തിൽ ഇത്​ എത്രത്തോളം യാഥാർഥ്യമാവുമെന്നത്​ സംബന്ധിച്ച്​ ആശങ്കയുണ്ട്​. താങ്ങുവിലക്കായി 2.7 ലക്ഷം കോടി നീക്കിവെച്ചത്​ ആശ്വാസകരമാണെങ്കിലും അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടക്കുന്ന തെരഞ്ഞെടുപ്പിലെ കർഷ​കരോഷം തണുപ്പിക്കാൻ മാത്രമാണ്​ ഈ നീക്കമെന്ന വിമർശനം ഉയർന്നിട്ടുണ്ട്​.

ജി.എസ്​.ടിയിൽ റെക്കോർഡ്​ വരുമാനമുണ്ടായെന്ന്​ പറയുമ്പോഴും സംസ്ഥാനങ്ങൾക്ക്​ നഷ്ടപരിഹാരം നൽകുന്നത്​ നീട്ടുന്നതിനെ കുറിച്ച്​ ബജറ്റ്​ മൗനം പാലിക്കുന്നു. മൂലധനനിക്ഷേപം ഉയർത്തിയതും സംസ്ഥാനങ്ങൾക്ക്​ മൂലധനനിക്ഷേപത്തിനായി പ്രത്യേക വായ്പ അനുവദിച്ചതും പ്രതിസന്ധികാലത്തെ ഗുണകരമാവുമെന്നാണ്​ വിലയിരുത്തൽ. എന്നാൽ, വായ്പ പരിധി ഉയർത്തുന്നതിന്​ വ്യവസ്ഥകൾ മുന്നോട്ടുവെച്ചത്​ സംസ്ഥാനങ്ങൾക്ക്​ തിരിച്ചടിയാവും.

ചെറുകിട-ഇടത്തരം സംരഭങ്ങൾ വായ്പകൾക്ക്​ അപ്പുറത്തേക്ക്​ വലിയ പ്രഖ്യാപനങ്ങളൊന്നുമില്ല. സ്റ്റാർട്ട്​ അപ്​ സംരഭങ്ങൾക്കും പ്രത്യേക പദ്ധതികളില്ല. ആദായ നികുതി ഉൾപ്പടെ നികുതിയിൽ ഇളവ്​ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. കോർപ്പറേറ്റുകൾക്ക്​ അധിക സർചാർജ്​ ചുമത്തി കോവിഡുകാലത്തെ പ്രതിസന്ധിക്ക്​ പരിഹാരമുണ്ടാക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരിന്നുവെങ്കിലും അത്തരം നീക്കങ്ങളൊന്നും ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയില്ല.

കേരളത്തിനും നിരാശമാത്രം നൽകുന്നതാണ്​ കേന്ദ്രബജറ്റ്​. ജി.എസ്​.ടി നഷ്ടപരിഹാരം നൽകുന്നത്​ തുടരണമെന്ന കേരളത്തിന്‍റെ ആവശ്യം ബജറ്റ്​ പരിഗണിച്ചില്ല. ഇക്കുറിയും സംസ്ഥാനത്തിന്​ എയിംസ്​ അനുവദിച്ചില്ല. രണ്ടാം പിണറായി സർക്കാറിന്‍റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെ കുറിച്ചും ബജറ്റിൽ പരാമർശമില്ല.

പ്രതിസന്ധികാലത്ത്​ ഇത്​ മറികടക്കാൻ പ്രത്യേക പാക്കേജുകളോ നിർ​ദേശങ്ങളോ ഇല്ലാതെയാണ്​ ധനമന്ത്രിയുടെ ബജറ്റ്​. വിപണിയിലേക്ക്​ കൂടുതൽ പണമിറങ്ങാൻ ജനങ്ങളിലേക്ക്​ നേരിട്ട്​ പണമെത്തിക്കുന്ന പദ്ധതി മുൻവർഷത്തിലെന്നപോലെ ഈ വർഷവും പ്രതീക്ഷിച്ചു. സാമൂഹ്യസുരക്ഷ പദ്ധതികളിലും വട്ടപൂജ്യമാണ്​ കേന്ദ്രബജറ്റ്​. വൻ പദ്ധതികളൊന്നും ഇല്ലാതെ നിലവിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ ഉടലെടുത്ത പ്രതിസന്ധിയെ പരിഗണിക്കാത്തതാണ്​ നരേന്ദ്ര മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Budget 2022
News Summary - Union Budget 2022 Review
Next Story