Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightUnion Budgetchevron_rightUnion Budget 2022chevron_rightവാങ്ങാൻ ആളില്ല; ഓഹരി...

വാങ്ങാൻ ആളില്ല; ഓഹരി വിൽപന ലക്ഷ്യം പാളി

text_fields
bookmark_border
വാങ്ങാൻ ആളില്ല; ഓഹരി വിൽപന ലക്ഷ്യം പാളി
cancel

എ​യ​ർ ഇ​ന്ത്യ വി​ൽ​പ​ന​യി​ൽ ന​ട​പ്പു വ​ർ​ഷം സ​ർ​ക്കാ​റി​ന് കി​ട്ടി​യ​ത് 2700 കോ​ടി​യെ​ന്ന് ബ​ജ​റ്റ് ക​ണ​ക്കു​ക​ൾ. ഇ​ക്കൊ​ല്ലം ഓ​ഹ​രി വി​ൽ​പ​ന​യി​ലൂ​ടെ ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം കോ​ടി സ​മാ​ഹ​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ൽ, കി​ട്ടി​യ​ത് 12,030 കോ​ടി മാ​ത്രം.

എ​യ​ർ ഇ​ന്ത്യ​യു​ടെ 2700 കോ​ടി​യും ഈ ​ക​ണ​ക്കി​ൽ പെ​ടും.​ ഉ​ദ്ദേ​ശി​ച്ച വി​ധം വി​ൽ​പ​ന ന​ട​ക്കാ​ത്ത​തി​ന് കാ​ര​ണ​മാ​യി കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​ക്കൊ​ല്ലം ല​ക്ഷ്യം കു​റ​ച്ചു -65,000 കോ​ടി.

ബ​ജ​റ്റി​ലെ ഓ​ഹ​രി വി​ൽ​പ​ന ല​ക്ഷ്യം പാ​ളു​ന്ന​ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ്. 2020-21ൽ ​ല​ക്ഷ്യ​മി​ട്ട​ത് 2.10 ല​ക്ഷം കോ​ടി; കി​ട്ടി​യ​ത് 37,897 കോ​ടി. 2019-20ൽ ​കി​ട്ടി​യ​ത് 50,298 കോ​ടി​യി​ൽ ല​ക്ഷ്യ​മി​ട്ട​ത് 1.05 ല​ക്ഷം കോ​ടി.

എ​ന്നാ​ൽ, 2018-19ൽ ​പ്ര​തീ​ക്ഷി​ച്ച​ത് 80,000 കോ​ടി, കി​ട്ടി​യ​ത് 84,972 കോ​ടി. ന​ട​പ്പു വ​ർ​ഷം എ​ൽ.​ഐ.​സി ഓ​ഹ​രി വി​ൽ​പ​ന​യാ​ണ് മു​ഖ്യം. ബി.​പി.​സി.​എ​ൽ, ഷി​പി​ങ് കോ​ർ​പ​റേ​ഷ​ൻ, ക​െ​​ണ്ട​യ്ന​ർ കോ​ർ​പ​റേ​ഷ​ൻ, പ​വ​ൻ ഹ​ൻ​സ് തു​ട​ങ്ങി​യ​വ​യു​ടെ ഓ​ഹ​രി വി​ൽ​പ​ന​ക്കും മു​ൻ​ഗ​ണ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psu stock saleUnion Budget 2022
News Summary - No one to buy Stock sale by central government
Next Story