Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്ര-സംസ്ഥാന സേവനങ്ങളെ ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കും
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാർ സേവനങ്ങളെ ഇന്റർനെറ്റ് ബന്ധിതമാക്കുമെന്ന് കേന്ദ്ര സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം. എല്ലാ വകുപ്പുകളിലും ഇ-ബിൽ സംവിധാനം ഏർപ്പെടുത്തും. എല്ലാ പോസ്റ്റ്ഓഫീസുകളിലും കോർ ബാങ്കിങ് സംവിധാനം നടപ്പാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
ഇ-പാസ്പോർട്ട് സേവനം ആരംഭിക്കും. രാജ്യത്തെ 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂനിറ്റുകൾ സ്ഥാപിക്കും. പ്രാദേശിക ബിസിനസുകാരെ സഹായിക്കാൻ 'വൺ പ്രൊഡക്ട് വൺ സ്റ്റേഷൻ പദ്ധതി' നടപ്പാക്കും. 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ കൊണ്ടുവരും.
പേയ്മെന്റുകളുടെ കാലതാമസം ഒഴിവാക്കാൻ ഓൺലൈൻ ബിൽ സംവിധാനം അവതരിപ്പിക്കും. എല്ലാ കേന്ദ്ര മന്ത്രാലയങ്ങളിലും ഈ സംവിധാനം നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.
Next Story

