Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightUnion Budgetchevron_rightUnion Budget 2021chevron_rightകേന്ദ്ര ബജറ്റിൽ...

കേന്ദ്ര ബജറ്റിൽ ഇത്തവണയും കേരളത്തിന്​ നി​രാശ

text_fields
bookmark_border
Nirmala Sitharaman, Union Budget 2022
cancel

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പുറത്ത്​ വരുമ്പോൾ കേരളം ഉന്നയിച്ച പല ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല. കോവിഡ്​ ഉൾപ്പടെയുള്ള പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലും കേരളം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമായ എയിംസിന്​ കേന്ദ്രം ഇക്കുറിയും പച്ചക്കൊടി കാണിച്ചില്ല.

ജി.എസ്​.ടി നടപ്പിലാക്കിയതിന്​ ശേഷം സംസ്ഥാനത്തിന്​ പ്രതീക്ഷിച്ച നേട്ടമുണ്ടായിട്ടില്ലെന്നാണ്​ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജി.എസ്​.ടി നഷ്ടപരിഹാരം നൽകുന്നത്​ നീട്ടണമെന്ന്​ സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കേന്ദ്രസർക്കാർ പരിഗണിച്ചില്ല.

കേരളത്തിന്‍റെ മറ്റൊരു പ്രധാന ആവശ്യമായിരുന്നു വായ്പ പരിധി ഉയർത്തൽ. ഈ ആവശ്യത്തോടും മുഖംതിരിക്കുന്ന സമീപനമാണ്​ കേന്ദ്രം സ്വീകരിച്ചത്​. പിണറായി വിജയൻ സർക്കാർ അഭിമാന പദ്ധതിയായി കൊണ്ടു നടക്കുന്ന കെ റെയിലിനെ സംബന്ധിച്ച്​ ബജറ്റിൽ പരാമർശമില്ല.

സംസ്ഥാനങ്ങൾക്ക്​ മൂലധനനിക്ഷേപത്തിന്​ പലിശരഹിത വായ്പ നൽകാൻ ഒരു ലക്ഷം കോടി അനുവദിച്ചത്​ മാത്രമാണ്​ കേരളത്തിന്​ ആശ്വാസം നൽകുന്ന കാര്യം. കേന്ദ്രബജറ്റ്​ ദുഃഖകരമാണെന്നും പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങളില്ലെന്നുമായിരുന്നു ബജറ്റവതരണത്തിന്​ പിന്നാലെ ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Budget 2022
News Summary - Central Budget: This time too, Kerala is disappointed
Next Story