Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightUnion Budgetchevron_rightടെലികോം മേഖലയിലെ...

ടെലികോം മേഖലയിലെ പ്രധാന പ്രഖ്യാപനമായി 5ജി

text_fields
bookmark_border
ടെലികോം മേഖലയിലെ പ്രധാന പ്രഖ്യാപനമായി 5ജി
cancel

ന്യൂഡൽഹി: ടെലികോം മേഖലയിലും വികസനം ലക്ഷ്യമിടുന്നതാണ്​ ഈ വർഷത്തെ കേന്ദ്രബജറ്റ്​. 5ജി സേവനത്തിന്‍റെ വരവാണ്​ ടെലികോം മേഖലയുടെ പ്രധാനസവിശേഷത. 2022-23 സാമ്പത്തിക വർഷത്തിൽ തന്നെ ഇന്ത്യയിൽ 5ജി അവതരിപ്പിക്കുമെന്ന്​ ധനമന്ത്രി ബജറ്റ്​ പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

5ജി എത്തുന്നതോടെ ഇന്ത്യയിലെ ഇന്‍റർനെറ്റ്​ കൂടുതൽ മെച്ചപ്പെടുമെന്നും ഡിജിറ്റൽ സമ്പദ്​വ്യവസ്ഥയിൽ വലിയ പുരോഗതിയുണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു. അടുത്ത വർഷം തന്നെ 5ജി സ്​പെക്​ട്രം ലേലം നടത്തുമെന്നും ധനമന്ത്രി അറിയിച്ചു. അതേസമയം, ഗ്രാമീണ മേഖലയുടേയും ഉൾപ്രദേശങ്ങളിലേയും ഇന്‍റർനെറ്റ്​ കണക്ടിവിറ്റി മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

ഇതിനായി പ്രത്യേക ഫണ്ടിനും രൂപം നൽകിയിട്ടുണ്ട്​. 5ജിയിലൂടെ ടെലികോം മേഖലയിൽ വൻ വികസനം ലക്ഷ്യംവെക്കുമ്പോൾ തന്നെ സ്​പെക്​ട്രം ലേലത്തിലൂടെ ലഭിക്കുന്ന വലിയ തുകയിലും സർക്കാറിന്​ കണ്ണുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Budget 2022
News Summary - 5G spectrum auction will be conducted in FY23: Nirmala Sitharaman
Next Story