Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightKerala Budgetchevron_right‘വീ​ര്യം കു​റ​ഞ്ഞ...

‘വീ​ര്യം കു​റ​ഞ്ഞ മ​ദ്യം’: വി​വാ​ദം നു​ര​യു​ന്നു

text_fields
bookmark_border
‘വീ​ര്യം കു​റ​ഞ്ഞ മ​ദ്യം’: വി​വാ​ദം നു​ര​യു​ന്നു
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത്​ സ്പി​​രി​​റ്റി​​ല്‍ നി​​ന്നു​​ള്ള മ​​ദ്യ​​ത്തി​​ന് 251 ശ​​ത​​മാ​​നം നി​​കു​​തി നി​​ല​​നി​​ൽ​​ക്കെ ‘വീ​​ര്യം കു​​റ​​ഞ്ഞ മ​​ദ്യ’​​ത്തി​​ന് (ലോ ​​ആ​​ൽ​​ക്ക​​ഹോ​​ളി​​ക് ബ​​വ്​​​റി​​ജ​​സ്)​ കു​​റ​​ഞ്ഞ നി​​കു​​തി നി​​ശ്ച​​യി​​ച്ച ബ​​ജ​​റ്റ്​ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ൽ വി​​വാ​​ദം നു​​ര​​യു​​ന്നു.

ആ​​ൽ​​ക്ക​​​ഹോ​​ളി​​​ന്‍റെ അ​​ള​​വ്​ 0.5 ശ​​ത​​മാ​​നം മു​​ത​​ൽ 10 ശ​​ത​​മാ​​നം വ​​രെ​​യു​​ള്ള മ​​ദ്യ​​ത്തി​​ന്​ 120 ശ​​ത​​മാ​​ന​​വും,​ 10 ശ​​ത​​മാ​​നം മു​​ത​​ൽ 20 വ​​രെ​​യു​​ള്ള​​വ​​ക്ക്​ 175 ശ​​ത​​മാ​​ന​​വു​​മാ​​ണ്​ നി​​കു​​തി നി​​ശ്ച​​യി​​ച്ച​​ത്.

ഫ​​ല​​ത്തി​​ൽ നി​​ല​​വി​​ലെ മ​​ദ്യ​​നി​​കു​​തി​​യാ​​യ 251 ശ​​ത​​മാ​​ന​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​മ്പോ​​ൾ 0.5 -10 കാ​​റ്റ​​ഗ​​റി​​ക്ക്​ 131 ശ​​ത​​മാ​​ന​​വും 10 -20 കാ​​റ്റ​​ഗ​​റി​​യി​​ലു​​ള്ള​​വ​​ക്ക്​ 76 ശ​​ത​​മാ​​ന​​വും നി​​കു​​തി​​യി​​ള​​വാ​​ണ്​ ക​​മ്പ​​നി​​ക​​ൾ​​ക്ക്​ ല​​ഭി​​ക്കു​​ക.

ഇ​​നി​​യും വി​​പ​​ണി​​യി​​ലെ​​ത്താ​​ത്ത​​തും എ​​ന്നാ​​ൽ അ​​നു​​മ​​തി​​ക്ക്​ ഊ​​ഴം കാ​​ക്കു​​ന്ന​​തു​​മാ​​യ ഈ ​​വി​​ഭാ​​ഗ​​ത്തി​​ന് വി​​പ​​ണി​​യി​​ലേ​​ക്കു​​ള്ള​ ത​​ട​​സ്സ​​ങ്ങ​​ൾ നീ​​ക്കും വി​​ധം​ നി​​കു​​തി കു​​റ​​ച്ച​​ത്​ മ​​ദ്യ​​ക്ക​​മ്പ​​നി​​ക​​ളെ സ​​ഹാ​​യി​​ക്കാ​​നാ​​ണെ​​ന്നാ​​ണ്​ പ്ര​​തി​​പ​​ക്ഷ ആ​​രോ​​പ​​ണം.

ക​​മ്പ​​നി​​ക​​ളെ​​ല്ലാം നി​​കു​​തി കു​​റ​​വു​​ള്ള വീ​​ര്യം കു​​റ​​ഞ്ഞ മ​​ദ്യ​​ത്തി​​ലേ​​ക്ക്​ കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന​​തോ​​​ടെ ഒ​​രു ഭാ​​ഗ​​ത്ത്​ ഖ​​ജ​​നാ​​വി​​ന്​ വ​​ലി​​യ ന​​ഷ്ട​​മു​​ണ്ടാ​​കു​​മെ​​ന്ന​​തും മ​​റു​​ഭാ​​ഗ​​ത്ത്​ ഇ​​വ സു​​ല​​ഭ​​മാ​​കു​​ന്ന​​തോ​​ടെ മ​​ദ്യ​​വ്യാ​​പ​​ന​​ത്തി​​ന്​ വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്ന​​തും മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ്​ സ​​ർ​​ക്കാ​​റി​​നെ​​തി​​രെ​​യു​​ള്ള പ്ര​​തി​​പ​​ക്ഷ ക​​ട​​ന്നാ​​ക്ര​​മ​​ണം.

വീ​ര്യം​കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നാ​ൾവ​ഴി

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം കേ​ര​ള​ത്തി​ൽ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ 2010ൽ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് ആ​രം​ഭി​ച്ചെ​ങ്കി​ലും ന​യ​പ​ര​മാ​യ വ്യ​ക്ത​ത വ​ന്ന​ത് 2023ലെ ​മ​ദ്യ​ന​യ​ത്തി​ലൂ​ടെ​യാ​ണ്.

സം​സ്ഥാ​ന​ത്ത് വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ വി​പ​ണ​നം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി 2022-23 ലെ ​അ​ബ്കാ​രി ന​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ സ​ര്‍ക്കാ​ർ വി​ദേ​ശ​മ​ദ്യ ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഈ ​ഭേ​ദ​ഗ​തി പ്ര​കാ​രം 0.5 ശ​ത​മാ​നം മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ ആ​ൽ​ക്ക​ഹോ​ള്‍ വീ​ര്യ​മു​ള്ള ബി​യ​റും വൈ​നും ഒ​ഴി​കെ​യു​ള്ള മ​ദ്യ ഉ​ൽ​പ​ന്ന​ങ്ങ​ളെ ‘ലോ ​ആ​ൽ​ക്ക​ഹോ​ളി​ക്ക് ബ​വ്​​റി​ജ​സ്​’ എ​ന്ന ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യി പ​രി​ഗ​ണി​ച്ചു.

എ​ന്നാ​ൽ, ഇ​ട​തു സ​ർ​ക്കാ​ർ നി​കു​തി ഘ​ട​ന നി​ശ്ച​യി​ച്ചി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട്​ ത​ന്നെ 42.86 വീ​ര്യ​മു​ള്ള മ​ദ്യം (ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം) വി​ൽ​ക്കു​ന്ന അ​തേ നി​കു​തി​യാ​യ 251 ശ​ത​മാ​നം വീ​ര്യം കു​റ​ഞ്ഞ​വ​ക്കും ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ൽ ഒ​രു ക​മ്പ​നി​യും ഇ​വ കേ​ര​ള വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ഫ​ല​ത്തി​ൽ ബ​ജ​റ്റി​ൽ ഈ ​നി​കു​തി നി​ശ്ച​യി​ച്ച​തോ​ടെ ഈ ​വി​ല​ക്ക്​ കൂ​ടി​യാ​ണ്​ നീ​ങ്ങു​ന്ന​ത്. നി​കു​തി പ്ര​ഖ്യാ​പ​നം ക​ർ​ണാ​ട​ക ആ​സ്ഥാ​ന​മാ​യ മ​ദ്യ​ലോ​ബി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ്​ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തു​ന്ന​ത്.

കാ​​ർ​​ഷി​​ക വി​​ള​​ക​​ളി​​ൽ നി​​ന്നു​​ള്ള മ​​ദ്യം ഇ​​ത​​ല്ല

കാ​​ര്‍ഷി​​ക വി​​ള​​ക​​ളി​​ൽ നി​​ന്ന് ഉ​​ൽ​​പാ​​ദി​​പ്പി​​ക്കു​​ന്ന വീ​​ര്യം കു​​റ​​ഞ്ഞ മ​​ദ്യ​​ത്തി​​ന് ന​​ൽ​​കി​​യ ഇ​​ള​​വി​​ന്‍റെ മ​​റ​​വി​​ൽ മ​​ദ്യ​​ക്ക​​മ്പ​​നി​​ക​​ളെ സ​​ഹാ​​യി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് സി.​​പി.​​എം വി​​മ​​ര്‍ശ​​നം. എ​​ന്നാ​​ൽ, 20-30 ശ​​ത​​മാ​​നം വീ​​ര്യ​​മു​​ള്ള​​തും കാ​​ർ​​ഷി​​ക വി​​ള​​ക​​ളി​​ൽ നി​​ന്നു​​ള്ള​​തു​​മാ​​യ ഹോ​​ർ​​ട്ടി ലി​​ക്ക​​ർ ഇ​​ത​​ല്ലെ​​ന്നാ​​ണ്​ സ​​ർ​​ക്കാ​​ർ വി​​ശ​​ദീ​​ക​​ര​​ണം. 0.5 മു​​ത​​ൽ 20 ശ​​ത​​മാ​​നം വ​​രെ ആ​​ൽ​​ക്ക​​ഹോ​​ൾ സാ​​ന്നി​​ധ്യ​​മു​​ള്ള​​വ​​യു​​ടേ​​താ​​ണ്​ ഇ​​പ്പോ​​ൾ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഈ ​​കാ​​റ്റ​​ഗ​​റി നി​​ശ്ച​​യി​​ച്ച​​തും സ​​ർ​​ക്കാ​​റാ​​ണ്.

ക​​ശു​​മാ​​ങ്ങ പോ​​ലു​​ള്ള പ​​ഴ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഉ​​ൽ​​പാ​​ദി​​പ്പി​​ക്കു​​ന്ന ഹോ​​ർ​​ട്ടി ലി​​ക്ക​​റി​​ന്റെ നി​​കു​​തി ഘ​​ട​​ന നി​​ശ്ച​​യി​​ച്ചി​​ട്ടി​​ല്ല. നി​​ല​​വി​​ൽ ആ​​രും ഉ​​ൽ​​പാ​​ദ​​നം തു​​ട​​ങ്ങി​​യി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം വീ​​ര്യം കു​​റ​​ഞ്ഞ മ​​ദ്യം സം​​സ്ഥാ​​ന​​ത്ത് വി​​ൽ​​ക്ക​​ണ​​മോ​​യെ​​ന്ന കാ​​ര്യ​​ത്തി​​ൽ ഇ​​തു​​വ​​രെ അ​​ന്തി​​മ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്നും ബ​​ജ​​റ്റ്​ സ​​മ്മേ​​ള​​ന​​ത്തി​​ന്​ ശേ​​ഷ​​മാ​​കും ഇ​​ക്കാ​​ര്യം തീ​​രു​​മാ​​നി​​ക്കു​​​ക​​യെ​​ന്നും എ​​ക്സൈ​​സ് മ​​ന്ത്രി എം. ​​ലി​​ജു വ്യ​​ക്ത​​മാ​​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tax cutLiquor TaxKerala Budget 2026
News Summary - Low alcohol' tax cut controversy intensifies; Opposition alleges move aids liquor lobby
Next Story