ബജറ്റ്: ആരോഗ്യമേഖലയിൽ പുതിയ പദ്ധതികൾ
text_fieldsതിരുവനന്തപുരം: സാധാരണക്കാർക്കും മികച്ച ചികിത്സ ഉറപ്പാക്കാൻ ബജറ്റിൽ ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി 10 കോടി രൂപ വകയിരുത്തി.
കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിയാണ് ആരോഗ്യമേഖലയിലെ മറ്റൊരു പദ്ധതി. സ്പെഷാലിറ്റി ആശുപത്രികൾ, ഗവേഷണ കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തി 100 കോടി രൂപ ചെലവിലാണ് ഇത് സ്ഥാപിക്കുക.
വയോജനങ്ങളുടെ ക്ഷേമത്തിനായി 10 കോടി രൂപയും വയോജന പരിപാലനത്തിനായി ‘കെയർ ഗിവർ’ പദ്ധതിയും നടപ്പിലാക്കുമെന്ന് സതീശൻ പ്രഖ്യാപിച്ചു. ആശുപത്രികളിൽ കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകളും ആരംഭിക്കും.
അർബുദരോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പദ്ധതികൾ ആവിഷ്‍കരിക്കും. കാസർകോട്ടെ എൻഡോസൾഫാൻ ബാധിതർക്കായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

