പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങൾക്ക് ഉപജീവന സഹായ പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപനം
text_fieldsതിരുവനന്തപുരം: ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാരുടേയും മറ്റ് ശുപാര്‍ശിത വിഭാഗക്കാരുടേയും ക്ഷേമം ഉറപ്പാക്കുന്നതിന് ‘പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ ഉപജീവന സഹായ പരിപാടി’ പദ്ധതി ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.
സംസ്ഥാന വികസന കോർപറേഷനും പിന്നാക്ക വികസന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. ഇതിന് 10 കോടി രൂപ നീക്കിവെച്ചു. ഇതിനുപുറമെ ഓഹരി മൂലധനമായി കോര്പറേഷന് 10 കോടി അനുവദിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽ, ഉപജീവനം എന്നിവക്ക് പിന്തുണ നല്‍കുന്നതിന് 200.94 കോടി രൂപയാണ് വകയിരുത്തൽ.
മറ്റ് പ്രഖ്യാപനങ്ങൾ
ഒ.ബി.സി വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് 130.78 കോടി. ഇതില്‍ പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്കോളര്‍ഷിപ്പിന് 28 കോടി രൂപയും ‘കെടാവിളക്ക്’ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് 15 കോടിയും വിദേശ സ്കോളര്‍ഷിപ്പിന് 2.50 കോടിയും വകയിരുത്തി.
- ഒ.ഇ.സി വിദ്യാർഥികൾക്കുള്ള ‘പോസ്റ്റ് മെട്രിക്കുലേഷൻ സഹായം’ പദ്ധതിയുടെ അടങ്കല്‍ 80 കോടി രൂപയായി വർധിപ്പിച്ചു.
- പിന്നാക്ക വിഭാഗങ്ങളുടെ വൈദഗ്ദ്ധ്യം, തൊഴിൽക്ഷമത, സംരംഭകത്വ വികസനം പദ്ധതിക്ക് 25 കോടി.
- പിന്നാക്ക വിഭാഗങ്ങളിലെ വിധവകൾക്കുള്ള സ്വയം തൊഴിൽ പദ്ധതിക്ക് മൂന്ന് കോടി.
- മാതാപിതാക്കളിൽ ഒരാളെങ്കിലും നഷ്ടപ്പെട്ട മെഡിക്കല്‍-അനുബന്ധ മേഖലകളില്‍ പഠിക്കുന്ന പിന്നാക്ക വിഭാഗ പെൺകുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പിന് 28 ലക്ഷം.
- സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന് ലിമിറ്റഡിനുള്ള ഓഹരി മൂലധന സഹായം 20 കോടി രൂപയായി വർധിപ്പിച്ചു.
- കേരള സംസ്ഥാന കളിമണ്‍പാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷനുള്ള ഓഹരി മൂലധന സഹായം രണ്ട് കോടി.
- മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളുടെ ക്ഷേമത്തിന് സംസ്ഥാന മുന്നാക്ക വിഭാഗ ക്ഷേമ കോർപറേഷന് 39.77 കോടി.
പൊതുമരാമത്തിന് 1182.43 കോടി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവൃത്തികൾക്ക് ബജറ്റിൽ 1182.43 കോടി രൂപ വകയിരുത്തി. ഇതില്‍ റോഡുകളും പാലങ്ങളും വിഭാഗത്തിനുളള വിഹിതം 1091.15 കോടിയും ദേശീയപാത വിഭാഗത്തിനുള്ള വിഹിതം 91.28 കോടിയുമാണ്.
പ്രധാന ജില്ല റോഡുകളെ മികച്ച നിലവാരത്തിലേക്കെത്തിക്കാൻ 300.50 കോടി നീക്കിവെച്ചു. റോഡ് സുരക്ഷ സംവിധാനങ്ങള്‍ക്കുള്ള വിഹിതം 15 കോടിയില്‍ നിന്ന് 23.37 കോടിയാക്കി. റെയിൽവേ മേൽപാലങ്ങളുടെയും അടിപാലങ്ങളുടെയും നിർമാണത്തിന് 25 കോടി നീക്കിവെച്ചു.
കാലപ്പഴക്കംചെന്ന പാലങ്ങളുടെ സംരക്ഷണത്തിനും പുനര്നിർമാണത്തിനുമുളള വിഹിതം 46.46 കോടിയാക്കി.
മറ്റുള്ളവ:
- പട്ടികവര്‍ഗ ഉന്നതികളിലേക്കുള്ള പാലങ്ങൾക്ക് 25 കോടി.
- സംസ്ഥാന പാതകൾ ഓവര്‍ലേ ചെയ്യുന്നതിനും ഡിസൈന്‍ ചെയ്യുന്നതിനും 87 കോടി.
- നബാർഡിന്റെ ഫണ്ടുപയോഗിച്ചുള്ള റോഡ് നിർമാണങ്ങൾക്ക് 165 കോടി.
- പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തീർഥാടക റോഡുകൾ വികസിപ്പിക്കാൻ 15 കോടി.
- റോഡ് നിർമാണത്തിനുള്ള ആന്വിറ്റി പെയ്മെന്റുകള്‍ക്കായി 58.80 കോടി.
- കെ.എസ്.ടി.പിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് 100 കോടി.
- കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമാക്കാൻ 21.50 കോടി.
- കട്ടപ്പന മുതല്‍ തേനിവരെയുള്ള മലയോര പാതയിലെ തുരങ്കപാതയുടെ സാധ്യത പഠനത്തിന് 10 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

