വഞ്ചിച്ചു, ബജറ്റ് നന്ദികേടിന്റെ മകുടോദാഹരണമെന്ന് സർക്കാർ ഡോക്ടർമാർ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ മെഡിക്കൽ കോളജ് ഡോക്ടർമാരെ പൂർണമായി അവഗണിച്ചത് വിശ്വാസവഞ്ചനയും നീതികേടുമാണെന്ന് കേരള ഗവ. മെഡിക്കൽ കൊളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ).
മറ്റ് സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിച്ചപ്പോൾ മെഡിക്കൽ കൊളജ് ഡോക്ടർമാരെ ബോധപൂർവം ഒഴിവാക്കി. 2016 മുതലുള്ള ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുമെന്ന ഉറപ്പും ലംഘിച്ചു.
ഡോക്ടർമാർ വോട്ട് ബാങ്കല്ലെന്ന വിലയിരുത്തലാവാം നന്ദികേടിന് പിന്നിലെന്നും അവഗണനയിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും കെ.ജി.എം.സി.ടി.എ നേതാക്കൾ അറിയിച്ചു.
ആരോഗ്യ മേഖലക്ക് 2500 കോടി
പൊതുജനാരോഗ്യ മേഖലക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വർധിപ്പിച്ച് ബജറ്റ്. 2500.31 കോടി രൂപയാണ് ഈയിനത്തിൽ വകയിരുത്തിയത്. മെഡി. കോളജുകള്‍ക്കായി 259.93 കോടി രൂപ നീക്കിവെച്ചു
- റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സക്ക് 15 കോടി.
- വയോധികര്ക്കിടയിലെ ന്യൂമോകോക്കല്‍ വാക്സിനേഷന് 50 കോടി
- താലൂക്ക് തല ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിക്കാൻ 14.20 കോടി.
- മലബാര്‍ കാന്‍സര്‍ സെന്ററിന് 50 കോടി.
- കൊച്ചിന് കാന്‍സര്‍ സെന്ററിന് 30 കോടി.
- ആര്.സി.സിക്ക് 90 കോടി.
- മെഡി. കോളജുകള്‍ വഴിയുള്ള കാന്‍സര്‍ ചികിത്സക്ക് 30 കോടി.
- ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്ക് മൂന്ന് കോടി.
- പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് 6.50 കോടി.
- കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (കാസ്പ്) 900 കോടി.
- തിരുവനന്തപുരം മെഡി. കോളജില്‍ സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കാൻ 12 കോടി.
- ആര്‍ദ്രം മിഷന് രണ്ടാം ഘട്ടം സുസ്ഥിരമാക്കുന്നതിന് 70.92 കോടി.
- മെഡി. കോളജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്കരണത്തിന് 22 കോടി.
- ആരോഗ്യ സേവന വകുപ്പിന് 3.10 കോടി.
- മെഡി. കോളജ് ഹോസ്റ്റലുകളുടെ നിർമാണത്തിനും നവീകരണത്തിനും 10 കോടി.
- ഡി.എച്ച്.എസിന് കീഴിലെ ആശുപത്രികളില്‍ കാത് ലാബും ഐ.സി.യുവും സ്ഥാപിക്കുന്നതിന് ഏഴുകോടി.
- ഗോത്ര-തീരദേശ-ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും സൗകര്യം വികസിപ്പിക്കുന്നതിന് 13 കോടി.
- ഡി.എം.ഇയുടെ കീഴിലുള്ള മെഡി. കോളജുകൾക്ക് 259.93 കോടി.
- ഇടുക്കി, കോന്നി, വയനാട്, കാസർകോട് എന്നിവിടങ്ങളിലെ പുതിയ മെഡി. കോളജുകള്‍ക്ക് 57.09 കോടി.
- ആയുഷ് വകുപ്പുകളിലെ ഗവേഷണവും വികസനവും ശക്തിപ്പെടുത്താൻ 2.50 കോടി.
- ഇടുക്കി ഉടുമ്പന്‍ചോലയിലെ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളജിന് 1.50 കോടി.
- വേദന-സാന്ത്വന-വയോജന ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് അഞ്ച് കോടി.
- പകര്‍ച്ചവ്യാധി നിയന്ത്രണം 12 കോടി.
- സാംക്രമികേതര രോഗ പ്രതിരോധം 13 കോടി.
- * സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രി പ്രവര്‍ത്തനം: ഒമ്പത് കോടി.
- 108 ആംബുലന്‍സിന് കീഴിലെ കനിവ് പദ്ധതിക്ക് 38 കോടി.
- പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി പ്രവര്‍ത്തനം: ആറ് കോടി.
- ജില്ല ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്ക്: മൂന്നു കോടി
- നാഷനല്‍ ഹെല്‍ത്ത് മിഷൻ 465.20 കോടി.
- മൃതസഞ്ജീവനി പദ്ധതി 2.50 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

