Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightKerala Budgetchevron_rightKerala Budget 2021chevron_rightകേരള ബജറ്റ്​:...

കേരള ബജറ്റ്​: കോട്ടയത്ത്​ പഴയ പദ്ധതികൾ തുടരും, പുതിയ പദ്ധതികൾ ഒന്നുമില്ല

text_fields
bookmark_border
കേരള ബജറ്റ്​: കോട്ടയത്ത്​ പഴയ പദ്ധതികൾ തുടരും, പുതിയ പദ്ധതികൾ ഒന്നുമില്ല
cancel

കോട്ടയം: ആദ്യ പിണറായി സർക്കാറി​െൻറ അവസാന ബജറ്റിലെ പദ്ധതികൾ തുടരുമെന്ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപി​െച്ചങ്കിലും ഏറെ പ്രതീക്ഷിച്ച ​േകാട്ടയത്തിന്​ നിരാശ. റബർവില സ്ഥിരത പദ്ധതിയിലെ കുടിശ്ശിക പൂർണമായി കൊടുത്തുതീർക്കാൻ കഴിയുന്നവിധത്തിൽ 50 കോടി അനുവദിച്ചത്​ ആശ്വാസം പകരുന്നുണ്ടെങ്കിലും താങ്ങുവില ഉയർത്താത്തത്​ നിരാ​ശ സമ്മാനിച്ചു. എം.ജി സർവകലാശാലയിൽ മാർ ക്രിസോസ്​റ്റം ചെയർ സ്ഥാപിക്കുമെന്നതാണ്​ കോട്ടയവുമായി ബന്ധപ്പെട്ട മറ്റൊരു പ്രഖ്യാപനം. ആദ്യ പിണറായി സർക്കാറി​െൻറ അഞ്ച്​ ബജറ്റുകളിലും കോട്ടയത്തിന്​ കാര്യമായി ഇടം ലഭിച്ചിരുന്നില്ല. ഇത്തവണ ഭരണമുന്നണിക്ക്​ ജില്ലയിൽ കൂടുതല്‍ സീറ്റും മന്ത്രിസഭയില്‍ പ്രാതിനിധ്യവും വന്നതോടെ പ്രതീക്ഷ വാനോളമായിരുന്നു.

കേരള കോൺഗ്രസ്​ ഒപ്പമുള്ളതിനാൽ റബർമേഖലയിൽ വലിയ പ്രഖ്യാപനവും പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ബജറ്റിലാണ്​ റബറി​െൻറ താങ്ങുവില 150ല്‍നിന്ന്​ 170 ആക്കി ഉയര്‍ത്തിയത്. ഇത്​ ഇത്തവണ 200 ആയി ഉയർത്തുമെന്ന്​ കർഷകർ പ്രതീക്ഷിച്ചിരുന്നു. ഒരുകിലോ റബർ ഉൽപാദിപ്പിക്കാൻ 172 രൂപ ചെലവുവരുമെന്നാണ്​ റബർ ബോർഡ് നേരത്തേ തയാറാക്കിയ കണക്ക്​. ഇപ്പോൾ ചെലവ് കൂടിയിട്ടുണ്ട്. ഇത്​ കണക്കിലെടുക്കുമെന്ന്​ കരുതിയെങ്കിലും തുക ഉയർത്തിയില്ല.റബർ വിലസ്ഥരത പദ്ധതിയിലെ കുടിശ്ശിക തീർക്കാൻ 50 കോടി അനുവദിച്ചതിൽ പുതുമയില്ലെന്നും കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ഒരോ വർഷവും പദ്ധതിക്കായി നീക്കിവെക്കുന്ന തുകയിൽനിന്ന്​ കുടിശ്ശിക അനുവദിച്ചുവരുന്നതുമാണ്​. ഇതിനുപകരം തുക ഉയർത്തുകയാണ്​ വേണ്ടിയിരുന്നതെന്ന്​ ഇവർ പറയുന്നു​. നിലവിൽ ഏപ്രിൽ മുതലാണ്​ വിലസ്ഥിരത പദ്ധതിയനുസരിച്ചുള്ള താങ്ങുവില 170 രൂപയായി ഉയർത്തിയത്. അന്നുമുതൽ വില ഏറക്കുറെ 170 രൂപക്കടുത്താണ്​. അതിനാൽ കർഷകർക്ക്​ പദ്ധതിയു​െട ഗുണം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഏറ്റവുമൊടുവില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ജില്ലക്ക്​ പ്രഖ്യാപിച്ച പ്രധാന പദ്ധതി റബറധിഷ്​ഠിത വ്യവസായങ്ങളുടെ ഹബ്ബായിരുന്നു. ഇതി​െൻറ പുരോഗതിയും അടുത്ത നീക്കങ്ങളും ബജറ്റിൽ പ്രതീക്ഷിച്ചിരുന്നു. വെള്ളൂര്‍ ന്യൂസ്‌ പ്രിൻറ്​ ഫാക്‌ടറി സ്​ഥലത്ത്​ ഹബ്​​ സ്ഥാപിക്കുമെന്നും ഐസക്​ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ധനമന്ത്രി ഈ വിഷയത്തിലേക്ക്​ കടന്നില്ല. ബജറ്റ്​ പുതുതായി സർക്കാറിെൻറ ഭാഗമായ കേരള കോൺഗ്രസിനും നിരാശയായി. റബര്‍ കര്‍ഷകരെ കൂടെനിര്‍ത്തുന്നതിന്​ റബര്‍ ഹബ്ബുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനമുണ്ടാകുമെന്ന്​ കേരള കോണ്‍ഗ്രസ്​-എം പ്രതീക്ഷിച്ചിരുന്നു. എച്ച്.എന്‍.എല്‍ ഏറ്റെടുക്കാൻ​ 250 കോടി രൂപ കഴിഞ്ഞതവണ അനുവദിച്ചിരുന്നു. ജില്ല ഏറെ പ്രതീക്ഷ​േയാടെ കാത്തിരുന്ന ഇതിലും പുതുബജറ്റ്​ മൗനം പാലിച്ചു. സഹകരണ മന്ത്രിയുടെ ജില്ലയായതിനാല്‍ സഹകരണ മേഖലയിൽ പുതുപദ്ധതികൾ പ്രതീക്ഷിച്ചിരുന്നു. നെല്ല്​ സംഭരണത്തില്‍ സഹകരണമേഖല ഇടപെടുമെന്ന്​ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെങ്കിലും ചെറുവള്ളി വിമാനത്താവളത്തില്‍ പ്രത്യേക പരിഗണനയുമുണ്ടാകുമെന്നും കരുതിയിരുന്നു. എന്നാൽ, പരാമർശങ്ങളുണ്ടായില്ല.

പടിഞ്ഞാറന്‍ മേഖലയുടെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനുതകുന്ന പദ്ധതികളും നേതാക്കളുടെ വാക്കുകൾ മാത്രമായി. മുൻ ബജറ്റ്​ ഉടച്ചുവാർക്കാതെ അതി​െൻറ തുടർച്ചയെന്ന നിലയിലേക്ക്​ ധനമന്ത്രി പ്രഖ്യാപനങ്ങ​െള മാറ്റിയതാണ്​ ജില്ലക്ക്​ തിരിച്ചടിയായത്​.അതേസമയം, ആരോഗ്യമേഖലക്ക്​ ഊന്നൽ നൽകിയത്​ ജില്ലക്ക്​ നേട്ടമാകും​.

കോട്ടയം മെഡിക്കൽ കോളജ്​ അടക്കമുള്ള ആശുപത്രികൾക്ക്​ കൂടുതൽ സൗകര്യങ്ങൾ എത്തിയേക്കാം. തോട്ടം, കാർഷിക മേഖലകളിലെ വിവിധ പദ്ധതികളും ജില്ലക്ക്​ ഗുണമാകും. ഉത്തരവാദിത്ത ടൂറിസം ​പ്രോത്സാഹിപ്പിക്കുമെന്നതും കോട്ടയത്തിന്​ ഗുണകരമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Budget 2021
News Summary - kerala budget: old projects will continue in kottayam; no new projects
Next Story