Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBudgetchevron_rightKerala Budgetchevron_rightKerala Budget 2021chevron_rightബജറ്റ്​: ...

ബജറ്റ്​: വ്യവസായങ്ങൾക്ക്​ സഹായ പദ്ധതികളില്ല; നികുതി ചുമത്താത്തതിൽ ആശ്വാസം

text_fields
bookmark_border
industrial-growth
cancel

കൊ​ച്ചി: കാ​ര്യ​മാ​യ സ​ഹാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും ബ​ജ​റ്റി​ൽ പു​തി​യ നി​കു​തി നി​ർ​ദേ​ശ​മോ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന​വോ ഇ​ല്ലാ​ത്ത​തി​ൽ ആ​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച്​ വ്യ​വ​സാ​യ മേ​ഖ​ല. സാ​മ്പ​ത്തി​ക രം​ഗം കോ​വി​ഡ്​ ക​ട​പു​ഴ​ക്കി​യ നാ​ളു​ക​ളി​ൽ വ​രു​മാ​ന ന​ഷ്​​ടം കു​റ​ക്കാ​ൻ പു​തി​യ ബാ​ധ്യ​ത​ക​ൾ വ്യ​വ​സാ​യ, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക ഒ​ഴി​വാ​യി.

ബ​ജ​റ്റി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ ലോ​ക്​​ഡൗ​ൺ മാ​റു​ന്ന​തോ​ടെ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ വ്യ​വ​സാ​യി​ക​ൾ. നി​ർ​മാ​ണ രം​ഗ​ത്ത്​ ഒ​രു​മാ​സം ഉ​പ​യോ​ഗി​ക്കു​ന്ന​ത് 1.15 ല​ക്ഷം ട​ൺ​ ഇ​രു​മ്പാ​ണെ​ന്ന്​ ക​ള്ളി​യ​ത്ത്​ സ്​​റ്റീ​ൽ​സ്​ ചെ​യ​ർ​മാ​ൻ നൂ​ർ മു​ഹ​മ്മ​ദ്​ നൂ​ർ​ഷ പ​റ​ഞ്ഞു. നി​ർ​മാ​ണ രം​ഗം നി​ശ്ച​ല​മാ​യ​തോ​ടെ ഇ​തു​വ​ഴി സ​ർ​ക്കാ​റി​ന്​ നി​കു​തി ന​ഷ്​​ടം മാ​ത്രം പ്ര​തി​മാ​സം 1000 കോ​ടി വ​രും.

സ്​​റ്റീ​ൽ നി​ർ​മാ​ണ ക​മ്പ​നി​ക​ൾ​ക്ക്​ ല​ഭി​ച്ചി​രു​ന്ന ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഓ​ക്​​സി​ജ​നാ​ണ്​ മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ലേ​ക്ക്​ ന​ൽ​കു​ന്ന​ത്. അ​തി​നാ​ൽ ഒ​രു​മാ​സ​മാ​യി ഇ​രു​മ്പ്​ വ്യ​വ​സാ​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​ത്​ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്ന​ത്​​ പ​രി​ഗ​ണി​ക്കു​െ​മ​ന്ന്​ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ സ​ർ​ക്കാ​റി​െൻറ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ൽ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന​ത്​ കാ​ല​ങ്ങ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​മാ​ണ്. ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ലെ ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​മ​ർ​ശം പ്ര​തീ​ക്ഷ​യാ​ണ്. നി​ല​വി​ൽ സെ​ക്ക​ൻ​ഡ​റി വ്യ​വ​സാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ സ​ർ​ക്കാ​ർ പ്ര​വൃ​ത്തി​ക​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. സ്​​റ്റീ​ൽ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ, വി​ശാ​ഖ്​, ജെ.​എ​സ്.​ഡ​ബ്ല്യു തു​ട​ങ്ങി​യ പ്രൈ​മ​റി വ്യ​വ​സാ​യ ശാ​ല​ക​ൾ പ്ര​കൃ​തി​യി​ൽ​നി​ന്ന്​ ഇ​രു​മ്പ​യി​ര്​ സം​സ്​​ക​രി​ച്ച്​ പു​തി​യ ഇ​രു​മ്പ്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. ഇ​വ​ക്കാ​ണ്​ സ​ർ​ക്കാ​ർ നി​ർ​മാ​ണ​ത്തി​ൽ മു​ൻ​ഗ​ണ​ന.

മു​ൻ​കാ​ല സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ ക​ടും​പി​ടി​ത്ത​മാ​ണ്​ റീ​സൈ​ക്കി​ൾ ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​റ്റി​നി​ർ​ത്താ​ൻ കാ​ര​ണം. പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ൽ കേ​സി​ൽ​പെ​ട്ട്​ കി​ട​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന്​ വാ​ഹ​ന​ങ്ങ​ൾ സ്​​ക്രാ​പ്പാ​ക്ക​ണ​മെ​ന്ന​തും​ വ്യ​വ​സാ​യി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​മാ​ണ്​. 25,000 കോ​ടി​യു​ടെ സ്​​ക്രാ​പ്പാ​ണ്​ ഇ​ങ്ങ​നെ കി​ട​ക്കു​ന്ന​ത്. ഇ​ത്​ സം​സ്​​ക​രി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ സാ​മ്പ​ത്തി​ക രം​ഗ​ത്ത്​ ത​ന്നെ കു​തി​പ്പി​ന്​ വ​ഴി​യൊ​രു​ക്കും.

ജി.​എ​സ്.​ടി ന​ട​പ്പാ​യിട്ടും തീ​ർ​പ്പാ​കാ​ത്ത വാ​റ്റ്​ കു​ടി​ശ്ശി​ക കേ​സു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​ത്​ സ്വ​ർ​ണ വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​മാ​ണ്​. കേ​ര​ള വാ​റ്റ് നി​കു​തി നി​യ​മം സെ​ക്​​ഷ​ൻ 25എ ​എ നി​യ​മ ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് സെ​റ്റി​ൽ​മെൻറ്​ ക​മീ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ച്​ 95 ശ​ത​മാ​നം കേ​സു​ക​ളും തീ​ർ​പ്പാ​ക്കാം. 2020ൽ ​പ്ര​ഖ്യാ​പി​ച്ച കു​ടി​ശ്ശി​ക ആം​ന​സ്​​റ്റി (പൊ​തു​മാ​പ്പ്​) പ്ര​കാ​രം കു​റ​ഞ്ഞ​ത് ഒ​രു​ത​വ​ണ​െ​യ​ങ്കി​ലും കു​ടി​ശ്ശി​ക അ​ട​ച്ച​വ​ർ​ക്ക് ഏ​റ്റ​വും പ​ഴ​യ കു​ടി​ശ്ശി​ക​യി​ലേ​ക്കു​ള്ള നി​കു​തി​യെ അ​ട​വാ​യി ക്ര​മീ​ക​രി​ക്കു​മെ​ന്ന്​ ബ​ജ​റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
TAGS:kerala budget Industries tax 
News Summary - Budget: No assistance schemes for industries; Relief from tax increase
Next Story