Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBudgetchevron_rightKerala Budgetchevron_rightKerala Budget 2021chevron_rightകുടിശ്ശിക തീർക്കാൻ 50...

കുടിശ്ശിക തീർക്കാൻ 50 കോടി; ആശ്വാസത്തിൽ റബർ കർഷകർ

text_fields
bookmark_border
കുടിശ്ശിക തീർക്കാൻ 50 കോടി; ആശ്വാസത്തിൽ റബർ കർഷകർ
cancel

കേ​ള​കം: വി​ല സ്ഥി​ര​താ​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള സ​ബ്​​സി​ഡി കു​ടി​ശ്ശി​ക തീ​ർ​ക്കാ​ൻ 50 കോ​ടി അ​നു​വ​ദി​ച്ച ആ​ശ്വാ​സ​ത്തി​ലാ​ണ് റ​ബ​ർ ക​ർ​ഷ​ക​ർ. എ​ന്നാ​ൽ, താ​ങ്ങു​വി​ല ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ച​ർ​ച്ച​യാ​യെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. നി​ല​വി​ലു​ള്ള 170 രൂ​പ​യി​ൽ നി​ന്ന് താ​ങ്ങു​വി​ല 200 രൂ​പ​യെ​ങ്കി​ലും ആ​ക്കി ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ.

വി​ല​സ്ഥി​ര​ത പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള സ​ബ്​​സി​ഡി കു​ടി​ശ്ശി​ക തീ​ർ​ക്കാ​നാ​ണ് 50 കോ​ടി ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, റ​ബ​ർ കൃ​ഷി​യു​ടെ ന​ഷ്​​ടം നി​ക​ത്താ​ൻ കൂ​ടു​ത​ൽ ആ​നു​കൂ​ല്യം വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. താ​ങ്ങു​വി​ല ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

നി​ല​വി​ൽ ഒ​രു വ​ർ​ഷ​ത്തെ കു​ടി​ശ്ശി​ക​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ന് ശേ​ഷം റ​ബ​ർ വി​ല​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​യ​തോ​ടെ പ​ദ്ധ​തി പ്ര​കാ​രം ബി​ല്ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ള്ള സം​സ്ഥാ​ന ബ​ജ​റ്റി​ൽ റ​ബ​റി​െൻറ ത​റ​വി​ല 170 രൂ​പ​യാ​ക്കി​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ മു​ൻ​കാ​ല​ങ്ങ​ളി​ലെ കു​ടി​ശ്ശി​ക​യാ​യ തു​ക എ​ന്ന് ല​ഭി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്ന ക​ർ​ഷ​ക ല​ക്ഷ​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്​ ധ​ന​മ​ന്ത്രി​യു​ടെ ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​നം.

2015 ജൂ​ലൈ​യി​ലാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ വി​ല​സ്ഥി​ര​ത ഫ​ണ്ട് എ​ന്ന പേ​രി​ൽ സ​ബ്​​സി​ഡി തു​ട​ങ്ങി​യ​ത്. ക​മ്പോ​ള​വി​ല​യും താ​ങ്ങു​വി​ല​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ക​ർ​ഷ​ക​െൻറ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന ന​ൽ​കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി. റ​ബ​ർ ബോ​ർ​ഡി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ റ​ബ​ർ ഉ​ൽ​പാ​ദ​ക സം​ഘ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന പ​ദ്ധ​തി​യി​ൽ നാ​ലു ല​ക്ഷം പേ​ർ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ അം​ഗ​ങ്ങ​ൾ 15 ല​ക്ഷ​ത്തി​ല​ധി​ക​മാ​യി.

മ​ഴ കാ​ത്തി​രി​ക്കു​ന്ന വേ​ഴാ​മ്പ​ലു​ക​ളെ​പ്പോ​ലെ സ​ർ​ക്കാ​ർ ന​ൽ​കാ​നു​ള്ള വി​ല​സ്ഥി​ര​ത ഫ​ണ്ട് കു​ടി​ശ്ശി​ക ല​ഭി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് തേ​ൻ മ​ഴ​യാ​കു​ന്ന​താ​ണ് ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. നി​ല​വി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് റ​ബ​ർ ക​ർ​ഷ​ക​ർ ദു​രി​ത പ്ര​ള​യ​ത്തി​ലാ​ണ്. റ​ബ​ർ കൃ​ഷി ന​ഷ്​​ട​ത്തി​ലാ​യ​തി​നാ​ൽ പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ ഏ​റെ​യാ​ണ്. തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി​യു​ടെ ആ​ക്കം കൂ​ട്ടു​ന്നു. റ​ബ​റി​ന് 250 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മ​റ്റ് കൃ​ഷി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​മെ​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Show Full Article
TAGS:Kerala Budget 2021 Rubber farmer 
News Summary - 50 crore to settle arrears; Rubber farmers in relief
Next Story