Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്തളം രാജകുടുബാംഗം മൂലംനാൾ ശശികുമാർ വർമ നിര്യാതനായി

text_fields
bookmark_border
PG Sasikumar Varma
cancel

പന്തളം: പന്തളം രാജകുടുബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തിൽ അംബിക തമ്പുരാട്ടിയുടെയും കിടങ്ങൂർ പാറ്റ്യാൽ ഇല്ലത്ത് (ഓണംതുരുത്ത്) ഗോദ ശർമൻ നമ്പുതിരിയുടെയും മകൻ മൂലംനാൾ ശശികുമാർ വർമ (72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് മൂന്നിന് കൊട്ടാര വളപ്പിൽ നടക്കും.

പന്തളം കൊട്ടാരം നിർവാഹകസംഘത്തിന്‍റെ ദീർഘകാലം പ്രസിഡന്‍റായി പ്രവർത്തിച്ചു. തിരുവനന്തപുരത്ത് ഗവ. സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്നു. മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു.

പന്തളം ക്ഷത്രിയ ക്ഷേമസഭ പ്രസിഡന്‍റ്, പന്തളം കേരളവർമ വായനശാലയുടെ പ്രസിഡന്‍റ്, വിവിധ സാഹിത്യ സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ കേരള ക്ഷേത്ര ആചാരസമിതി, തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹിയാണ്.

പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിൽ മീര വർമയാണ് ഭാര്യ. മക്കൾ: സംഗീത വർമ, അരവിന്ദ് വർമ (കേരളകൗമുദി), മഹേന്ദ്ര വർമ (ബാംഗ്ലൂർ). മരുമകൻ നരേന്ദ്ര വർമ്മ (സെക്രട്ടറിയേറ്റ് ജീവനക്കാരൻ). സഹോദരങ്ങൾ: അംബിക തമ്പുരാട്ടി, ഇന്ദിര തമ്പുരാട്ടി, രാജലഷ്മി തമ്പുരാട്ടി, രാഘവ വർമ, ചന്ദ്രിക തമ്പുരാട്ടി, മംഗള ഭായി തമ്പുരാട്ടി, പരേതരായ രാമവർമ, കേരളവർമ.

പന്തളം കൊട്ടാരത്തിന് അശുദ്ധി ആയതിനാൽ വലിയ കോയിക്കൽ ക്ഷേത്രം 11 ദിവസം അടച്ചിട്ടുകയും 24ന് ശുദ്ധിക്രിയകൾക്ക് ശേഷം തുറക്കുകയും ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pandalam royal family member PG Sasikumar Varma passed away
Next Story