Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightKerala Budgetchevron_rightകുടുംബശ്രീ വായ്പ...

കുടുംബശ്രീ വായ്പ തട്ടിപ്പ്: കൂടുതൽ അറസ്റ്റിന് സാധ്യത, ചോദ്യം ചെയ്യൽ തുടരുന്നു

text_fields
bookmark_border
kerala police
cancel

പ​ള്ളു​രു​ത്തി: കു​ടും​ബ​ശ്രീ വാ​യ്പ ത​ട്ടി​പ്പ് കേ​സി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റി​ന് സാ​ധ്യ​ത. പി​ടി​യി​ലാ​യ ര​ണ്ടു സ്ത്രീ​ക​ൾ ന​ൽ​കി​യ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ത​ട്ടി​പ്പു​കേ​സി​ലെ പ്ര​ധാ​ന ഏ​ജ​ന്‍റ്​ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. പ​ടി​ഞ്ഞാ​റ​ൻ കൊ​ച്ചി​യി​ൽ ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച സ്ത്രീ​യും ത​ട്ടി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പി​ടി​യി​ലാ​യ​വ​ർ പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യ​താ​യി സൂ​ച​ന​യു​ണ്ട്.

നി​ർ​ജീ​വ​മാ​യ ഏ​ഴ് അ​യ​ൽ​ക്കൂ​ട്ട ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്ന് ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ഒാ​രോ ഗ്രൂ​പ്പി​നും 10 മു​ത​ൽ 20 ല​ക്ഷം രൂ​പ വ​രെ​യാ​ണ് ബാ​ങ്ക് വാ​യ്‌​പ അ​നു​വ​ദി​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ​വ​ർ സാ​ധാ​ര​ണ വീ​ട്ട​മ്മ​മാ​രാ​ണെ​ന്നും ഇ​വ​ർ​ക്ക് മാ​ത്ര​മാ​യി ഇ​ത്ര​യും വ​ലി​യ ത​ട്ടി​പ്പ് ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ല എ​ന്നു​മാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്. ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യു​ണ്ടോ​യെ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കൗ​ൺ​സി​ല​ർ, സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ, എ.​ഡി.​എ​സ് അം​ഗ​ങ്ങ​ളു​ടെ​യെ​ല്ലാം ഒ​പ്പും വ്യാ​ജ സീ​ലും ഉ​പ​യോ​ഗി​ച്ചാ​ണ് വാ​യ്പ​ത​ട്ടി​പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച സ​ന്ധ്യ​യോ​ടെ മ​ട്ടാ​ഞ്ചേ​രി​യി​ലെ ഒ​രു വീ​ട്ടി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ത​ട്ടി​പ്പ് കു​ടും​ബ​ശ്രീ​യു​ടെ വി​ശ്വ​സ്ത​യെ ബാ​ധി​ക്കു​ന്ന​തി​നാ​ൽ പൊ​ലീ​സ് കൂ​ടു​ത​ൽ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. മൂ​ന്നി​ലേ​റെ സ്ത്രീ​ക​ൾ പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsErnakulam NewsKudumbashree loan scam
News Summary - Kudumbashree loan scam: chance for More arrests
Next Story