ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകും
text_fieldsബജറ്റിന്റെ അവസാനവട്ട ഒരുക്കം പൂർത്തിയാക്കി തിരുവനന്തപുരം ഗെസ്റ്റ് ഹൗസിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ഫോട്ടോ: പി.ബി. ബിജു
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ, ക്ഷേമ പെൻഷനിലടക്കം ജനപ്രിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര അവഗണനയുടെ പശ്ചാത്തലത്തിൽ വയനാട് പുനരധിവാസത്തിനുള്ള ധനവിഹിതം, വന്യജീവി ആക്രമണങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകൾ, സർക്കാർ ജീവനക്കാരെ ബാധിക്കുന്ന ശമ്പള കമീഷൻ പ്രഖ്യാപനം എന്നിവയിലെല്ലാം കേരളം ഉറ്റുനോക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിൽ ആറ് ഗഡുക്കളാണ് ഇനി നല്‍കാനുള്ളത്. അഞ്ചു വര്‍ഷത്തെ ലീവ് സറണ്ടര്‍ ആനുകൂല്യവും നൽകിയിട്ടില്ല. ശമ്പള കമീഷൻ പ്രഖ്യാപനത്തിലൂടെ ജീവനക്കാരുടെ രോഷം തണുപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായേക്കും.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നികുതിയേതര വരുമാന വര്‍ധനക്കുള്ള മാര്‍ഗങ്ങളിലാകും ഊന്നൽ നൽകുക. നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ സ്ലാബ് തിരിച്ച് കഴിഞ്ഞവർഷം ആംനസ്റ്റി ടീം പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലപ്രദമായില്ല. പരിഷ്കാരങ്ങളോടെ, നികുതി പിരിവിനുള്ള പുതിയ സ്കീമുകൾ ഇക്കുറിയും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

