Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെല്ല് എടുക്കരുതെന്ന്...

നെല്ല് എടുക്കരുതെന്ന് ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികൾക്ക് സി.പി.എം നേതാവിന്റെ കത്ത്

text_fields
bookmark_border
നെല്ല് എടുക്കരുതെന്ന് ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികൾക്ക് സി.പി.എം നേതാവിന്റെ കത്ത്
cancel

മാന്നാർ: എൻജിൻ നേർമ (പമ്പിങ് കൂലി) നൽകിയില്ലെന്ന് ആരോപിച്ച് കർഷകന്റെ 100 ക്വിന്റൽ നെല്ലെടുക്കുന്നില്ലെന്ന്​ പരാതി. പാടശേഖര സമിതി സെക്രട്ടറിയും സി.പി.എം നേതാവുമായ ടൈറ്റസ് കുര്യൻ, നെല്ലെടുക്കരുതെന്ന്​ ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികൾക്ക്​ കത്ത്​ നൽകിയെന്നാണ്​ ആരോപണം.

മാന്നാർ ഇടപുഞ്ച പടിഞ്ഞാറ് പാടശേഖരത്തിൽ രണ്ടേക്കർ പാട്ടകൃഷി ചെയ്ത മാന്നാർ മുൻ പഞ്ചായത്ത്​ അംഗം അജീഷ് കോടാകേരിയുടെ നെല്ലാണ് കൊയ്ത്തുകഴിഞ്ഞ്​ ഒരാഴ്ചയായിട്ടും എടുക്കാത്തത്. വർഷങ്ങളായി തരിശുകിടന്ന നിലം, ഉടമയിൽനിന്ന്​ പാട്ടത്തിനെടുത്ത്​ സ്വന്തമായി നിലമൊരുക്കിയാണ്​ കൃഷിയിറക്കിയത്​.

അതേസമയം, ഇടപുഞ്ച പടിഞ്ഞാറ് പാടശേഖര സമിതിയുടെ സഹായവുമുണ്ടാകാത്തതിനാലാണ് എൻജിൻ നേർമ ഏക്കറിന്​ 3000 വീതം നൽകാതിരുന്ന​തെന്ന്​ അജീഷ്​ പറയുന്നു. ഇതോടൊപ്പം പാടശേഖര സമിതി വഴിയുള്ള ഇൻഷുറൻസും എടുത്തില്ലെന്നും പറഞ്ഞാണ് സമിതി സെക്രട്ടറി കത്ത്​ നൽകിയത്.

വേനൽമഴ തുടങ്ങിയതോടെ നെല്ല്​ വീടിനോടു ചേർന്നു നനയാതെ ചാക്കിലായി സൂക്ഷിച്ചിരിക്കുകയാണ്. പാടശേഖര സമിതി സെക്രട്ടറിയുടെ നിലപാട് കൃഷി വകുപ്പിനെ അറിയിച്ചിട്ടും നടപടിയെടുത്തിട്ടില്ല.രണ്ടു ദിവസത്തിനകം നെല്ലെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന്​ അജീഷ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMalappuzhapaddy
News Summary - CPM leader's letter to porters asking them not to take paddy
Next Story