Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ബോളിവുഡ് പ്രേക്ഷകർ എന്നെ കാണാൻ ഇഷ്ടപ്പെടുന്നില്ല' -തുറന്നുപറഞ്ഞ് നടി ചരിത്ര ചന്ദ്രൻ

text_fields
bookmark_border
'മുമ്പ് നിറത്തിന്റെ പേരിൽ ഏറെ ആകുലപ്പെട്ടിരുന്നു'
Bridgerton’ Star Charithra Chandran Opens Up About Color discrimination In Bollywood
cancel

ബോളിവുഡിലെ വംശവെറിയെക്കുറിച്ച് ബ്രിഡ്ജർടൺ താരം ചരിത്ര ചന്ദ്രൻ. ഇന്ത്യയെ വീടുപോലെയാണ് കാണുന്നതെന്നും എന്നാൽ ഇരുണ്ട നിറമായതിനാൽ ബോളിവുഡിൽ അവസരം ലഭിക്കില്ലെന്നും നടി പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ബോളിവുഡിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

പാശ്ചാത്യ രാജ്യങ്ങളിലെ സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിൽ. ഇന്ത്യൻ പ്രേക്ഷകർ എന്നെ സ്വീകരിക്കുമോ എന്ന് നൂറ് ശതമാനം ഉറപ്പില്ല, കാരണം ഇവിടത്തെ ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് പോലെയുള്ള സൗന്ദര്യമല്ല എന്റേത് -നടി പറഞ്ഞു

ബ്രിഡ്ജർടൺ സീരിസിന് മുമ്പ് നിറത്തിന്റെ പേരിൽ വളരെയധികം ആകുലപ്പെട്ടിരുന്നു. വെയിലത്ത് പോകുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുമായിരുന്നു. എന്നാൽ, സീരീസ് പുറത്തിറങ്ങിയ ശേഷം അത് മാറി. അതിനോട് പൊരുത്തപ്പെടാൻ പഠിച്ചു. മറ്റുള്ളവരും അത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു -ചരിത്ര ചന്ദ്രൻ കൂട്ടിച്ചേർത്തു.

ഈ വർഷം പുറത്തിറങ്ങിയ ബ്രിഡ്ജർടൺ എന്ന നെറ്റ്ഫ്ലിക്സ് ഷോയിലൂടെയാണ് ഇന്ത്യൻ വംശജയാ‍യ ചരിത്ര ചന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്. ബ്രിട്ടീഷ് നടിയായ ചരിത്രയുടെ മാതാപിതാക്കൾ തമിഴ്നാട്ടിൽനിന്ന് കുടിയേറിയവരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Bridgerton’ Star Charithra Chandran Opens Up About Color discrimination In Bollywood
Next Story