Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​പ്പ​ബ്ലി​ക്​...

റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷം: ഇ​ന്ത്യ​ൻ എം​ബ​സി വി​രു​ന്നൊ​രു​ക്കി

text_fields
bookmark_border
റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷം: ഇ​ന്ത്യ​ൻ എം​ബ​സി   വി​രു​ന്നൊ​രു​ക്കി
cancel

റി​യാ​ദ്​: 74ാമ​ത്​ റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി സൗ​ദി പ്ര​മു​ഖ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ൾ, പ്ര​വാ​സി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി അ​ത്താ​ഴ വി​രു​ന്നൊ​രു​ക്കി. റി​യാ​ദ്​ ഡി​പ്ലോ​മാ​റ്റി​ക്​ ക്വാ​ർ​ട്ട​റി​ലെ ക​ൾ​ച്ച​റ​ൽ പാ​ല​സി​ൽ ശ​നി​യാ​ഴ്​​ച രാ​ത്രി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹൈ​ൽ അ​ജാ​സ്​ ഖാ​ൻ സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു.

ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​​ന്റെ പ്രാ​ധാ​ന്യ​വും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ​ള​രു​ന്ന ബ​ന്ധ​വും സം​ബ​ന്ധി​ച്ച്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. റി​യാ​ദ്​ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​ഫൈ​സ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ​സു​ദൈ​രി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അം​ബാ​സ​ഡ​റും അ​ണ്ട​ർ​സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന്​ കേ​ക്ക്​ മു​റി​ച്ച്​ പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ന്തോ-​​സൗ​ദി ബ​ന്ധം വെ​ളി​പ്പെ​ടു​ത്തു​ന്ന പെ​യി​ൻ​റി​ങ്​ പ്ര​ദ​ർ​ശ​നം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു.

പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ഫോ​​ട്ടോ​ഗ്രാ​ഫ​റും ചി​ത്ര​കാ​ര​നു​മാ​യ കെ.​എ​ൻ. വാ​സി​ഫി​​ന്റെ​യും മ​റ്റു​ ചി​ത്ര​കാ​ര​ന്മാ​രു​ടെ​യും പെ​യി​ൻ​റി​ങ്ങു​ക​ളാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, പാ​ച​ക​രീ​തി​ക​ൾ, വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന നി​ര​വ​ധി സ്​​റ്റാ​ളു​ക​ളും പ​രി​പാ​ടി ന​ട​ന്ന ഹാ​ളി​ൽ അ​ല​ങ്ക​രി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​പ​രി​പാ​ടി​യും അ​ര​ങ്ങേ​റി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic DaycelebretionIndiaEmbassy
News Summary - Republic Day celebretion
Next Story