Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശോഭ സുരേന്ദ്രനെ...

ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി; അംഗങ്ങളെ പ്രഖ്യാപിച്ചത്​ കെ.സുരേന്ദ്രൻ

text_fields
bookmark_border
ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി; അംഗങ്ങളെ പ്രഖ്യാപിച്ചത്​ കെ.സുരേന്ദ്രൻ
cancel

തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്​. 16 അംഗ കമ്മിറ്റിയിൽ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കൾക്കൊപ്പം കഴിഞ്ഞ ആഴ്ച പാർട്ടിയിലെത്തിയ ഇ.ശ്രീധരൻ ഉൾപ്പെ​ട്ടപ്പോൾ ശോഭ സുരേന്ദ്രനെ ഒഴിവാക്കിയത്​ ശ്രദ്ധേയമാണ്​.

സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സി.കെ. പദ്മനാഭന്‍, പി.കെ. കൃഷ്ണദാസ്, ഇ.ശ്രീധരന്‍, എം.ടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ഗണേശന്‍, കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ്​ ബി.ജെ.പി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ അംഗങ്ങള്‍.

സി.പി രാധാകൃഷ്ണന്‍, സുനില്‍ കുമാര്‍ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
TAGS:#election committee#without#shobha surendranBJP
News Summary - bjp election committee announced without shobha surendran
Next Story