യു വിസ ലഭിക്കാന്‍ കവർച്ചാ നാടകം; യു.എസിൽ ഇന്ത‍്യക്കാരന് ഒരു ദിവസത്തെ ജയിൽവാസവും പിഴയും
text_fieldsവാഷിങ്ടൺ: യു.എസിൽ വിസ തട്ടിപ്പ് നടത്തിയ ഇന്ത‍്യക്കാരന് ഒരു ദിവസത്തെ ജയിൽവാസവും പിഴയും വിധിച്ച് ഫെഡറൽ കോടതി. 1000 ഡോളർ പിഴയോടൊപ്പം ഇയാളെ നാട് കടത്താനും കോടതി ഉത്തരവിട്ടു. മസാച്യുസെസ്റ്റസിലെ വോർസെണർ നിവാസിയായ മിതുൽ പട്ടേലിനാണ്40 കോടതി ശിക്ഷ വിധിച്ചത്. യു വിസ ലഭിക്കാനായി കടകളിൽ നടത്തിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ പട്ടേലിനൊപ്പം 10 പേർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തി.
2023 മുതൽ സംഘം നിരവധി കടകളിൽ സായുധ കവർച്ച നടത്തിയിട്ടുണ്ട്. മസാച്യുസെസ്റ്റിലെ റസ്റ്റാറന്‍റുകളടക്കം വിവിധയിടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യു നോൺ ഇമിഗ്രേഷന്‍ അപേക്ഷയിൽ കുറ്റവാളികളാണെന്ന് തെളിയിക്കാനാണ് കവർച്ചാ നടകം നടത്തിയതെന്ന് പ്രതികൾ വെളിപ്പെടുത്തി. 2023ലെ കവർച്ചയിൽ ഇരയായി അഭിനയിക്കുന്നതിനായി രാംഭായി പട്ടേൽ എന്നയാൾക്ക് മിതുൽ പണം നൽകിയിരുന്നു. കവർച്ചാനടകത്തിനിടെ കടയിലെ ക്ലർക്കായ രാംഭായ് പട്ടേലിനെ ഭീഷണിപ്പെടുത്തുന്നതായി അഭിനയിച്ച് രജിസ്റ്ററിൽ നിന്ന് പണം എടുക്കുമായിരുന്നു. സി.സി.ടി.വി നിരീക്ഷിച്ചതോടെയാണ് ഇരുവരും ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയത്. പിന്നാലെ ഇരയായി അഭിനയിച്ച രാംഭായി പട്ടേൽ വഴി കട ഉടമക്കും പണം നൽകി. കുറ്റക്കാരനെന്ന് കണ്ടെത്തിയ പിന്നാലെ 2025ൽ രാംഭായിക്ക് ശിക്ഷ വിധിച്ചു.
എന്താണ് യു വിസ
അമേരിക്കയിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഇരയായവർക്ക് നൽകുന്ന ഒരു താൽക്കാലിക വിസയാണ് യു വിസ. കുറ്റവാളികളെ പിടികൂടാൻ നിയമപാലകരെ സഹായിക്കുന്നവർക്ക് നാടുകടത്തലിൽ നിന്ന് സംരക്ഷണം നൽകാനും അമേരിക്കയിൽ താമസം തുടരാനും വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

