Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBasketballchevron_rightയൂത്ത് ബാസ്‌കറ്റ്‌ബാൾ;...

യൂത്ത് ബാസ്‌കറ്റ്‌ബാൾ; കോഴിക്കോടിനും തൃശൂരിനും കിരീടം

text_fields
bookmark_border
യൂത്ത് ബാസ്‌കറ്റ്‌ബാൾ; കോഴിക്കോടിനും തൃശൂരിനും കിരീടം
cancel
camera_alt

സംസ്ഥാന യൂത്ത് ബാസ്കറ്റ്ബാൾ കിരീടം നേടിയ കോഴിക്കോട്, തൃശൂർ ടീമുകൾ

കാഞ്ഞങ്ങാട്: 42ാമത് യൂത്ത് ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ആൺകുട്ടികളിൽ തൃശൂരും കിരീടം നിലനിർത്തി. പെൺകുട്ടികളുടെ ഫൈനലിൽ ആലപ്പുഴയെ 84-41 എന്ന സ്കോറിന് തകർത്താണ് കോഴിക്കോട് കരുത്ത് തെളിയിച്ചത്. ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട അക്ഷര കെ. 31 പോയന്റ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ഏറ്റവും ആവേശകരമായ പോരാട്ടം നടന്നത് ആൺകുട്ടികളുടെ ഫൈനലിലായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ തൃശൂരും തിരുവനന്തപുരവും ഏറ്റുമുട്ടിയ മത്സരം നിശ്ചിത സമയത്തും ആദ്യ അധിക സമയത്തും സമനിലയിൽ പിരിഞ്ഞു. രണ്ടാം എക്സ്ട്രാ പീരിയഡിലേക്ക് നീണ്ട മത്സരത്തിൽ 119-112 സ്കോറിന് തിരുവനന്തപുരത്തെ വീഴ്ത്തി തൃശൂർ കിരീടം നിലനിർത്തി. മികച്ച താരം അഭിനാദ് രാജേഷ് ചാമ്പ്യന്മാർക്കാ‍യി 44 പോയന്റ് നേടി. പെൺകുട്ടികളിൽ കൊല്ലത്തെ 69-68ന് തോൽപിച്ച് തിരുവനന്തപുരം വെങ്കലം സ്വന്തമാക്കി. ആൺകുട്ടികളിൽ ആലപ്പുഴയെ 88-73ന് പരാജയപ്പെടുത്തി കോട്ടയം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala sportsyouth basketballchampionshipThiruvananthapuram
News Summary - Youth Basketball; Kozhikode and Thrissur win the title
Next Story