ജൂനിയർ NBA ബാസ്കറ്റ്ബോൾ ടൂർണമെന്റ് ജനുവരി 17 മുതൽ കൊച്ചിയിൽ
text_fieldsകൊച്ചി: ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (BFI)യുമായി സഹകരിച്ചുകൊണ്ട് എൻ.ബി.എ ഇന്ത്യ നടത്തുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റ് ജനുവരി 17 മുതൽ 21വരെ കളമശ്ശേരിയിലെ രാജഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. U-14 വിഭാഗത്തിൽ സ്കൂൾ അധിഷ്ഠിത ടൂർണമെന്റിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരിക്കാം.
എൻ.ബി.എ നടത്തുന്ന ഈ ടൂർണമെന്റ് 2025 നവംബർ 27ന് ലുധിയാനയിലാണ് ആരംഭിച്ചത്. തുടർന്ന് ഉദയ്പൂർ, മുംബൈ, ഗുവാഹത്തി, ബെംഗളൂരു, പ്രയാഗ്‌രാജ്, ന്യൂഡൽഹി എന്നിവിടങ്ങളിലെ മത്സരങ്ങൾ കഴിഞ്ഞാണ് കൊച്ചിയിൽ എത്തുന്നത്. ഇതിനു ശേഷം ഇൻഡോറിലും ചെന്നൈയിലും ടൂർണമെന്റ് നടക്കും.
ഇവിടെ നിന്നും വിജയിക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾക്കൊപ്പം ഒരു ഓൾ-സ്റ്റാർ ടീമും ഈ വർഷം ആദ്യം നടക്കുന്ന എ.സി.ജി ജൂനിയർ എൻ.ബി.എ 3v3 നാഷണൽ ഫൈനൽസിലേക്ക് യോഗ്യത നേടും. ടൂർണമെന്റ് രജിസ്ട്രേഷൻ സൗജന്യമാണ്. അന്വേഷണങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക: 9881370732, info.jrnbaindia@nba.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

