Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ നിന്നും അന്താരാഷ്ട്ര പരിശീലനത്തിന് തായ്‌വാനിലേക്ക് പറന്ന് നാല് ബാസ്‌ക്കറ്റ്‌ബോൾ താരങ്ങൾ

text_fields
bookmark_border
കേരളത്തിൽ നിന്നും അന്താരാഷ്ട്ര പരിശീലനത്തിന് തായ്‌വാനിലേക്ക് പറന്ന് നാല്  ബാസ്‌ക്കറ്റ്‌ബോൾ താരങ്ങൾ
cancel

തിരുവനന്തപുരം: കേരളത്തിന്റെ കായികരംഗത്തിന് അഭിമാനമായി, നാല് യുവ ബാസ്‌ക്കറ്റ്‌ബോൾ താരങ്ങൾ ഒരു മാസം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര പരിശീലനത്തിനായി തായ്‌വാനിലേക്ക് തിരിച്ചു. ബാസ്‌ക്കറ്റ്‌ബോൾ ലീഗ് കേരള സീസൺ ഒന്നിന്റെ ഭാഗമായി ലഭിച്ച അന്താരാഷ്ട്ര സ്കോളർഷിപ്പോടെയാണ് താരങ്ങൾ ഈ ചരിത്രപരമായ അവസരം കൈവരിച്ചിരിക്കുന്നത്. സ്റ്റാർട്ടിംഗ് ഫൈവ് സ്‌പോർട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഏകലവ്യാസ് കൺസൾട്ടൻസി എന്നിവർ തായ്‌വാനിലെ യിലാൻ കൗണ്ടിയിലെ ചുങ് ഹുവ ഗേൾസ് ജൂനിയർ ഹൈസ്‌കൂൾ, ചുവാങ്‌വേ ബോയ്‌സ് ജൂനിയർ ഹൈസ്‌കൂൾ എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി ഒരുക്കിയത്.

അർസ് ഷാജി (തൃശ്ശൂർ ടസ്‌കേഴ്‌സ്), ദേവർഷ് കെ. വിനോദ് (കാലിക്കറ്റ് വാരിയേഴ്‌സ്), അലീന അൽഫോൻസ എയ്ഞ്ചൽ (ട്രിവാൻഡ്രം കാപ്പിറ്റൽസ്), നേഹ വിനീഷ് (ട്രിവാൻഡ്രം കാപ്പിറ്റൽസ്) എന്നിവരാണ് തായ്‌വാനിലേക്ക് തിരിച്ച നാൽവർ സംഘം.

തായ്‌വാനിലെ പ്രമുഖ ബാസ്‌ക്കറ്റ്‌ബോൾ സ്കൗട്ടുകളുടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും പരിശീലനം. അടുത്ത നാല് ആഴ്ചകളിലായി നടക്കുന്ന തീവ്രമായ പ്രൊഫഷണൽ പരിശീലനവും അത്യാധുനിക സാങ്കേതിക ക്ലാസുകളും അന്താരാഷ്ട്ര മത്സരങ്ങളും താരങ്ങളുടെ കളിമികവ് വർധിപ്പിക്കാൻ സഹായിക്കും. കേരളത്തിലെ യുവതാരങ്ങൾക്ക് ആഗോള തലത്തിൽ കായിക-വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ഉറപ്പാക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ നേട്ടം കൈവരിച്ച താരങ്ങൾക്ക് കേരള ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ ആശംസകൾ നേർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four Kerala Basketball Talents Head to Taiwan for One-Month International Training Program
Next Story