ബാസ്കറ്റ്ബാൾ ലീഗ് കേരള: മേയ് 27 മുതൽ കൊച്ചിയിൽ
text_fieldsതിരുവനന്തപുരം: കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘ബാസ്കറ്റ്ബാൾ ലീഗ് കേരള’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മേയ് 27 മുതൽ ജൂൺ ആറുവരെ കൊച്ചി റീജനൽ സ്പോർട്സ് സെന്ററിലാണ് പത്ത് ദിവസത്തെ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ബി.എൽ.കെയുടെ ആദ്യ സീസണിൽ വിവിധ വിഭാഗങ്ങളിലായി 72 മത്സരങ്ങളുണ്ടാകും. തിരുവനന്തപുരം കാപിറ്റൽസ്, കോട്ടയം ബൈസൺസ്, ആലപ്പുഴ ഡോൾഫിൻസ്, കൊച്ചി സ്റ്റാലിയൻസ്, തൃശൂർ ടസ്കേഴ്സ്, കാലിക്കറ്റ് വാരിയേഴ്സ് എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസികളാണ് ലീഗിൽ പരസ്പരം ഏറ്റുമുട്ടുക.
ഫ്രാഞ്ചൈസികളുടെ പ്രഖ്യാപനവും കായിക മന്ത്രി നിർവഹിച്ചു. ലീഗിന്റെ ഔദ്യോഗിക ഗാനവും ‘ഡങ്കൻ’ എന്ന് പേരിട്ടിരിക്കുന്ന ഭാഗ്യചിഹ്നവും ചടങ്ങിൽ പുറത്തിറക്കി. തിരുവനന്തപുരം നഗരത്തിലെ ബാസ്കറ്റ്ബാൾ കോർട്ടുകളുടെ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയ ‘ബാസ്കറ്റ്ബാൾ കോർട്ട് ഡിജിറ്റൽ അറ്റ്ലസ്-തിരുവനന്തപുരം’ ചടങ്ങിൽ പുറത്തിറക്കി.
ബാസ്കറ്റ്ബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ കുൽവിന്ദർ സിങ് ഗിൽ, കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ, കൊച്ചി റീജനൽ സ്പോർട്സ് സെന്റർ സെക്രട്ടറി എസ്.എ.എസ്. നവാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

