ബാസ്കറ്റ്ബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് പുതിയ ഭാരവാഹികൾ
text_fieldsആദവ് അർജുന, മനോഹര കുമാർ
ന്യൂഡൽഹി: ബാസ്കറ്റ്ബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി തമിഴ്നാട്ടുകാരൻ ആദവ് അർജുനയും സെക്രട്ടറി ജനറലായി മധ്യപ്രദേശിൽനിന്നുള്ള കുൽവീന്ദർ സിങ് ഗില്ലും തെരഞ്ഞെടുക്കപ്പെട്ടു. ആദവിന് 39ഉം സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഗോവിന്ദരാജിന് 39ഉം വോട്ട് ലഭിച്ചു. കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് കെ. മനോഹരകുമാറിനെ വൈസ് പ്രസിഡന്റായും സെക്രട്ടറി സി. ശശീധരൻ നായരെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തു.
11 എക്സിക്യൂട്ടിവ് അംഗങ്ങൾക്കു പുറമെ പ്രസിഡന്റ്, ഏഴു വൈസ് പ്രസിഡന്റുമാർ, സെക്രട്ടറി ജനറൽ, അഞ്ച് ജോ. സെക്രട്ടറിമാർ, ട്രഷറർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡൽഹി ഹൈകോടതി നിയമിച്ച അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് പി. കൃഷ്ണ ഭട്ടിന്റെ നേതൃത്വത്തിലായിരുന്നു ഇടക്കാല പ്രവർത്തനം.