അഭിമാനം ഈ പെൺപട
text_fieldsഏഷ്യാ കപ്പ് വനിത ബാസ്കറ്റ് ബാൾ ടൂർണമെൻറിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ സ്റ്റെഫി നിക്സൺ, ശ്രുതി അരവിന്ദ്, ശ്രീകല. ആർ,
അനുമരിയ. സി.എസ് എന്നിവർ
തിരുവനന്തപുരം: ജോർഡൻ തലസ്ഥാനമായ അമ്മാനിൽ ഈ മാസം 27 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് വനിത ബാസ്കറ്റ് ബാൾ ടൂർണമെൻറിനുള്ള ഇന്ത്യൻ ടീമിൽ നാലു മലയാളികൾ.
സ്െറ്റഫി നിക്സൺ (കെ.എസ്.ഇ.ബി), ആർ. ശ്രീകല (മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം), സി.എസ്. അനുമരിയ (അസംപ്ഷൻ കോളജ്, ചങ്ങനാശ്ശേരി), ശ്രുതി അരവിന്ദ് (െറയിൽവേ) എന്നീ മലയാളി താരങ്ങൾക്കാണ് ടീമിൽ ഇടംകിട്ടിയത്. ടീം ബുധനാഴ്ച ജോർഡനിലേക്ക് പുറപ്പെട്ടു.
ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂർണമെൻറ് കോവിഡ് സാഹചര്യങ്ങൾ കാരണം ജോർഡനിലേക്ക് മാറ്റുകയായിരുന്നു. ജപ്പാൻ, കൊറിയ, ആസ്ട്രേലിയ, ചൈന, കൊറിയ, ചൈനീസ് തായ്പേയ്, ന്യൂസിലാൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ. ഒക്ടോബർ മൂന്നുവരെയാണ് ടൂർണമെൻറ്. ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായ ജപ്പാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യൻ കൂടിയാണ് ജപ്പാൻ.