സ്വദേശികളുടെ 100 കോടി ദിർഹം കടം ബാങ്കുകൾ എഴുതിത്തള്ളി
text_fieldsഅജ്മാന്: 4511 സ്വദേശികളുടെ 100 കോടി ദിർഹം കടം യു.എ.ഇയിലെ ബാങ്കുകൾ എഴുതിത്തള്ളി. എമിറേറ്റുകളിലുടനീളമുള്ള 20 ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് 4511 ഇമാറാത്തികളുടെ കടം എഴുതിത്തള്ളിയത്.
ഇതുസംബന്ധമായി യു.എ.ഇയുടെ നോൺ പെർഫോമിങ് ഡെബ്റ്റ് റിലീഫ് ഫണ്ടാണ് പ്രഖ്യാപനം നടത്തിയത്. കടത്തിെൻറ മൊത്തം മൂല്യം 1,15,73,88,000 ദിര്‍ഹം വരും. ഫസ്റ്റ് അബൂദബി ബാങ്ക്, അബൂദബി കമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി, അബൂദബി ഇസ്ലാമിക് ബാങ്ക്, സ്റ്റാൻഡേഡ് ചാർട്ടേഡ്, മഷ്റഖ് ബാങ്ക്, ഇത്തിസലാത്ത്, നാഷനൽ ബാങ്ക് ഓഫ് ഫുജൈറ, ദുബൈ ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, കമേഴ്സ്യൽ ബാങ്ക് ഇൻറർനാഷനൽ, ഷാർജ ഇസ്ലാമിക് ബാങ്ക്, ആർ.എ.കെ ബാങ്ക്, അംലക് ഫിനാൻസ്, അൽ മസ്റഫ് അറബ് ബാങ്ക്, ഉമ്മുൽ ഖുവൈൻ നാഷനൽ ബാങ്ക്, ദുബൈ കമേഴ്സ്യൽ ബാങ്ക്, അജ്മാൻ ബാങ്ക്, ആഫാഖ് ഇസ്ലാമിക് ഫിനാൻസ്, റീം ഫിനാൻസ് തുടങ്ങിയ സ്ഥാപനങ്ങളാണ് വായ്പകള്‍ എഴുതിത്തള്ളിയത്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാെൻറയും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറയും നിര്‍ദേശത്തിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം നടപ്പാക്കിയത്. സുവർണ ജൂബിലി ആഘോഷിക്കാൻ തയാറെടുക്കുമ്പോൾ മനുഷ്യ മൂലധനമാണ് യഥാർഥ സമ്പത്തെന്നാണ് യു.എ.ഇ വിശ്വസിക്കുന്നതെന്ന് അബൂദബി കിരീടാവകാശിയുടെ കോർട്ട് ഡയറക്ടർ ജനറലും നോൺ പെർഫോമിങ് ഡെബ്റ്റ് റിലീഫ് ഫണ്ടിെൻറ സുപ്രീം കമ്മിറ്റി പ്രസിഡൻറുമായ ജാബർ മുഹമ്മദ് ഗാനിം അൽ സുവൈദി പറഞ്ഞു.
ഈ സംരംഭത്തിന് സംഭാവന നൽകിയ എല്ലാ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും അൽ സുവൈദി നന്ദി പറഞ്ഞു.
രാജ്യത്തെ പൗരന്മാരുടെ ഭാരം ലഘൂകരിക്കുക, സഹിഷ്ണുതയുടെയും സഹകരണത്തിെൻറയും മൂല്യങ്ങൾ ഏകീകരിക്കുക, രാജ്യത്തിെൻറ നേതാക്കൾ സ്ഥാപിച്ച ജീവകാരുണ്യ, മാനുഷിക സംരംഭങ്ങൾ നടപ്പാക്കുക എന്നിവയാണ് ഈ മഹത്തായ പദ്ധതിയുടെ ലക്ഷ്യമെന്ന് മുതിർന്ന ബാങ്ക് മാനേജ്മെൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

