Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി മസ്​ജിദ്​-...

ബാബരി മസ്​ജിദ്​- രാമജന്മ ഭൂമി വിവാദം നാൾവഴി

text_fields
bookmark_border
ബാബരി മസ്​ജിദ്​- രാമജന്മ ഭൂമി വിവാദം നാൾവഴി
cancel

1885 ജൂലൈ 19: പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ബാബരി മസ്​ജിദിന് മുന്നിൽ കെട്ടിയുയർത്തിയ 'രാം ഛബൂത്ര'യുടെ ഉടമാവകാശം ആവശ്യപ്പെട്ട് സന്ന്യാസി രഘുബർ ദാസ്​ ഫൈസാബാദ് കോടതിയിൽ.

1949 ഡിസംബർ 22: ബാബരി മസ്​ജിദിൽ ഒരുസംഘം ഹിന്ദുക്കൾ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. ഇതിനെതിരായ കേസ്​ കോടതിയിൽ. ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കും പ്രവേശനം വിലക്കി കോടതി വിധി.

1950 ജനുവരി 16: ഭൂമിയുടെ ഉടമസ്​ഥാവകാശ കേസ്​ കോടതിയിൽ. പൂജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാൽസിംഗ് വിശാരദ് എന്നയാളാണ് കോടതിയെ സമീപിച്ചത്.

1950 ഡിസംബർ: പൂജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി ന്യാസ്​ അധ്യക്ഷൻ കോടതിയിൽ. ഈ രണ്ടു ഹരജികളും ഫൈസാബാദ് സിവിൽകോടതി ഒന്നായി പരിഗണിക്കാൻ നിശ്ചയിക്കുന്നു.

1959 ഡിസംബർ: എതിർപക്ഷത്തിെൻറ പക്കൽനിന്ന് ക്ഷേത്രം വിട്ടുകിട്ടാൻ നിർമോഹി അഖാര ​​േകാടതിയിൽ.

1961 ഡിസംബർ: വിഗ്രഹം മാറ്റി പള്ളിയുടെ അവകാശം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സുന്നി വഖഫ് ബോർഡ് കോടതിയിൽ.


1964 ഏപ്രിൽ: ഉടമസ്​ഥാവകാശം സംബന്ധിച്ച നാലു കേസുകളും ഒന്നിച്ച് പരിഗണിക്കാൻ കോടതി തീരുമാനിച്ചു.

1984: ആരാധനക്ക് തുറന്നു കിട്ടണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് പ്രക്ഷോഭം ആരംഭിക്കുന്നു. രാമക്ഷേത്രം പൊളിച്ച് മുഗൾ ചക്രവർത്തി ബാബറാണ് മസ്​ജിദ് നിർമിച്ചതെന്ന് വി.എച്ച്്.പി.

1986 ഫെബ്രുവരി 1: ഹിന്ദുക്കൾക്ക് ആരാധന നടത്താമെന്ന് ഫൈസാബാദ് സെഷൻസ്​ കോടതി വിധി. പൂട്ടിയ പള്ളിയുടെ താഴ് തുറക്കുന്നു.

1986 ഫെബ്രുവരി 3: ഫൈസാബാദ് കോടതി വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ കേസ്​ ഫയൽ ചെയ്തു.

1989 നവംമ്പർ 9: പ്രധാനമന്ത്രിയായിരുന്ന രാജീവ്​ ഗാന്ധി തർക്ക സ്​ഥലത്ത്​'ശിലാന്യാസ'ത്തിന്​ അനുമതി നൽകുന്നു.

1990 സെപ്തംബർ 25: ബി.ജെ.പി പ്രസിഡൻറായിരുന്ന എൽ.കെ അദ്വാനി ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് രഥയാത്ര തുടങ്ങി.

1990ഒക്ടോബർ 23: ബിഹാറിലെ സമസ്​തിപ്പൂരിൽ അദ്വാനിയെ ലാലുപ്രസാദ് സർക്കാർ അറസ്​റ്റു ചെയ്തു രഥയാത്ര തടഞ്ഞു. അതോടെ കേന്ദ്രത്തിൽ വി.പി സിംഗ് സർക്കാറിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു. സർക്കാർ വീണു.

1990 ഒക്ടോബർ 30: വിശ്വഹിന്ദു പരിഷത്ത്​് പ്രവർത്തകർ സുരക്ഷാ വലയം ഭേദിച്ച് ബാബരി മസ്​ജിദിെൻറ താഴികക്കുടങ്ങൾക്ക് മുകളിൽ കൊടികെട്ടി.

1991 ജൂലൈ 11: 1947 ആഗസ്​റ്റ് 15നുള്ള നിലയിൽ എല്ലാ ആരാധനാലയങ്ങളും നിലനിർത്തുന്ന പ്ലേസ്​സ്​ ഓഫ്​ വർഷിപ് ആക്​ട്​ നിലവിൽ വന്നു. പ്രശ്നം കോടതിയിലായതുകൊണ്ട് ബാബരി മസ്​ജിദിനെ​ ഒഴിവാക്കി.

1992 ഡിസംബർ 6: ബി.ജെ.പിയുടെ രാജ്യവ്യാപക കർസേവാ പരിപാടിക്കൊടുവിൽ പതിനായിരക്കണക്കായ കർസേവകർ അയോധ്യയിൽ ഒത്തുകൂടി ബാബരി മസ്​ജിദ് തകർത്തു; താൽക്കാലിക ക്ഷേത്രംസ്​ഥാപിച്ചു.യു.പിയിലെ കല്യാൺ സിങ്​ സർക്കാറിനെ പിരിച്ചുവിട്ടു.രാജ്യവ്യാപക കലാപം. നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. കേന്ദ്രസർക്കാർ വിവാദ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്തു.

1992 ഡിസമ്പർ 16: ബാബരി മസ്​ജിദി​െൻറ തകർച്ചയിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താൻ കേന്ദ്രം എം.എസ്​. ലിബർഹാനെ കമീഷനായി നിയമിച്ചു.

2003 മാർച്ച് 12: ക്ഷേത്രം നില›ിനിന്ന സ്ഥ​ലത്താണോ പള്ളി പണിതതെന്ന് കണ്ടെത്താൻ അലഹബാദ്​ ഹൈകോടതി നിർേദശ പ്രകരം ആർക്കിയോളജിക്കൽ സർവേ വകുപ്പ് മണ്ണുമാന്തി പരിശോധന നടത്തുന്നു.

2009 ജൂൺ 30: പതിനേഴ് വർഷങ്ങൾക്ക് ശേഷം ലിബർഹാൻ കമീഷൻ പ്രധാനമന്ത്രി മൻമോഹൻസിംങിന് റിപ്പോർട്ട് സമർപ്പിച്ചു.

2010സെപ്​തംബർ 30:ബാബരി മസ്​ജിദ് നിർമിച്ചത് രാമക്ഷേത്രം തകർത്തായതിനാൽ പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് ആരാധനക്ക് വിട്ടുകൊടുക്കണമെന്നും തർക്ക ഭൂമി മൂന്ന് വിഭാഗങ്ങൾക്കും തുല്യമായി വീതിക്കണമെന്നും അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വിധിച്ചു. ഇസ്​ലാമിക തത്വങ്ങൾക്ക് എതിരായി നിർമിച്ചതിനാൽ തകർക്കപ്പെട്ട ബാബരി മസ്​ജിദിനെ പള്ളിയായി പരിഗണിക്കാനാവില്ലെന്നും ചരിത്ര പ്രധാന വിധിയിൽ കോടതി.

2011 മെയ്​ 09 : ബാബരി മസ്​ജിദ് നിലനിന്ന ഭൂമി മൂന്നായി പങ്കിട്ട അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ സ്​റ്റേ ചെയ്തു.

2017 ഏപ്രിൽ 19 : ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ൽ എ​ൽ.​കെ. അ​ദ്വാ​നി, മു​ര​ളീ​മ​നോ​ഹ​ർ ജോ​ഷി, ഉ​മാ​ഭാ​ര​തി എ​ന്നി​വ​ര​ട​ക്കം മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ക്രി​മി​ന​ൽ ഗൂ​ഢാ​ലോചന കുറ്റം സുപ്രീംകോടതി പുന:സ്​ഥാപിച്ചു.

2017 ആഗസ്റ്റ് 08 :ബാ​ബ​രി മ​സ്​​ജി​ദ്​ സ്​​ഥി​തി​ചെ​യ്​​ത ഭൂ​മി​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​മെ​ന്നും​ ക​ർ​സേ​വ​ക​ർ പൊ​ളി​ച്ച പ​ള്ളി മ​റ്റൊ​രി​ട​ത്തേ​ക്ക്​ മാ​റ്റി​പ്പ​ണി​യാ​ൻ ത​ങ്ങ​ൾ ഒ​രു​ക്ക​മാ​ണെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ശി​യാ വ​ഖ​ഫ്​ ബോ​ര്‍ഡ് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

2017 സെപ്​തംബർ 11: അ​യോ​ധ്യ​യി​ലെ ത​ർ​ക്ക​ത്തി​ലു​ള്ള ബാ​ബ​രി മ​സ്​​ജി​ദ്​-​ രാ​മ​ജ​ന്മ​ഭൂ​മി​യു​ടെ സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും നി​രീ​ക്ഷി​ക്കാ​ൻ ര​ണ്ട്​ അ​ഡീ​ഷ​ന​ൽ ജി​ല്ല ജ​ഡ്​​ജി​മാ​രെ​യോ സ്​​പെ​ഷ​ൽ ജ​ഡ്​​ജി​മാ​രെ​യോ 10 ദി​വ​സ​ത്തി​ന​കം നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

2017 ഡിസംമ്പർ 02 : ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത കേ​സി​​ൽ വി​ധി പ​റ​യാ​തെ ഭൂ​മി​യു​ടെ ഉ​ട​മാ​വ​കാ​ശം സം​ബ​ന്ധി​ച്ച അ​പ്പീ​ലി​ന്മേ​ൽ സു​പ്രീം​കോ​ട​തി വാ​ദം കേ​ൾ​ക്ക​രു​തെ​ന്ന്​ റി​ട്ട. ജ​സ്​​റ്റി​സ്​ മ​ൻ​മോ​ഹ​ൻ സി​ങ്​ ലി​ബ​ർ​ഹാ​ൻ.

2018ഫെബ്രുവരി 8: സു​പ്രീം​കോ​ട​തി​ മു​മ്പാ​കെ​യു​ള്ള ബാ​ബ​രി​കേ​സ്​ ഭൂ​മി ത​ർ​ക്ക​മെ​ന്ന നി​ല​യി​ലാ​ണ്​ പ​രി​ഗ​ണി​ക്കു​ക​യെ​ന്ന്​ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര.

2018 ഫെബ്രുവരി 20 ബാ​ബ​രി മ​സ്​​ജി​ദ്​ പ്ര​ശ്​​ന​ത്തി​ൽ കോ​ട​തി​ക്ക്​ പു​റ​ത്തു​ള്ള ഒ​രു ഒ​ത്തു​തീ​ർ​പ്പി​നും സ​ന്ന​ദ്ധ​മ​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി കേ​സി​ലെ മൂ​ന്ന്​ മു​സ്​​ലിം ഹ​ര​ജി​ക്കാ​ർ.

2018 ഒക്​ടോബർ 27 : അ​യോ​ധ്യ​യി​ലെ ബാ​ബ​രി ഭൂ​മി കേ​സ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി ത​െൻറ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള പു​തി​യ ബെ​ഞ്ചി​ലേ​ക്കു മാ​റ്റി. മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​ക്കൊ​പ്പം ഇ​തു​വ​രെ ബാ​ബ​രി ഭൂ​മി കേ​സ്​ കേ​ട്ടി​രു​ന്ന ജ​സ്​​റ്റി​സു​മാ​രാ​യ അ​ശോ​ക്​ ഭൂ​ഷ​ൺ, അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​രെ മാ​റ്റി പ​ക​രം ജ​സ്​​റ്റി​സു​മാ​രാ​യ സ​ഞ്ജ​യ്​ കി​ഷ​ൻ കൗ​ൾ, കെ.​എം. ജോ​സ​ഫ്​ എ​ന്നി​വ​രെ പു​തി​യ ബെ​ഞ്ചി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്നു.

2018 ഒക്​ടോബർ30 : ''ഇ​സ്​​ലാ​മി​ൽ ആ​രാ​ധ​ന​ക്ക്​ പ​ള്ളി അ​വി​ഭാ​ജ്യ ഘ​ട​ക​മ​ല്ല'' എ​ന്ന 1994ലെ ​വി​വാ​ദ സു​പ്രീം​കോ​ട​തി വി​ധി​ പു​നഃ​പ​രി​േ​ശാ​ധി​ക്കി​ല്ലെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി.

2019 ജൂലൈ 19: എ​ൽ.​കെ. അ​ദ്വാ​നി അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​ക്ക​ൾ പ്ര​തി​ക​ളാ​യ, ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത കേ​സി​ൽ​ ഒ​മ്പ​ത്​ മാ​സ​ത്തി​ന​കം വി​ധി പ​റ​യാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​നാ​യി സെ​പ്​​റ്റം​ബ​ർ 30ന്​ ​വി​ര​മി​ക്കാ​നി​രു​ന്ന വി​ചാ​ര​ണ കോ​ട​തി ജ​ഡ്​​ജി​യു​ടെ കാ​ലാ​വ​ധി ജ​സ്​​റ്റി​സ്​ രോ​ഹി​ങ്​​​ട​ൺ ന​രി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ നീ​ട്ടി.​

2019 സെപ്​തംബർ 21: ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത കേ​സി​ൽ മു​ൻ യു.​പി മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ ക​ല്യാ​ൺ സി​ങ്ങി​ന്​ സി.​ബി.​ഐ പ്ര​ത്യേ​ക കോ​ട​തി സ​മ​ൻ​സ്.

2019 നവംബര്‍ 09: 400 വർഷത്തിലേറെ മുസ്ലിംകൾ ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദിെൻറ 2.77 ഏക്കർ ഭൂമി രാമജന്മഭൂമിയാണെന്നും അതിനാൽ രാമേക്ഷത്രനിർമാണ

ത്തിന് കൈമാറണമെന്നും, ഭൂമി വിട്ടുനൽകുന്നതിനൊപ്പം സുന്നി വഖഫ് ബോർഡിന് പള്ളി പണിയാന്‍ അഞ്ച്ഏക്കര്‍ കൈമാറണമെന്നും സുപ്രീംകോടതിയുടെ ചരിത്രവിധി.

2020 ജനുവരി 6 : ബാ​​ബ​​രി മ​​സ്​​​ജി​​ദ്​ ത​​ക​​ർ​​ത്ത ഭൂ​​മി​​യി​​ൽ രാ​​മ​​ക്ഷേ​​ത്രം നി​​ർ​​മി​​ക്കു​​ന്ന​​തി​​ന്​ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ 15 അം​​ഗ "ശ്രീ​​രാ​​മ ജ​​ന്മ​​ഭൂ​​മി തീ​​ർ​​ഥ​​ക്ഷേ​​ത്ര ട്ര​​സ്​​​റ്റ്​' രൂ​​പ​​വ​​ത്​​​ക​​രി​​ച്ചു.

2020 ജൂലായ്‌ 29 : ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത കേ​സി​ൽ പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി​യി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ൽ പൂ​ർ​ത്തി​യാ​യി.

2020 ആഗസ്റ്റ്‌ 5 : രാ​മ​ക്ഷേ​ത്ര​ത്തി​ന്​ അ​യോ​ധ്യ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശി​ല​യി​ട്ടു.

2020 സെപ്റ്റംബർ 30 : ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത കേസിലെ മുഴുവൻ പ്രതികളെയും പ്രത്യേക കോടതി വെറുതെ വിട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babri masjidBabri Masjid DemolitionBabri Masjid case
Next Story