Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightസ്​കോർപിയോയെക്കാൾ...

സ്​കോർപിയോയെക്കാൾ കരുത്തുള്ള മാരുതി 800; ടച്ച്​ സ്​ക്രീനും മറ്റ്​ ആഢംബരങ്ങളും വേറെ

text_fields
bookmark_border
സ്​കോർപിയോയെക്കാൾ കരുത്തുള്ള മാരുതി 800;  ടച്ച്​ സ്​ക്രീനും മറ്റ്​ ആഢംബരങ്ങളും വേറെ
cancel

ഇന്ത്യക്കാരുടെ എക്കാല​ത്തേയും പ്രിയ വാഹനമാണ്​ മാരുതി 800. കുറച്ചുനാളുകൾക്ക്​ മുമ്പാണ്​ 800നെ മാരുതി പിൻവലിച്ചത്​. പിന്നീട്​ ആൾ​െട്ടാ 800 എന്ന പേരിൽ പകരം വാഹനം പുറത്തിറക്കുകയും ചെയ്​തു. സാധാരണഗതിയിൽ മാരുതി 800ന്​​ കരുത്ത്​ പകരുന്നത്​ 796 സി.സി മൂന്ന്​ സിലിണ്ടർ എഞ്ചിനാണ്​.

47 എച്ച്​.പി കരുത്തും 62 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പെട്രോൾ എഞ്ചിനാണിത്​. ഇൗ വാഹനത്തിൽ പുതിയൊരു പരീക്ഷണം നടത്തിയിരിക്കുകയാണ്​ പുനെ സ്വദേശിയായ ഹേമങ്ക്​ ദാഫടെയും സംഘവും. ഹേമങ്ക്​ ഒരു വൈദ്യുത വാഹന വിദഗ്​ദ്ധനാണ്​. നോർത്ത്​വെ മോ​േട്ടാർ സ്​പോർട്ട്​ എന്ന പേരിൽ കമ്പനിയും നടത്തുന്നുണ്ട്​. 'മാരുതി 800 ഇ.വി' എന്ന പേരിൽ 800​െൻറ ഇലക്​ട്രിക്​ വെർഷൻ നിർമിച്ചിരിക്കുകയാണ്​ ഹേമങ്കും സുഹൃത്തുക്കളും.

ഇതിന്​ മുമ്പ്​ ഷെവർലെ ബീറ്റ്​, ഹോണ്ട ആക്​ടീവ എന്നിവയുടെ ഇലക്​ട്രിക്​ മോഡിഫിക്കേഷനും ഇവർ നടത്തിയിരുന്നു. എഞ്ചിനും അനുബന്ധ ഭാഗങ്ങളും നീക്കം ചെയ്​ത ശേഷം ​ൈവദ്യുത വാഹനങ്ങൾക്ക്​ ആവശ്യമായ പരിഷ്​കാരങ്ങൾ വരുത്തിയിട്ടാണ് പുതിയ ഇ.വി നിർമിച്ചിരിക്കുന്നത്​.

പിന്നിലെ സീറ്റുകളും ഒഴിവാക്കിയിട്ടുണ്ട്​. മുന്നിൽ ടച്ച്​ സ്​ക്രീൻ ഉൾപ്പടെ പിടിപ്പിക്കുകയും ചെയ്​തു. എല്ലാ മാറ്റങ്ങൾക്ക്​ ശേഷം നടത്തിയ പരീക്ഷണത്തിലാണ്​ 800 ഇ.വി എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്​ 378 എൻ.എം ടോർക്ക്​ നൽകി അദ്​ഭുതപ്പെടുത്തിയത്​. വിപണിലെ വൻകിട എസ്​.യു.വികളേക്കാൾ കൂടുതലാണിത്​.

ഒറ്റ ചാർജിൽ 150 കി​ലോമീറ്റർ സഞ്ചരിക്കാനാവുമെന്നും​ ഹേമങ്ക്​ പറയുന്നു. വാഹനം ഇ.വിയിലേക്ക്​ മാറ്റുന്നതി​െൻറ ദൃശ്യങ്ങളും ഇവർ യു ട്യൂബിൽ പങ്കുവച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileEVModified carmaruthi 800
Next Story