Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightരാജ്യ​െത്ത ഏറ്റവും വില...

രാജ്യ​െത്ത ഏറ്റവും വില കുറഞ്ഞ ആഢംബര ഇ.വി, വോൾവൊ എക്​സ്​.സി 40 റീചാർജ് അവതരിപ്പിച്ചു ​

text_fields
bookmark_border
Volvo XC40 Recharge India bookings open in
cancel

രാജ്യ​െത്ത ഏറ്റവും വില കുറഞ്ഞ ആഢംബര വൈദ്യുത വാഹനമെന്ന വിശേഷണത്തോടെ വോൾവൊ എക്​സ്​.സി 40 റീചാർജ് അവതരിപ്പിച്ചു. വാഹനം വിൽപ്പന ആരംഭിച്ചിട്ടില്ലെങ്കിലും ബുക്കിങ്​ ജൂണിൽ തുടങ്ങുമെന്ന്​ വോൾവോ അധികൃതർ അറിയിച്ചു. ഒക്ടോബർ മുതൽ ഘട്ടം ഘട്ടമായി ഡെലിവറികൾ ആരംഭിക്കുമെന്നാണ്​ സൂചന. 2025 ഓടെ ഇന്ത്യയിലെ വിൽപ്പനയുടെ 80 ശതമാനവും ഓൾ-ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന വോൾവോയുടെ സ്വപ്​നംകൂടിയാണ്​ എക്​സ്​.സി 40 റീചാർജിലൂടെ ആരംഭിച്ചിരിക്കുന്നത്​. രണ്ട് 204 എച്ച്പി ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിന്​ കരുത്തുപകരുന്നത്​.


78 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി 418 കിലോമീറ്റർ മൈലേജ്​ നൽകും. 408hp, 660Nm ടോർക്ക് എന്നിങ്ങനെയാണ്​ മോ​ട്ടോർ ഔട്ട്​പുട്ട്​. 4.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്​. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മറ്റ് ഇ.വികളിലെന്നപോലെ, എക്‌സ്‌സി 40 റീചാർജിന്റെ ബാറ്ററിയും എസി ചാർജർ അല്ലെങ്കിൽ ഡിസി ഫാസ്റ്റ് ചാർജർ വഴി ചാർജ് ചെയ്യാൻ കഴിയും. ഫാസ്റ്റ് ചാർജർ വഴി 40 മിനിറ്റ്കൊണ്ട്​ 80 ശതമാനം വരെ ബാറ്ററി നിറക്കാം. ഒറ്റ ചാർജിൽ 418 കിലോമീറ്റർ മൈലേജ്​ ലഭിക്കുമെന്നാണ്​ ഡബ്ല്യുഎൽടിപി-സർട്ടിഫൈഡ് ചെയ്​തിരിക്കുന്നത്​. മെഴ്‌സിഡസ് ബെൻസിന്‍റെ ആഢംബര വൈദ്യുത എസ്​.യു.വി ഇക്യുസിക്ക് 417 കിലോമീറ്റർ ആണ്​ റേഞ്ച്​.


ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന സ്റ്റാൻഡേർഡ് വോൾവോ എക്‌സ്‌സി 40 പെട്രോളും എക്‌സ്‌സി 40 റീചാർജും തമ്മിൽ രൂപത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ല. മുന്നിലെ ഗ്രില്ലിൽ 'റീ‌ചാർ‌ജ്' ബാഡ്‌ജുകൾ‌ ഇ.വിയിൽ ഉൾ‌പ്പെടുന്നു. പരമ്പരാഗത ഇന്ധനം നിറയ്ക്കുന്ന പോർട്ടിന് പകരമായി അവിടെതന്നെ ഇവിക്ക് ചാർജിങ്​ പോർട്ടും ലഭിക്കും.

സ്റ്റാൻഡേർഡ് എക്‌സ്‌സിയും ഇ.വിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റമാണ്. ഗൂഗിളിന്‍റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എക്‌സ്‌സി 40 റീചാർജ് വരുന്നത്. ബ്രാൻഡിന്‍റെ ഇൻ-കാർ കണക്റ്റിവിറ്റി ടെക്ക്-വോൾവോ ഓൺ കോൾ എന്നിവ ഈ യൂനിറ്റിന്‍റെ സവിശേഷതയാണ്. ഭാവിയിൽ അപ്‌ഡേറ്റുകൾ സ്വീകരിക്കാനും ഈ സംവിധാനം പ്രാപ്തമാണ്.


വിലയും സ്ഥാനവും

എക്‌സ്‌സി 40 റീചാർജ് വരുമ്പോൾ വാഹനത്തിന്​ നേരിട്ടുള്ള എതിരാളികളില്ലെന്നത്​ പ്രത്യേകതയാണ്​. ഏറ്റവും താങ്ങാനാവുന്ന ഓൾ-ഇലക്ട്രിക് ആഡംബര എസ്‌യുവിയും എക്‌സ്‌സി 40 റീചാർജ് ആയിരിക്കും. മെഴ്‌സിഡസ് ബെൻസ് ഇക്യുസി, ജാഗ്വാർ ഐ-പേസ്, ഓഡി ഇ-ട്രോൺ എന്നിവക്ക്​ താഴെയും ഹ്യുണ്ടായ് കോന ഇലക്ട്രിക്, എം.ജി ഇസഡ്​ എസ്​ ഇ.വി, ടാറ്റ നെക്​സോൺ ഇ.വി എന്നിവക്ക്​ മുകളിലും ആയിരിക്കും വോൾവോയുടെ സ്​ഥാനം.

എക്സ് സി 40 ടി 4 പെട്രോളിന് 39.90 ലക്ഷം രൂപയാണ് വില. (എക്സ്ഷോറൂം, പാൻ-ഇന്ത്യ). എക്സ് സി 40 റീചാർജിന് കൂടുതൽ വില പ്രതീക്ഷിക്കുന്നുണ്ട്​. 'പെട്രോൾ പതിപ്പിനെ അപേക്ഷിച്ച് ഉപയോക്താക്കൾക്ക് എക്സ് സി 40 ഇവിയിൽ വളരെ നല്ല ഓഫർ നൽകാൻ ഞങ്ങൾക്ക് കഴിയും. തീർച്ചയായും, ഇത് കൂടുതൽ ചെലവേറിയതായിരിക്കും. പക്ഷേ പെട്രോളും BEV ഉം തമ്മിലുള്ള അന്തരം വളരെ കുറവായിരിക്കും'-വോൾവോ കാർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ചാൾസ് ഫ്രംപ് പറഞ്ഞു. 75ലക്ഷത്തിന്​ മുകളിൽവരുന്ന എതിരാളികളെ സംബന്ധിച്ച്​ കയ്യിലൊതുങ്ങുന്ന വാഹനംതന്നെയാകും എക്സ് സി 40 ഇവി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volvoElectric suvVolvo XC40XC40 Recharge
Next Story