Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

343 കിലോമീറ്റർ റേഞ്ച്!; അൾട്രാവയലറ്റിന്റെ പുതിയ ഇലക്ട്രിക് ബൈക്ക് നിരത്തിലേക്ക്​

text_fields
bookmark_border
Ultraviolette X-47 Venom electric motorcycle
cancel
camera_alt

അൾട്രാവയലറ്റ് X-47 വെനം ഇ ബൈക്ക്​

ഒരു ഇലക്ട്രിക് ബൈക്കിൽ 343 കിലോമീറ്റർ റേഞ്ച് ലഭിച്ചാലോ? അതും മുൻ മോഡലിനേക്കാൾ 17 കിലോഗ്രാം ഭാരം കുറച്ച്, പുതിയ സാങ്കേതികവിദ്യകളും അധിക ഫീച്ചറുകളും ചേർത്ത്! ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ ശ്രദ്ധേയ മാറ്റങ്ങളുമായി എത്തിയ അൾട്രാവയലറ്റ് X-47 വെനത്തിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ചു. നാല് വേരിയന്റുകളിലായി എത്തുന്ന ബൈക്കിന്റെ വിതരണം ഘട്ടംഘട്ടമായാണ് നടക്കുന്നത്. ആദ്യ 5,000 ഉപഭോക്താക്കൾക്ക് ആമുഖ വിലയിൽ വാഹനം സ്വന്തമാക്കാമെന്നതും ശ്രദ്ധേയം.പുതിയ 100V ആർക്കിടെക്ചർ, കൂടുതൽ റേഞ്ച്, കുറഞ്ഞ ഭാരം, റൈഡർ സഹായ സംവിധാനങ്ങൾ എന്നിവയാണ് വെനത്തെ മുൻ മോഡലിൽനിന്ന് വേറിട്ടുനിർത്തുന്നത്.

പഴയ X-47ന് പകരം ഇനി വെനം

പുതിയ വെനം എത്തിയതോടെ പഴയ X-47 ക്രോസ്ഓവർ മോഡലിന് പകരക്കാരനായാണ് ഇത് വിപണിയിലെത്തുന്നത്. നിലവിൽ അൾട്രാവയലറ്റിന്റെ X-47 ശ്രേണിയിൽ വിൽപ്പനയിലുള്ള മോഡൽ വെനം മാത്രമാണ്. കമ്പനിയുടെ പുതിയ വി.എക്സ്.-100 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോട്ടോർസൈക്കിളാണിത്. 100 വോൾട്ട് ആർക്കിടെക്ചറാണ് മറ്റൊരു പ്രധാന പ്രത്യേകത.

നാല് വേരിയന്റുകൾ, രണ്ട് ബാറ്ററി ഓപ്ഷനുകൾ

നാല് വേരിയന്റുകളിലാണ് X-47 വെനം എത്തുന്നത്. വെനം, വെനം പ്ലസ് എന്നീ മോഡലുകളിൽ 7.5 kWh ബാറ്ററിയും വെനം റീക്കൺ, വെനം റീക്കൺ പ്ലസ് എന്നിവയിൽ 11 kWh ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്.ചെറിയ ബാറ്ററി പതിപ്പിന് 227 കിലോമീറ്ററും വലിയ ബാറ്ററി പതിപ്പിന് 343 കിലോമീറ്ററും ഐ.ഡി.സി സർട്ടിഫൈഡ് റേഞ്ച് കമ്പനി അവകാശപ്പെടുന്നു. മുൻ X-47 മോഡലിനെ അപേക്ഷിച്ച് പുതിയ ബൈക്കിന്റെ ഭാരം 17 കിലോഗ്രാം വരെ കുറഞ്ഞിട്ടുണ്ട്. ബാറ്ററി ശേഷിയിലും റേഞ്ചിലും മെച്ചപ്പെടുത്തലുകളുണ്ട്.

155 കിലോമീറ്റർ വേഗം, 40 എച്ച്.പി കരുത്ത്

30 kW പരമാവധി കരുത്ത് നൽകുന്ന ഇലക്ട്രിക് മോട്ടോറാണ് വെനത്തിലുള്ളത്. ഏകദേശം 40 എച്ച്.പി കരുത്തുള്ള മോട്ടോറിന് പിൻചക്രത്തിൽ 550 എൻ.എം ടോർക്ക് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. മണിക്കൂറിൽ 155 കിലോമീറ്ററാണ് പരമാവധി വേഗം. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.9 സെക്കൻഡ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


ഏഴ് ഇഞ്ച് ഡിസ്പ്ലേയും റഡാർ സുരക്ഷാ സംവിധാനങ്ങളും

ഏഴ് ഇഞ്ച് ടി.എഫ്.ടി ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേ, ക്രൂസ് കൺട്രോൾ, നാവിഗേഷൻ, ട്രാക്ഷൻ കൺട്രോൾ, റീജനറേറ്റീവ് ബ്രേക്കിങ് തുടങ്ങിയ സംവിധാനങ്ങൾ ബൈക്കിലുണ്ട്. വേരിയന്റുകൾക്കനുസരിച്ച് ഫീച്ചറുകളിൽ വ്യത്യാസമുണ്ടാകും.റീക്കൺ വേരിയന്റുകളിൽ അൾട്രാവയലറ്റിന്റെ യു.വി ഹൈപ്പർസെൻസ് റഡാർ സംവിധാനവും ലഭിക്കും. ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയിൻ മാറ്റുമ്പോഴുള്ള മുന്നറിയിപ്പ്, ഓവർടേക്ക് അലർട്ട്, പിന്നിൽനിന്നുള്ള വാഹനങ്ങളുടെ അപകടസാധ്യത സംബന്ധിച്ച മുന്നറിയിപ്പ് എന്നിവയാണ് ഇതിന്റെ പ്രധാന പ്രവർത്തനങ്ങൾ. മുന്നിലും പിന്നിലും സംയോജിപ്പിച്ച ഡാഷ് കാമറകളും പാർക്ക് അസിസ്റ്റ് സംവിധാനവും ലഭ്യമാണ്.

വില 2.65 ലക്ഷം രൂപ മുതൽ

ആമുഖ വിലയായി 2.65 ലക്ഷം രൂപ മുതലാണ് X-47 വെനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഉയർന്ന വേരിയന്റായ റീക്കൺ പ്ലസിന് ഏകദേശം നാല് ലക്ഷം രൂപ വരെയാണ് വില. ആദ്യത്തെ 5,000 ഉപഭോക്താക്കൾക്കാണ് ആമുഖ വില ബാധകമാകുക. ഈ പരിധി കഴിഞ്ഞാൽ വിലയിൽ 35,000 രൂപയുടെ വർധനയുണ്ടാകുമെന്ന് കമ്പനി നേരത്തേ അറിയിച്ചിട്ടുണ്ട്. അതിനാൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന അന്തിമ വിലയും ഓഫറിന്റെ വ്യവസ്ഥകളും ഡീലർഷിപ്പിൽ ഉറപ്പാക്കണം.ഡെലിവറി രാജ്യത്തെ കമ്പനിയുടെ റീട്ടെയിൽ, എക്സ്പീരിയൻസ് കേന്ദ്രങ്ങൾ വഴി ഘട്ടംഘട്ടമായി തുടരും. ബുക്ക് ചെയ്ത തീയതി മാത്രം അടിസ്ഥാനമാക്കിയല്ല എല്ലാവർക്കും വാഹനം ലഭിക്കുക; വേരിയന്റും വിതരണക്രമവും അനുസരിച്ചായിരിക്കും കൈമാറ്റം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ultraviolette X-47 Venom Deliveries Begin in India
Next Story