Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
TVS Raider 125 launched with Fully-digital instrumentation
cancel
Homechevron_rightHot Wheelschevron_rightAuto Reviewschevron_right125 സി.സിയിലെ പുതിയ...

125 സി.സിയിലെ പുതിയ താരമായി റൈഡർ 125; ഡിജിറ്റൽ ഇൻസ്ട്രുമെ​ൻറ്​ ക്ലസ്​റ്ററും​ സീറ്റിനടിയിലെ സ്​റ്റേറേജും ഉൾപ്പടെ സവിശേഷതകൾ

text_fields
bookmark_border

125 സിസി സ്പോർട്ടി കമ്മ്യൂട്ടർ വിഭാഗത്തിൽ​ പ്രവേശിച്ച്​ ടി.വി.എസ്. പുതിയ മോഡലി​െൻറ ​പേര് റൈഡർ എന്നാണ്​​. 11.4 എച്ച്പി കരുത്തുള്ള എഞ്ചിനും 10 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയും പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെ​ൻറ്​ ക്ലസ്​റ്ററും ഉൾപ്പടെയാണ്​ വാഹനം നിരത്തിലെത്തുന്നത്​. ഡ്രം ബ്രേക്​ വേരിയൻറിന്​ 77,500 രൂപയാണ്​ വില. ഡിസ്​ക്​ ബ്രേക്​ വേരിയൻറിന്​ 85,469 രൂപ വിലവരും.

ഡിസൈൻ

സ്പോർട്ടി സ്റ്റൈലിങ്​ ഘടകങ്ങളോടുകൂടിയ വാഹനമാണ്​ റൈഡർ. യന്ത്രമനുഷ്യനെ ഒാർമിപ്പിക്കുന്ന ഹെഡ്‌ലൈറ്റ്, മസ്‌കുലർ ടാങ്ക്, സ്പ്ലിറ്റ്-സീറ്റ് എന്നിവ ഡിസൈനി​െൻറ കാര്യത്തിൽ പ്രധാന ശ്രദ്ധയാകർഷിക്കുന്നു. മിനിമലിസ്റ്റ് എൽഇഡി ടെയിൽ-ലൈറ്റും സവിശേഷമാണ്. ഈ വിലനിലവാരത്തിലുള്ള ബൈക്കുകളിൽ നമ്മൾ പലപ്പോഴും കാണാത്ത ഒന്നാണ് എൽ.ഇ.ഡി ലൈറ്റുകൾ. 124.8 സിസി, മൂന്ന്-വാൽവ്, എയർ-കൂൾഡ് എഞ്ചിൻ 7,500 ആർപിഎമ്മിൽ 11.4 എച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 11.2 എൻഎം ടോർക്കും സൃഷ്ടിക്കും. അഞ്ച് സ്​പീഡ് ഗിയർബോക്​സുമായി വാഹനം ജോടിയാക്കിയിരിക്കുന്നു.


റൈഡർ 125 ന് 67kpl ഇന്ധനക്ഷമതയുണ്ടെന്ന് ടിവിഎസ് അവകാശപ്പെടുന്നു. ടെലിസ്കോപിക് ഫോർക്കും മോണോഷോക്കുമാണ് സസ്പെൻഷൻ ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത്. വിലകൂടിയ വേരിയൻറിൽ മുന്നിൽ 240 എംഎം ഡിസ്​കും പിന്നിൽ 130 എംഎം ഡ്രം ബ്രേക്കും നൽകിയിട്ടുണ്ട്​. ബൈക്കി​െൻറ രണ്ട് അറ്റത്തും 17 ഇഞ്ച് അലോയ് വീലുകൾ സജ്ജീകരിച്ചിരിക്കുന്നു. റൈഡർ 125ന് 1,326 എംഎം വീൽബേസും 780 എംഎം സീറ്റ് ഉയരവുമുണ്ട്. ബൈക്കിന് 123 കിലോഗ്രാം ഭാരമുണ്ട്.

സവിശേഷതകൾ

റൈഡർ 125 ലെ എടുത്തുപറയേണ്ട സവിശേഷതകളിൽ ഒന്ന്​ പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്ററാണ്​. അടിസ്ഥാന വിവരങ്ങളും ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും ഇതിലുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറുള്ള ഓപ്ഷണൽ ടിഎഫ്​ടി സ്ക്രീൻ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇക്കോ, പവർ മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്​. പിന്നിലെ സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ്​ മറ്റൊരു പ്രത്യേകതയാണ്​. കൂടുതൽ നിർമാതാക്കൾ അനുകരിക്കാൻ സാധ്യതയുള്ള സവിശേഷതയാണിത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TVSlaunchedTVS RaiderRaider 125
News Summary - TVS Raider 125 launched with Fully-digital instrumentation
Next Story