Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightനാട്ടിലിനി ടർബോകൾ...

നാട്ടിലിനി ടർബോകൾ വാഴുംകാലം; കരുത്തുകൂട്ടി ആൾട്രോസ്​ ഐ ടർബോ അവതരിപ്പിച്ചു

text_fields
bookmark_border
നാട്ടിലിനി ടർബോകൾ വാഴുംകാലം; കരുത്തുകൂട്ടി ആൾട്രോസ്​ ഐ ടർബോ അവതരിപ്പിച്ചു
cancel

എഞ്ചിനുകൾ ചെറുതാകുംതോറും കരുത്തുകൂടിവരുന്നതാണ്​ വാഹനലോകത്തെ പുതിയ ട്രെൻഡ്​. 1.5 ലിറ്റർ എഞ്ചിൻ 1.2ലിറ്ററാകു​േമ്പാൾ നിയമമനുസരിച്ച്​ പവർ കുറയണം. പക്ഷെ സംഭവിക്കുന്നത്​ നേരേ തിരിച്ചാണ്​. അതിന്​ സഹായിക്കുന്ന ചെറിയൊരു ഉപകരണമുണ്ട്​. അതാണ്​ ടർബോ ചാർജർ. എഞ്ചിന്​ പുറത്തുപിടിപ്പിക്കുന്ന ഇവയുടെ ജോലി എഞ്ചിനിലേക്ക്​ കൂടുതൽ വായു എത്തിക്കുകയും അങ്ങിനെ ഇന്ധനം കാര്യക്ഷമമായി കത്തിക്കലുമാണ്​. ടർബോ ചാർജ്​ഡ്​ എഞ്ചിനുകൾ ആഢംബര കാറുകളിലും വിമാനങ്ങളിലും ബോട്ടുകളിലുമൊക്കെയാണ്​ സാധാരണ ഉപയോഗിക്കാറ്​. ചെറിയ എഞ്ചിനുകളുടെ കരുത്തുകൂട്ടാനും ഇവ സഹായിക്കും.


ആൾട്രോസ്​ ഐ ടർബോ

പ്രീമിയം ഹാച്ച്ബാക്കായ ടാറ്റ ആൾട്രോസിന്‍റെ പുതിയ ശ്രേണിയിലേക്ക്​ കടന്നുവരുന്ന പുതിയ മോഡലാണ് ​ഐ ടർബോ. പേര്​ സൂചിപ്പിക്കുംപോലെ ടർബോ ചാർജർ പിടിപ്പിച്ച എഞ്ചിനാണ്​ ഇവയുടെ പ്രത്യേകത. 110 എച്ച്പി, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് വാഹനത്തിന്​. നിലവിൽ മാനുവൽ ഗിയർബോക്സ് മാത്രമാണ്​ നൽകിയിരിക്കുന്നത്​. ഭാവിയിൽ ഡിസിടി ഓട്ടോ ഓപ്ഷനും ഉൾപ്പെടുത്തും.


1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ യൂനിറ്റ് 110 എച്ച്പിയും 140 എൻഎം ടോർക്കും ഉത്​പാദിപ്പിക്കും. ഇത് നേരത്തേ നെക്‌സൺ എസ്‌യുവിയിൽ നൽകിയിരുന്ന എഞ്ചിനാണ്​. നെക്​സണിൽ 120 എച്ച്പിയും 170 എൻഎ ടോർക്കും ഉണ്ടാക്കുമായിരുന്നു. ആൾട്രോസിലെത്തു​േമ്പാൾ എഞ്ചിൻ ട്യൂണിൽ മാറ്റമുണ്ട്​. പുതിയ ടോപ്പ്-സ്പെക്​ എക്സ്ഇസഡ് പ്ലസ്​ ട്രിം നിരവധി പുതിയ സവിശേഷതകളോടുകൂടിയാണ്​ വരുന്നത്​.

12 സെക്കൻഡിനുള്ളിൽ വാഹനം പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ്​ ടാറ്റയുടെ അവകാശവാദം. 18.13 കിലോമീറ്റർ ഇന്ധനക്ഷമതയും വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. സ്റ്റാൻഡേർഡ് കാറിന്‍റെ സിറ്റി, ഇക്കോ എന്നിവയ്‌ക്ക് പകരമായി സിറ്റി, സ്‌പോർട്ട് എന്നീ വ്യത്യസ്‌ത ഡ്രൈവ് മോഡുകളുമായാണ് ഐ ടർബോ വരുന്നത്.

കൂടുതൽ സവിശേഷതകൾ‌

എക്സ്‌ ടി, എക്‌സ്​ ഇസഡ്, എക്‌സ്​ ഇസഡ് പ്ലസ്​ എന്നീ മൂന്ന്​ വേരിയന്‍റുകളിൽ ആൽ‌ട്രോസ് ഐ ടർ‌ബോ ലഭ്യമാകും. ആൾട്രോസ്​ ലൈനപ്പിലേക്ക് ടാറ്റ പുതിയ ടോപ്പ്-സ്പെക്​ എക്സ്ഇസഡ് പ്ലസ്​ വേരിയൻറുകൂടി അവതരിപ്പിച്ചിട്ടുണ്ട്​. എട്ട് സ്പീക്കർ ഹാർമൻ സൗണ്ട് സിസ്റ്റം (നാല് സ്പീക്കറുകൾ, നാല് ട്വീറ്ററുകൾ), ലെതർ സീറ്റുകൾ, എ.സിയിൽ എക്സ്പ്രസ് കൂൾ ഫംഗ്ഷൻ, ടച്ച്സ്ക്രീൻ വാൾപേപ്പർ കസ്റ്റമൈസേഷൻ, ടാറ്റയുടെ ഐആർ‌എ (ഇന്‍റലിജന്‍റ്​ റിയൽ ടൈം അസിസ്റ്റന്‍റ) കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യ, ജിയോ ഫെൻസിങിനൊപ്പം വോയ്‌സ് കമാൻഡുകൾ എന്നിവ പുതിയ വാഹനം വാഗ്​ദാനം ചെയ്യുന്നു.


ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്‍റ്​ സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്​ലൈറ്റുകൾ, മൊബൈൽ സെൻസിങ്​ വൈപ്പറുകൾ, ആംബിയന്‍റ്​ ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകൾ എക്​സ്​ ഇസെഡ് ട്രിം വാഗ്ദാനം ചെയ്യുന്നു. ആൽ‌ട്രോസ് ഐ ടർ‌ബോയിൽ‌ വലിയ ഡിസൈൻ‌ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും പുതിയ ഹാർ‌ബർ‌ ബ്ലൂ നിറം കൂട്ടിച്ചേർത്തിട്ടുണ്ട്​.

എതിരാളികൾ

120 എച്ച്പി, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുള്ള (9.90-11.33 ലക്ഷം രൂപ) ഹ്യൂണ്ടായ്​ ഐ 20, 110 എച്ച്പി 1.0 ലിറ്റർ, ടർബോ-പെട്രോൾ എഞ്ചിനുള്ള ഫോക്‌സ്‌വാഗൺ പോളോ 1.0 ടിഎസ്‌ഐ (8.09-9.67 ലക്ഷം) തുടങ്ങിയവയാണ്​ പ്രധാന എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileTata AltroztatamotorsAltroz iTurbo
Next Story