Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightഇ.വികളിലെ ലോക...

ഇ.വികളിലെ ലോക സുന്ദരൻ, പിയാജിയോ വൺ ഇന്ത്യയിലെത്തുമോ?

text_fields
bookmark_border
ഇ.വികളിലെ ലോക സുന്ദരൻ, പിയാജിയോ വൺ ഇന്ത്യയിലെത്തുമോ?
cancel

ഇ.വി സ്​കൂട്ടറുകൾക്കൊരു സൗന്ദര്യ മത്സരംവച്ചാൽ അതിൽ ഒന്നാമതെത്തുക പിയാജിയോയുടെ വെസ്​പ ഇലക്​ട്രിക്കയാവും. വെസ്​പ പോലെ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സ്​കൂട്ടറുകൾ നിർമിച്ച അതേ ഇറ്റാലിയൻ കമ്പനിയുടെ മോഡൽ തന്നെയാണ്​ ഇതും. ഇനി ഇ.വികളെ പുരുഷന്മാരായി സങ്കൽപ്പിച്ച്​ ഒരു മത്സരംവച്ചാൽ അതിലും വിജയിക്കുക പിയാജിയോയുടെ വാഹനം തന്നെയാകും. പിയാജിയോയുടെ രണ്ടാമ​ത്തെ ഇ.വി മോഡലായ ഇൗ സ്​കൂട്ടറി​െൻറ ​പേര്​ വൺ എന്നാണ്​.


ലക്ഷ്യം യുവാക്കൾ

പുതിയ പിയാജിയോ വൺ യുവാക്കളെ ലക്ഷ്യമിട്ടാണ്​ പുറത്തിറക്കുന്നത്​. ഭാരം കുറഞ്ഞതും കുറഞ്ഞ ബോഡി വർക്ക് ഉള്ളതുമായ മോഡലാണിത്​. ഏപ്രിലിയ, വെസ്​പ എന്നിവയിൽ നിന്നുള്ള ചില സവിശേഷതകൾ കടമെടുത്താണ്​ വാഹനം നിർമിച്ചിരിക്കുന്നത്​. മുൻവശത്ത് ഇരട്ട എൽഇഡി ലൈറ്റുകളാണുള്ളത്​. ഡിആർഎല്ലുകളും ടേൺ ഇൻഡിക്കേറ്ററുകളും ടെയിൽ ലാമ്പുകളുമെല്ലാം എൽ.ഇ.ഡിയാണ്​. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീലെസ് സ്റ്റാർട്ട് സിസ്റ്റം, അടിയിൽ മികച്ച സംഭരണ ഇടമുമുള്ള വിശാലമായ സീറ്റ്, ഫുൾ ഫൂട്ട് പെഗ്ഗുകൾ, വൈഡ് ഫുട്ട് ബോർഡ് എന്നിവയും ഇ.വിക്ക്​ ലഭിക്കും. ഡ്യുവൽ പെയിന്റ് സ്കീം, 10 ഇഞ്ച് അലോയ് വീലുകൾ, മുൻവശത്തെ ഇരട്ട ഷോക്കുകൾ, റിയർ, ഡിസ്​ക്​ ബ്രേക്കുകൾ എന്നിവയാണ്​ മറ്റ്​ സവിശേഷതകൾ. ലൈറ്റ് അവസ്ഥകൾക്കനുസരിച്ച് സ്‌ക്രീൻ തെളിച്ചം ക്രമീകരിക്കുന്നതിന് സെൻസറുകളുള്ള ഡിജിറ്റൽ കളർ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും പിയാജിയോ വണ്ണിന് ലഭിക്കും.


കരുത്തും മൈലേജും

വൺ, വൺ പ്ലസ്​, ആക്റ്റീവ് എന്നിങ്ങനെ മൂന്ന്​ വേരിയൻറുകളാണ്​ വാഹനത്തിലുള്ളത്​. ഏറ്റവും കുറഞ്ഞ വേരിയൻറായ വണ്ണിന്​ കരുത്തുപകരുന്നത്​ 1.2 കിലോവാട്ട് മോട്ടോറാണ്. 45 കിലോമീറ്റർ വേഗതയിൽ ഇൗ മോഡൽ സഞ്ചരിക്കും. 55 കിലോമീറ്റർ മാത്രമാണ്​ ഇതി​െൻറ റേഞ്ച്​. മിഡ്-സ്പെക്​ വേരിയന്റായ വൺ പ്ലസിന്​ 1.2 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ ലഭിക്കും. എന്നാൽ 2.3 കിലോവാട്ട് ബാറ്ററിയാണ്​ ഇൗ മോഡലിലുള്ളത്​. 55 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിനാകും. ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ചും വൺ പ്ലസ്​ നൽകും. ടോപ്പ്-സ്പെക്​ വേരിയൻറായ ആക്റ്റീവിന്​ 2 കിലോവാട്ട് മോട്ടോർ ലഭിക്കും. ഇത് സ്കൂട്ടറിനെ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ പ്രാപ്​തമാക്കുന്നു. അതേസമയം, ബാറ്ററി വലുപ്പം വൺ പ്ലസിന്​ തുല്യമാണ്. അതിനാൽതന്നെ 85 കിലോമീറ്ററിൽ മാത്രമാണ്​ റേഞ്ച്​ ലഭിക്കുക. ആറ് മണിക്കൂർകൊണ്ട്​ ബാറ്ററികൾ പൂർണമായി ചാർജ്​ ചെയ്യാനുമാകു​െമന്നാണ്​ പിയാജിയോ പറയുന്നത്​.


ആധുനികം

രണ്ട് സവാരി മോഡുകളാണ്​ സ്​കൂട്ടറിനുള്ളത്​. ഇക്കോ മോഡ് ഉപയോഗിച്ച് കൂടുതൽ റേഞ്ച്​ നേടാനാകും. സ്പോർട്​ മോഡും ലഭ്യമാക്കിയിട്ടുണ്ട്​. നീക്കംചെയ്യാവുന്ന ലിഥിയം-അയൺ യൂനിറ്റായിരിക്കും ബാറ്ററി. വ്യത്യസ്​ത പവർ, ടോർക്ക് ഒ ൗട്ട്‌പുട്ടുകളും വൺ വാഗ്ദാനം ചെയ്യും. പവർ ഡെലിവറിയും ശ്രേണിയും മാറ്റുന്നതിന്​ രണ്ട് മോട്ടോർ മാപ്പുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി വെളിപ്പെടുത്തി. മെയ് 28 ന് നടന്ന ബീജിങ്​ മോട്ടോർ ഷോയിലാണ്​ പിയാജിയോ വൺ ഒൗദ്യോഗികമായി അരങ്ങേറ്റം കുറിച്ചത്​.

നിലവിൽ വെസ്പ, ഏപ്രിലിയ ബ്രാൻഡുകൾക്ക് കീഴിലുള്ള സ്‌കൂട്ടറുകൾ മാത്രമാണ് ഇന്ത്യയിൽ പിയാജിയോ വിൽക്കുന്നത്​. അതിനാൽ ഇവിടത്തെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. പിയാജിയോ ഇന്ത്യ നിലവിൽ വെസ്പ ബ്രാൻഡിന് കീഴിൽ മൊത്തം 7 സ്കൂട്ടറുകൾ വിൽക്കുന്നുണ്ട്​. 125 സിസി, 150 സിസി എഞ്ചിൻ ഓപ്ഷനുകളിലാണ് ഈ സ്‌കൂട്ടറുകൾ. ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ, ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിലെ ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ആതർ 450 എക്സ് എന്നിവയുമായി വൺ മത്സരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PiaggioElectric ScooterevPiaggio one
Next Story