Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightഹ്യൂണ്ടായ്​ ​ബയേൺ,...

ഹ്യൂണ്ടായ്​ ​ബയേൺ, കണ്ടിട്ടുണ്ടാകില്ല ഇങ്ങിനൊരു എസ്​.യു.വി

text_fields
bookmark_border
ഹ്യൂണ്ടായ്​ ​ബയേൺ, കണ്ടിട്ടുണ്ടാകില്ല ഇങ്ങിനൊരു എസ്​.യു.വി
cancel

ഹ്യൂണ്ടായുടെ രണ്ടാം വീട്​ എന്നാണ്​ ഇന്ത്യ അറിയപ്പെടുന്നത്​. ​അത്രയും സ്വീകാര്യതയും ജനപ്രിയതയുമാണ്​ ഈ കൊറിയൻ നിർമാതാവിന്​ രാജ്യം നൽകിയിരിക്കുന്നത്​. ഹ്യുണ്ടായുടെ ആഗോളഹിറ്റുകളിൽ ഭൂരിഭാഗവും ഇന്ത്യയില​ും അവതരിപ്പിച്ചിട്ടുണ്ട്​. എന്നാൽ നാമിതുവരെ കേൾക്കാത്തൊരു പേരാണ്​ ഹ്യൂണ്ടായ്​ ബയേൺ എസ്​.യു.വി. കഴിഞ്ഞ ദിവസമാണ്​ ബയേൺ എസ്​.യു.വി ഹ്യൂണ്ടായ്​ ആഗോള മാർക്കറ്റിൽ അവതരിപ്പിച്ചത്​. പേരുമുതൽ ഡിസൈനും നിലവാരവുമെല്ലാം തികച്ചും യൂറോപ്യനായ വാഹനമാണ്​ ബയേൺ. ഫ്രാൻസിലെ ബാസ്​ക്​ പ്രവിശ്യയുടെ തലസ്​ഥാനമായ ബയേണിന്‍റെ പേരിൽ നിന്നാണ്​ വാഹനനാമം ഉരുത്തിരിഞ്ഞിരിക്കുന്നത്​. യൂറോപ്യൻ വാഹനവിപണി ലക്ഷ്യമിട്ടാണ്​ പുതിയ എസ്​.യു.വി ഹ്യൂണ്ടായ്​ പുറത്തിറക്കിയിരിക്കുന്നതും.


എന്താണീ ബയേൺ

നാം കണ്ട്​ പരിചയിച്ചിട്ടുള്ള ഐ20 ആക്​ടീവ്​ എന്ന മോഡലിന്‍റെ പരിഷ്​കൃത രൂപമാണ്​ ഹ്യൂണ്ടായ്​ ബയേണിന്​​. തുടക്കത്തിൽ വാഹനം ഒന്നിലധികം അന്താരാഷ്ട്ര വിപണികളിൽ ഐ 20 ആക്റ്റീവിന് പകരക്കാരനായി വിൽപ്പനയ്‌ക്കെത്തുകയ​ും ചെയ്യും. വലിയ എസ്​.യു.വിയായ ക്രെറ്റയ്ക്ക് താഴെയും വെന്യ​ുവിന്​ മുകളിലുമാണ് ബയേണിന്​ സ്​ഥാനം നൽകുക. ഐ 20 യേക്കാൾ സവിശേഷമായ എക്സ്റ്റീരിയർ സ്റ്റൈലിംഗും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്​.


വൈദ്യുത വാഹനമായ കോനയ്ക്ക് സമാനമാണ്​ പുറത്തുള്ള ഡിസൈൻ. കനംകുറഞ്ഞ ഡി‌ആർ‌എല്ലുകളും അമ്പ്​ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ഇതിൽ ഉൾപ്പെടുന്നു. അമ്പ്​ അടയാളമാണ്​ വാഹനത്തിന്‍റെ തീമായി വരുന്നത്​. എസ്​.യു.വി എന്നതിനേക്കാൾ ക്രോസോവർ രൂപഭാവങ്ങളാണ്​ ബയേണിന്​. ചുറ്റുമുള്ള ക്ലാഡിംഗും മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകളുമൊക്കെ നൽകി എസ്​.യു.വി രൂപഹാവാദികൾ നൽകിയിരിക്കുന്നു എന്നേയുള്ളൂ. വാഹനത്തിന്​ ഓൾ-വീൽ-ഡ്രൈവ് സംവിധാനവും നൽകിയിട്ടില്ല.


ഇന്‍റീരിയർ

ഇന്ത്യക്കാർക്ക്​ പരിചിതമായ ഇന്‍റീരിയറാണ്​ ബയേണിന്​. ഇതിന്​ കാരണം ഐ 20യുമായുള്ള സാമ്യമാണ്​. ഓൾ-ബ്ലാക്ക് ഡാഷ്‌ബോർഡ്, സ്വിച്ച് ഗിയർ, സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ബയോൺ ഒരു നഗര കേന്ദ്രീകൃത വാഹനമാണെന്നും യൂട്ടിലിറ്റി, സ്പേസ്, കംഫർട്ട് എന്നിവ കണക്കിലെടുത്താണ്​ ഇന്‍റീരിയർ രൂപകൽപ്പന ചെയ്തതെന്നും ഹ്യൂണ്ടായ് പറയുന്നു. 2,580 എംഎം വീൽബേസ് ഐ 20 ക്ക്​ സമാനമാണ്. മുന്നിലെ യാത്രക്കാർക്ക് 1,072 എംഎം ലെഗ് റൂം നൽകുന്നുണ്ട്​. 411 ലിറ്റർ ബൂട്ട് സീറ്റുകൾ മടക്കിവച്ചാൽ 1,205 ലിറ്ററായി ഉയർത്താം.


എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ

ആഗോളതലത്തിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ബയോണിൽ വാഗ്ദാനം ചെയ്യുന്നു. 84 എച്ച്പിക്ക് 1.2 ലിറ്റർ പെട്രോളും ഹൈബ്രിഡ് ടെക്ക് ഉള്ള 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ലഭ്യമാണ്. 100 എച്ച്പി അല്ലെങ്കിൽ 120 എച്ച്പി 1.2 ലിറ്റർ എഞ്ചിൻ ലഭിക്കാത്ത യുകെ പോലുള്ള രാജ്യങ്ങളിൽ 1.0 ടർബോ പെട്രോൾ ഓഫർ ചെയ്യും. അഞ്ച്​ സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ്​ സ്പീഡ് ഐഎംടി ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടും.

ഇന്ത്യയിൽ വരുമോ?

ബയോൺ ഇന്ത്യയിലേക്ക്​ വരുമോ എന്ന ചോദ്യത്തിന്​ വ്യക്​തമായ ഉത്തരം ഹ്യുണ്ടായ്​ നൽകിയിട്ടില്ല. ഇന്ത്യക്കായി കമ്പനി പുതിയ മൈക്രോ എസ്‌യുവി തയ്യാറാക്കുന്നതായി വിവരമുണ്ട്​. അത്​ പക്ഷെ ബയേൺ ആയിരിക്കുമോ എന്ന്​ ഉറപ്പില്ല. ഇന്ത്യയ്‌ക്കായി ഐ 20 എൻ-ലൈനും ഹ്യൂണ്ടായ് തയ്യാറാക്കുന്നുണ്ട്. ഈ വർഷം വാഹനം വിപണിയിലെത്താൻ സാധ്യതയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiautomobileBayon SUVHyundai Bayon
Next Story