Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightഥാറിന്​ പോന്ന...

ഥാറിന്​ പോന്ന എതിരാളി, ഗൂർഖ ഉടനെത്തില്ലെന്ന്​ ഫോഴ്​സ്​

text_fields
bookmark_border
ഥാറിന്​ പോന്ന എതിരാളി, ഗൂർഖ ഉടനെത്തില്ലെന്ന്​ ഫോഴ്​സ്​
cancel

ന്ത്യക്കാരുടെ ഒാഫ്​റോഡ്​ സ്വപ്​നങ്ങളിലെ സർവ്വകലാവല്ലഭനാണ്​ മഹീന്ദ്ര ഥാർ. പുതുക്കിയ ഥാറിനെ അടുത്തിടെയാണ്​ കമ്പനി വിപണിയിലെത്തിച്ചത്​. ഥാറിന്​ പോന്നൊരു എതിരാളിയുണ്ടെങ്കിൽ അതാണ്​ ഫോഴ്​സ്​ ഗൂർഖ. ഏറെ കാത്തിരിപ്പുകൾക്ക്​ ശേഷം 2020 ഒാ​േട്ടാ എക്​സ്​പോയിലാണ്​ ഗൂർഖയുടെ രണ്ടാം തലമുറ ഫോഴ്​സ്​ മോ​േട്ടാഴ്​സ്​ അവതരിപ്പിച്ചത്​.

ഇൗ വർഷം ഏപ്രിലിൽ തന്നെ വാഹനം വിപണിയിൽ എത്തിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാൽ കോവിഡും ലോക്​ഡൗണും ഫോഴ്​സി​െൻറ പ്രതീക്ഷകൾ താളംതെറ്റിച്ചു. തൊഴിൽ ദിനങ്ങൾ കുറഞ്ഞതോടെ ഗുർഖയുടെ പുറത്തിറക്കൽ ഇൗ വർഷം അവസാനത്തേക്ക്​ മാറ്റിയെന്നാണ്​ ഫോഴ്​സ്​ മോ​േട്ടാഴ്​സ്​ നിലവിൽ പറയുന്നത്​.

കോവിഡ് -19 കാരണം രാജ്യത്തുടനീളം ഫോഴ്‌സ് മോട്ടോഴ്‌സി​െൻറ ട്രാവലർ ആംബുലൻസിനുള്ള ആവശ്യം വർധിച്ചിരുന്നു. നിരവധി സർക്കാർ സ്ഥാപനങ്ങൾ വാഹനത്തിന് ഒന്നിച്ചുള്ള ഓർഡറുകൾ നൽകുകയും ചെയ്​തു. ട്രാവലർ ഉൽ‌പാദനം വർധിപ്പിക്കുന്നതിന്‌ കൂടുതൽ വിഭവശേഷി ഉപയോഗിക്കേണ്ടിവന്നതും ഗൂർഖയുടെ വൈകലിന്​ കാരണമാണ്​.


എന്താണീ ഗൂർഖ

മുൻ‌ഗാമിയുടേതിന്​ സമാനമായി ബോക്സി ഡിസൈൻ നിലനിർത്തിയാണ്​ പുതിയ വാഹനവും വരുന്നത്​. പുതിയ ബമ്പറുകളും ഗ്രില്ല​ും എൽ.ഇ.ഡി ഡി ആർ എല്ലുകളുള്ള ഹെഡ്​ലൈറ്റുകൾ, പുതുക്കിയ ടെയിൽ-ലൈറ്റുകൾ എന്നിവ ഡിസൈൻ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ലാഡർ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാണ്​ വാഹന നിർമാണം. പുതിയകാല ക്രാഷ് ടെസ്റ്റുകൾക്കും കാൽ‌നടയാത്ര-സംരക്ഷണ മാനദണ്ഡങ്ങളും പാലിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത വാഹനമാണിത്​. മുമ്പത്തെപ്പോലെ മൂന്ന്, അഞ്ച് ഡോർ രൂപകൽപ്പനയിൽ വാഹനം ലഭ്യമാകും. ഫോർവീൽ ഡ്രൈവിലും ടു വീൽ ഡ്രൈവിലും ഗൂർഖ ലഭിക്കും.


ഇൻറീരിയർ

പുതിയ ഗൂർഖയിലെ പ്രധാനപ്പെട്ട മാറ്റങ്ങളിലധികവും ഉള്ളിലാണ്​. മഹീന്ദ്ര പുതിയ ഥാറിന്​ നൽകിയപോലുള്ള ജനപ്രിയ മാറ്റങ്ങൾ ഗൂർഖയിലുമുണ്ട്​. ഇരട്ട നിറമാണ്​ ഇൻറീരിയറിന്​. പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, ഡിജിറ്റൽ മൾട്ടി-ഇൻഫോ ഡിസ്‌പ്ലേയുള്ള പുതിയ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ എന്നിവയും നൽകിയിട്ടുണ്ട്​.

ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്​റ്റിയറിങ്​വീൽ, ഡ്യുവൽ എയർബാഗുകൾ, എബിഎസ്, റിയർ പാർകിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ്, പവർ വിൻഡോകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​. മുന്നിലേക്ക്​ അഭിമുഖീകരിക്കുന്ന രീതിയിൽ രണ്ട്​ നിരകളിലായി നാല് സീറ്റുകളും (ക്യാപ്​ടൻ സീറ്റ്​) ഏറ്റവും പിന്നിൽ മുഖാമുഖം നോക്കിയിരിക്കുന്ന രണ്ട്​ സീറ്റുകളുമാണുള്ളത്​.


എഞ്ചിൻ

പുതിയ ഗൂർഖക്ക്​ കരുത്ത്​ പകരുന്നത്​ 2.6 ലിറ്റർ ഡീസൽ എഞ്ചിനാണ്​. പഴയ വാഹനത്തിലും ഇതേ എഞ്ചിനായിരുന്നു നൽകിയിരുന്നത്​. ബി‌എസ് ആറിലേക്ക്​ വാഹനം പരിഷ്​കരിച്ചിട്ടുണ്ട്​. 90hp കരുത്തും 260Nm ടോർക്കും ഉൽ‌പാദിപ്പിക്കുന്ന എഞ്ചിനാണിത്​. 5-സ്പീഡ് മാനുവൽ ഗിയർ‌ബോക്​സാണ്​ വാഹനത്തിന്​.

ഫോർവീൽ പതിപ്പിൽ മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യൽ ഉള്ള ലൈവ് ആക്‌സിലുകളുണ്ട്​. ഇത് ഫ്ലോർ കൺസോളിലെ ലിവർ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും. പുതിയ ഗൂർഖയ്ക്ക് സ്വതന്ത്രമായ ഫ്രണ്ട് സസ്പെൻഷനും നാല് കോണുകളിൽ കോയിൽ സ്പ്രിംഗുകളും ലഭിക്കും. പുതിയ ഗൂർഖയുടെ വില 10-12 ലക്ഷം (എക്‌സ്‌ഷോറൂം)​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileMahindra TharForce Gurkhalaunch pushed
Next Story