Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightഹെക്​ടർ ആനിവേഴ്​സറി...

ഹെക്​ടർ ആനിവേഴ്​സറി എഡിഷൻ പുറത്തിറക്കി എം.ജി; നാല്​ അധിക ഫീച്ചറുകൾ; വില കൂടില്ല

text_fields
bookmark_border
ഹെക്​ടർ ആനിവേഴ്​സറി എഡിഷൻ പുറത്തിറക്കി എം.ജി; നാല്​ അധിക ഫീച്ചറുകൾ; വില കൂടില്ല
cancel

നപ്രിയ മോഡലായ ഹെക്​ടറിന്​ ആനിവേഴ്​സറി എഡിഷൻ പുറത്തിറക്കി എം.ജി മോ​േട്ടാഴ്​സ്​. നിലവിലുള്ള സൂപ്പർ എന്ന വേരിയൻറിനെയാണ്​ ആനിവേഴ്​സറി എഡിഷനാക്കി പരിവർത്തിപ്പിച്ചിരിക്കുന്നത്​. ഡീസലിലും പെട്രോളിലും രണ്ട്​ പ്രത്യേക വാഹനങ്ങളാണ്​ വാർഷികത്തിൽ ലഭിക്കുക.

പെട്രോൾ വേരിയൻറിന് 13,63,800 ഉം ഡീസലിന് 14,99,800 രൂപയുമാണ് വില​. നാല്​ പ്രത്യേകതകളാണ്​ ഇൗ വാഹനങ്ങളിൽ പുതുതായി കൂട്ടിച്ചേർക്കുക. വയർലെസ് മൊബൈൽ ചാർജിംഗ്, 26.4 സെൻറീമീറ്റർ (10.3 ഇഞ്ച്) എച്ച്ഡി ടച്ച് സ്‌ക്രീൻ, എയർ പ്യൂരിഫയർ, ഇൻറീരിയർ സ്​റ്റെറിലൈസേഷനുള്ള മെഡ്‌ക്ലിൻ കിറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കോവിഡ്​ പശ്​ചാത്തലത്തിലാണ്​ മെഡ്​ക്ലിൻ കിറ്റ്​ വാഹനത്തിൽ ഉൾ​െപ്പടുത്തുന്നത്​.


സിംഗപ്പൂർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ മെഡ്​ക്ലിനുമായി നേരത്തെ എം.ജി ഒന്നിച്ച് പ്ര വർത്തിക്കുന്നുണ്ടായിരുന്നു. വൈറസ്​ ഉൾപ്പടെയുള്ളവയെ നശിപ്പിക്കുന്നതരം നവീനവും പ്രകൃതിദത്തവുമായ സാ​േങ്കതിക വിദ്യ ഉപയോഗിച്ച്​ വാഹനത്തി​െൻറ കാബിൻ സ്​റ്റെറിലൈസ്​ ചെയ്യുകയാണ്​ ഇവർ ചെയ്യുന്നത്​. സൂപ്പർ ട്രിമ്മുകളിൽ ലഭിക്കുന്ന മറ്റ്​ പ്രത്യേകതകളും വാഹനത്തിൽ ഉണ്ടാകും.

25 ലധികം സുരക്ഷാ സവിശേഷതകൾ, 50ലധികം കണക്റ്റഡ്​ കാർ സവിശേഷതകൾ, ബിൽറ്റ്-ഇൻ വോയ്‌സ് അസിസ്റ്റ്​, ഡ്യുവൽ പനോരമിക് സൺറൂഫ് എന്നിവയൊക്കെ ലഭിക്കും.ഇതെല്ലാമാണെങ്കിലും വാഹനത്തി​െൻറ വില കൂടില്ലെന്നാണ്​ എം.ജി വാഗ്​ദാനം ചെയ്യുന്നത്​. 2019 ജൂലൈ മുതൽ 2020 ജൂലൈ വരെ ഇന്ത്യയിൽ ആകെ 26,000 ഹെക്ടർ എസ്‌യുവികൾ വിറ്റഴിഞ്ഞു. നിലവിൽ 50 ശതമാനം വിപണി വിഹിതമാണ്​ മിഡ്​സൈസ്​ എസ്​.യു.വി വിഭാഗത്തിൽ എം.ജിക്കുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileMG Hectorlaunched in indiaAnniversary Edition
Next Story