Begin typing your search above and press return to search.
exit_to_app
exit_to_app
MG Astor mid-size SUV revealed packed with new features and tech
cancel
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightഅഡാസ് ​2 മുതൽ ജി​േയാ ഇ ...

അഡാസ് ​2 മുതൽ ജി​േയാ ഇ സിംവരെ; ഇതുവരെ കാണാത്ത പരിഷ്​കാരങ്ങളുമായി ആസ്​റ്റർ, നെഞ്ചിടിപ്പേറി എതിരാളികൾ

text_fields
bookmark_border

മിനി എസ്​.യു.വിയായ ആസ്​റ്റർ പുറത്തിറക്കി എം.ജി ഇന്ത്യ. ഇവി മോഡലായ ഇസഡ്​.എസി​െൻറ പെട്രോൾ പവർ പതിപ്പാണ് ആസ്​റ്റർ. വാഹനത്തി​െൻറ പ്രൊഡക്ഷൻ-സ്പെക്​ മോഡലാണ്​ അവതരിപ്പിച്ചത്​. ഹെക്​ടറിന് താഴെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലാണ്​ ആസ്​റ്റർ ഉൾപ്പെടുന്നത്​. 4.3 മീറ്റർ ആണ്​ വാഹനത്തി​െൻറ നീളം. ഹെക്​ടറി​െൻറ 4.6 മീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്​ തീരെ കുറവല്ല. എതിരാളികളുടെ നീണ്ട നിരയാണ്​ ആസ്​റ്ററിനെ കാത്തിരിക്കുന്നത്​. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്​സ്​, റെനോ ഡസ്റ്റർ, സ്കോഡ കുശക്​, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൺ തുടങ്ങിയവയാണ്​ ആസ്​റ്റി​െൻറ എതിരാളികൾ.

ബാഹ്യ രൂപകൽപ്പന

സ്റ്റൈലിംങി​െൻറ കാര്യത്തിൽ, എംജി ആസ്റ്റർ അതി​െൻറ ഇലക്ട്രിക് പതിപ്പായ ഇസഡ്​ എസ്​ ഇ.വിക്ക്​ സമാനമാണ്​. ആസ്റ്റർ അടിസ്ഥാനമാക്കി വിദേശത്ത് ലഭ്യമായ പരിഷ്​കരിച്ച ഇസഡ്​.എസി​െൻറ രൂപത്തോടാണ്​ വാഹനത്തിന്​ കൂടുതൽ സാമ്യം. സെലസ്റ്റിയൽ ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതിയ ഫോഗ് ലൈറ്റ് ഹൗസിങ്​, എൽ.ഇ.ഡി ഡേടൈം റണ്ണിങ്​ ലാമ്പ്​ (ഡി.ആർ.എൽ) എന്നിവയുള്ള മുൻവശമാണ്​ വാഹനത്തിന്​. പിന്നിൽ പുതിയ ബമ്പർ എക്‌സ്‌ഹോസ്റ്റുകൾ സ്‌കിഡ് പ്ലേറ്റും തുടങ്ങിയവ നൽകിയിട്ടുണ്ട്​. ആസ്റ്ററി​െൻറ പുതിയ ഡയമണ്ട് കട്ട് 17 ഇഞ്ച് അലോയ് വീലുകളും ഇ.വി മോഡലിൽ നിന്ന്​ വ്യത്യസ്​തമാണ്​.

ഇൻറീരിയർ

ഉള്ളിലെത്തിയാൽ, ഡാഷ്‌ബോർഡിലെ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റമാണ് എടുത്തുപറയേണ്ടത്​. ടോപ്പ്-സ്പെക്​ മോഡലിൽപനോരമിക് സൺറൂഫ്, ഹീറ്റഡ്​ ഒആർവിഎം, ഡിജിറ്റൽ കീ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിങ്​ വൈപ്പർ, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, 6-വേ ഇലക്ട്രിക്കൽ ഡ്രൈവർ സീറ്റ്, ലെതർ അപ്ഹോൾസ്റ്ററി എന്നിവ ഉൾളപ്പടുത്തിയിട്ടുണ്ട്. ഡ്യുവൽ ടോൺ സാംഗ്രിയ റെഡ്, ഡ്യുവൽ ടോൺ ഐക്കണിക് ഐവറി, ടക്​സീഡോ ബ്ലാക്ക് എന്നിവയുൾപ്പെടെ മൂന്ന് ഇൻറീരിയർ കളർ സ്​കീമുകളും ഓഫറിൽ ഉണ്ട്.


ഇൻറർനെറ്റ്​ കാർ

ആസ്​റ്ററിൽ വ്യക്തിഗത എഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) അസിസ്​റ്റ്​ ഉണ്ടായിരിക്കുമെന്ന്​​ എം.ജി നേരത്തേ പറഞ്ഞിരുന്നു​. ഇതോടൊപ്പം ലെവൽ 2 അഡാസ്​ സംവിധാനവും ഉൾ​പ്പെടുത്തും. ഇവ രണ്ടും സെഗ്​മെൻറ്​-ഫസ്റ്റ് ഫീച്ചറുകളായിരിക്കും. ഇൻറർനെറ്റ് അധിഷ്‌ഠിത സവിശേഷതകൾക്കായി ജിയോ ഇ-സിം ആസ്​റ്ററിന്​ നൽകും. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായിട്ടായിരിക്കും വാഹനം നിരത്തിലെത്തുക. അമേരിക്കൻ കമ്പനിയായ 'സ്റ്റാർ ഡിസൈൻ' രൂപകൽപന ചെയ്​ത വ്യക്തിഗത എ.​െഎ അസിസ്റ്റൻറുമായി വരുന്ന ആദ്യത്തെ ആഗോള എംജി മോഡലായിരിക്കും ആസ്​റ്റർ. എ​.​െഎ അസിസ്​റ്റൻറിനായി ഡാഷ്‌ബോർഡിൽ ഒരു ഇൻററാക്​ടീവ് റോബോട്ടിനെ അവതരിപ്പിക്കും.

മനുഷ്യരെപ്പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള റോബോട്ട്​, വിക്കിപീഡിയ വഴി നാം ചോദിക്കുന്ന വിഷയത്തെക്കുറിച്ച്​ വിശദമായ വിവരങ്ങൾ നൽകും. കാറിൽ ആളുകളുമായി ഇടപഴകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്​തിരിക്കുന്നത്. ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിങ്​, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്ന കാർ-എ-പ്ലാറ്റ്‌ഫോം (CAAP) സോഫ്റ്റ്‌വെയർ കൺസെപ്റ്റ് ലഭിക്കുന്ന ആദ്യ കാറായിരിക്കും ആസ്റ്റർ. മാപ്പ്​ മൈ ഇന്ത്യ, ജിയോ കണക്റ്റിവിറ്റി തുടങ്ങിയവയുമായുള്ള മാപ്പുകളും നാവിഗേഷനും ഉൾപ്പെടെ സബ്​സ്​ക്രിപ്ഷനുകളും സേവനങ്ങളും വാഹനം നൽകും.

ലെവൽ 2 അഡാസ്​

ആസ്​റ്ററിലെ ഏറ്റവും ശ്രദ്ധേയമായ സംവിധാനം അതി​െൻറ ലെവൽ 2 അഡാസ് ടെക് ആണ്. ഇടത്തരം എസ്​.യു.വി വിഭാഗത്തിൽ ആദ്യമായാണ്​ ലെവൽ 2 അഡാസ് ഉൾപ്പെടുത്തുന്നത്​. എംജി ഗ്ലോസ്റ്ററിന് പോലും ലെവൽ 1 അഡാസ്​ സാങ്കേതികവിദ്യയാണുള്ളത്​. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കോളിഷൻ വാണിങ്​, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്​, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്​, ലെയ്ൻ ഡിപാർച്ചർ പ്രിവൻഷൻ, ഇൻറലിജൻറ്​ ഹെഡ്‌ലാമ്പ് കൺട്രോൾ (ഐഎച്ച്സി), റിയർ ഡ്രൈവ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ അഡാസ്​ കൊണ്ടുവരും.ആസ്റ്ററി​െൻറ ഇൻഫോടെയിൻമെൻറ്​ സിസ്റ്റം ജിയോ ഇ-സിം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻ-കാർ കണക്റ്റിവിറ്റി സവിശേഷതകളോടെ വരുമെന്ന് എംജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാഹനത്തി​െൻറ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്​.

എഞ്ചിൻ

ആസ്റ്റർ എസ്‌യുവി 120 എച്ച്പി, 150 എൻഎം, 1.5 ലിറ്റർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടായിരിക്കും വിപണിയിൽ എത്തുക. കൂടാതെ, 163 എച്ച്പി, 230 എൻഎം, 1.3 ലിറ്റർ ടർബോ-പെട്രോൾ എൻജിനും ഉണ്ടാകും. പ്രധാന എതിരാളികളായ ക്രെറ്റയ്ക്കും സെൽറ്റോസിനും 140 എച്ച്പി, 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുന്നുണ്ട്​. നിസാൻ കിക്​സ്​ റെനോ ഡസ്​റ്റർ എന്നിവ 156 എച്ച്പി, 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാണ് വരുന്നത്. ആസ്​റ്ററി​െൻറ എഞ്ചിനുകൾ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്​സുമായി ബന്ധിപ്പിക്കും.

ആസ്റ്ററിനെക്കൂടി ഉൾക്കൊള്ളുന്നതിനായി ഗുജറാത്തിലെ ഹാലോൾ പ്ലാൻറി​െൻറ ശേഷി വർധിപ്പിക്കാനും എം.ജി തീരുമാനിച്ചിട്ടുണ്ട്​. നിലവിൽ പ്ലാൻറി​െൻറ ശേഷി പ്രതിവർഷം 80,000 യൂനിറ്റാണ്​. ഇത്​ 1,00,000 യൂനിറ്റായി ഉയർത്താനാണ്​ എം.ജി ആലോചിക്കുന്നത്​. 'ആസ്​റ്ററിനായി ഹാലോളിലെ മുഴുവൻ ശേഷിയും ഉപയോഗിക്കേണ്ടതുണ്ട് '-കമ്പനി പ്രസിഡൻറും മാനേജിങ്​ ഡയറക്​ടറുമായ രാജീവ് ഛാബ പറഞ്ഞു

Show Full Article
TAGS:MG Astor mid-size SUV astor connected car 
News Summary - MG Astor mid-size SUV revealed; packed with new features and tech
Next Story